Activate your premium subscription today
ന്യൂഡൽഹി ∙ പൗരർക്കു ഡിജിറ്റലായി സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ വഴിയൊരുക്കുന്ന ആദ്യ സെൻസസാണ് വരാൻ പോകുന്നത്. സർക്കാർ കണക്കെടുപ്പിനായി പ്രത്യേക പോർട്ടലുമുണ്ടാകും. ആധാർ, മൊബൈൽ ഫോൺ വിവരങ്ങൾ നിർബന്ധമാക്കും.
ന്യൂഡൽഹി∙ സെൻസസ് നടപടികൾ 2025ഓടെ കേന്ദ്രം തുടങ്ങുമെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ തുടങ്ങി 2026ൽ അവസാനിക്കുന്ന തരത്തിലാണ് സെൻസസ് നടക്കുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് നാലുവർഷം വൈകി ആരംഭിക്കുന്നത്. സെൻസസിനു ശേഷം 2028 ഓടെ ലോക്സഭാ മണ്ഡല പുനർനിർണയം നടക്കുമെന്നും കേന്ദ്രത്തിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം ∙ വാർഡുകളുടെ എണ്ണം കൂടാത്ത തദ്ദേശസ്ഥാപനത്തിലും നിലവിലെ വാർഡുകളുടെ അതിർത്തി മാറുമെന്നു സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ മാർഗരേഖ. ഇതോടെ വാർഡുകളുടെ പേരും നമ്പറും വീട്ടുനമ്പറും മാറേണ്ടിവരും. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയാണ് വാർഡ് പുനർവിഭജനത്തിന്റെ ഒരു മാനദണ്ഡം.
ന്യൂഡൽഹി ∙ സെൻസസിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. 10 വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസ് അവസാനമായി നടന്നത് 2011ലാണ്. 2021ലാണ് അടുത്ത സെൻസസ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് മൂലം വൈകി. ഇതുവരെയും സെൻസസ് നടത്തുന്ന കാര്യത്തിൽ വിജ്ഞാപനമുണ്ടായിട്ടില്ല.
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജിക്കുമ്പോൾ പൊതുജനങ്ങൾക്ക് അത് ഓൺലൈനായി പരിശോധിക്കാൻ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ പ്രത്യേക പോർട്ടൽ അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാകും. സംസ്ഥാനത്തെ 1137 തദ്ദേശ സ്ഥാപനങ്ങളിൽ 2011 സെൻസസ് അടിസ്ഥാനമാക്കിയാണ് വാർഡ് വിഭജനം. പുതിയ വാർഡുകൾ സൃഷ്ടിക്കുമ്പോൾ അതതു പഞ്ചായത്തുകളിലെയും നഗരസഭകളിലെയും നിലവിലെ ഭൂരിഭാഗം വാർഡുകളിലും മാറ്റം വരും. മുൻകാലങ്ങളിൽ വിഭജനം നടത്തിയപ്പോൾ കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറക്കുകയും ജനങ്ങളിൽനിന്നു പരാതികളും ആക്ഷേപങ്ങളും കേൾക്കുന്ന ചട്ടപ്പടി രീതി മാത്രമാണുണ്ടായിരുന്നത്
തിരുവനന്തപുരം ∙ വാർഡ് പുനർവിഭജനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങിയപ്പോൾ 8 നഗരസഭകളിലെ വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ല. പരവൂർ, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, പാലാ, ചങ്ങനാശേരി, ആലുവ, ചെർപ്പുളശ്ശേരി നഗരസഭകളിലാണു എണ്ണം കൂടാത്തത്. 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്.
തിരുവനന്തപുരം ∙ വാർഡ് വിഭജനത്തിലൂടെ ഓരോ തദ്ദേശ സ്ഥാപനത്തിലും എത്ര വാർഡുകൾ കൂടുമെന്നത് നിശ്ചയിക്കാനുള്ള നടപടികൾ സർക്കാർതലത്തിൽ അന്തിമഘട്ടത്തിലേക്ക്. അടുത്തയാഴ്ചയോടെ ഇതു പൂർണമാകും എന്നാണു സൂചന. വർധിക്കുന്ന വാർഡുകളുടെ എണ്ണം വ്യക്തമാക്കിയുള്ള സർക്കാർ വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങും. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പ്രത്യേക വിജ്ഞാപനങ്ങൾ ഉണ്ടാകും.
അബുദാബി ∙ തലസ്ഥാനത്ത് ജനപ്പെരുപ്പം പുതിയ ഉയരത്തിൽ. പുതിയ കണക്ക് പ്രകാരം അബുദാബിയിൽ താമസിക്കുന്നവരുടെ എണ്ണം 38 ലക്ഷത്തോട് അടുക്കുന്നു. 37.9 ലക്ഷം പേരാണ് ഇപ്പോൾ അബുദാബിയിലുള്ളത്. ജനസംഖ്യയിൽ കഴിഞ്ഞ വർഷം 83% വളർച്ചയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അറിയിച്ചു. ജനസംഖ്യയിൽ 67.1% പുരുഷന്മാരാണ്.
യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ (സിആർഎസ്) റിപ്പോർട്ട് .
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം നിർണായക ഘട്ടത്തിലേക്കു കടക്കുമ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി മുന്നണിയും (എൻഡിഎ) പ്രതിപക്ഷമായ കോൺഗ്രസ് മുന്നണിയും (ഇന്ത്യാസഖ്യം) കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ആഴ്ചയ്ക്കിടെ 7 തവണ തമിഴ്നാട്ടിലും 5 തവണ കേരളത്തിലും പ്രചാരണത്തിന് എത്തിയത് ബിജെപി ദക്ഷിണേന്ത്യയ്ക്കു നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ 130 മണ്ഡലങ്ങളിൽ ഇപ്പോൾ ഇന്ത്യാസഖ്യത്തിലുള്ള പാർട്ടികൾ 2019 ൽ 64 സീറ്റ് നേടി. എൻഡിഎ സഖ്യകക്ഷികൾക്ക് ഇതിൽ 34 സീറ്റേ ലഭിച്ചുള്ളൂ. ഉത്തരേന്ത്യയിലെ ശക്തികേന്ദ്രങ്ങളായ യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇത്തവണ കൂടുതൽ സീറ്റ് നേടാൻ സാധ്യതയില്ലെന്നിരിക്കെ, ദക്ഷിണേന്ത്യയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിച്ചാലേ രാഷ്ട്രീയപദ്ധതികൾ ഉദ്ദേശിച്ചവിധം നടപ്പാക്കാൻ കഴിയൂ എന്ന് ബിജെപി കരുതുന്നു. ഇതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈവിധം പ്രസക്തമാകുന്ന അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന സന്ദേഹം ഉയരുന്നു. ബിജെപി നേതൃത്വത്തിന്റെ ഉള്ളിലിരിപ്പറിയാവുന്ന സ്വതന്ത്രനിരീക്ഷകരും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഓരോ ജനസംഖ്യാകണക്കെടുപ്പിന് (സെൻസസ്) ശേഷവും ലോക്സഭാ മണ്ഡലങ്ങളും സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളും ജനസംഖ്യാനുപാതികമായി പുനർനിർണയിക്കണമെന്ന ഭരണഘടനാവ്യവസ്ഥ അക്ഷരാർഥത്തിൽ നടപ്പാക്കിയാൽ ഈ ആശങ്ക യാഥാർഥ്യമാകും.
Results 1-10 of 34