Activate your premium subscription today
നഗരത്തിൽ അനധികൃതമായി നിർമിച്ച 15 നില അപ്പാർട്മെന്റിന്റെ ഒരു ടവർ പൂർണമായും പൊളിച്ചുനീക്കാൻ ബെംഗളൂരു വികസന അതോറിറ്റിക്കു (ബിഡിഎ) ഹൈക്കോടതി നിർദേശം നൽകി. പീനിയയിലെ പ്ലാറ്റിനം സിറ്റി അപ്പാർട്മെന്റിന്റെ ‘എ ബ്ലോക്കാ’ണ് പൊളിച്ചു നീക്കേണ്ടത്. മൊത്തം ഏഴു ടവറുകളാണ് നിർമിച്ചത്.
കൽപറ്റ ∙ തിരുനെല്ലി കൊല്ലിമൂലയിൽ ആദിവാസി കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി.കൃഷ്ണനെ സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസേവറ്റർ കെ.എസ്.ദീപയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സസ്പെന്ഷന് ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് നിര്‍ദേശം നല്‍കിയിരുന്നു.
ഉത്തരേന്ത്യയിലെ പല മുഖ്യമന്ത്രിമാരെയും നിരായുധരാക്കുന്നതാണ് ബുൾഡോസർ പ്രയോഗത്തിനെതിരെ സുപ്രീം കോടതി നൽകിയ വിധി. കാരണം, അവരിൽ പലർക്കും തങ്ങളുടെ ഭരണായുധങ്ങളിൽ പ്രധാനമായിരുന്നു ബുൾഡോസർ. തങ്ങളുടേതായ രീതിയിൽ നീതി നടപ്പാക്കാൻ അതവരെ സഹായിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിൽ 2022 ഓഗസ്റ്റ് 14നു ബുൾഡോസറുമായി ഇന്ത്യാദിന പരേഡ് നടത്തിയവർ രാജ്യത്തെ പുതിയകാല ഭരണവാഹനത്തിന് അധികതോതിൽ രാജ്യാന്തര പ്രശസ്തിയും നൽകി. അമേരിക്കയിലെ ആ ബുൾഡോസറിൽ പോസ്റ്ററായി പ്രത്യക്ഷപ്പെട്ട യുപി മുഖ്യമന്ത്രി ആദിത്യനാഥ് ‘ബുൾഡോസർ ബാബ’യെന്നും മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിങ് ചൗഹാൻ ‘ബുൾഡോസർ മാമാ’യെന്നും വിശേഷിപ്പിക്കപ്പെട്ടു. താനെന്തിനു പിന്നിൽ നിൽക്കണമെന്നു തോന്നലുണ്ടായ രാജസ്ഥാനിലെ അശോക് ഗെലോട്ടും ബുൾഡോസറുമായി ഇറങ്ങിയെങ്കിലും വിശേഷണനാമം ലഭിച്ചില്ല; അതേ സങ്കടം മധ്യപ്രദേശിൽ കമൽനാഥിനും ബിഹാറിൽ നിതീഷ് കുമാറിനും ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിനുമുണ്ടായി. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പുതിയ മുഖ്യമന്ത്രിമാരും ബുൾഡോസർ ക്ലബിൽ അംഗത്വമെടുത്തിരിക്കെയാണ് ആയുധം താഴെവയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. കമൽനാഥും ഗെലോട്ടും ബിജെപിക്കാരെ കണ്ടുപഠിച്ചതാണെന്നു പറയുന്നതു ചരിത്രപരമായ തെറ്റാവും. ഡൽഹിയിലെ
കോടതിയുടെ റോൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി പറഞ്ഞപ്പോൾ അതു രാജ്യമാകെ പ്രതിധ്വനിക്കുന്നു. കുറ്റാരോപിതരെ കുറ്റക്കാരെന്നു ‘വിധിയെഴുതി’ ബുൾഡോസർ ഉപയോഗിച്ചു വീട് ഇടിച്ചുനിരത്താൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർണായക ഇടപെടൽ. കേസിൽപെട്ടതുകൊണ്ടോ കുറ്റം സ്ഥിരീകരിച്ചതുകൊണ്ടോ ആരുടെയും വീട് തകർക്കാനാകില്ലെന്നു പറഞ്ഞതിനൊപ്പം കയ്യേറ്റം ഒഴിപ്പിക്കലിനു രാജ്യമാകെ ബാധകമാകുന്ന മാർഗരേഖകൂടി സുപ്രീം കോടതി പുറപ്പെടുവിച്ചു.
പനമരം ∙ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര പൊളിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പകരം സംവിധാനം ഒരുക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു.മഴയും വെയിലുമേറ്റ് ബസ് കാത്തിരിക്കുന്ന യാത്രക്കാർക്ക് പഞ്ചായത്തംഗം സ്ഥാപിച്ച 4 വലിയ കുടകളാണ് തെല്ലൊരാശ്വാസം.ദീർഘദൂര ബസിൽ അടക്കം യാത്ര
കുമ്പള ∙ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ മരാമത്ത് വകുപ്പ് അധികൃതർ ഒടുവിൽ പൊളിച്ചു. ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന കുമ്പള ഗവ.ഹയർസെക്കൻഡറി സ്കൂളിനടുത്താണ് പഴകി ദ്രവിച്ച് തകർന്നു വീഴാൻ പാകത്തിൽ വിദ്യാർഥികൾക്കു ഭീഷണിയായിരുന്നത്. അപകടത്തിലായ കെട്ടിടം പൊളിച്ചു നീക്കണമെന്നു ആവശ്യപ്പെട്ട് സ്കൂൾ പിടിഎ
നീലേശ്വരം∙ കോട്ടപ്പുറത്തെ മാട്ടുമ്മൽ പാലം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ബണ്ട് പൊളിച്ചുമാറ്റിയതിനെ തുടർന്ന് ഉണ്ടായ കരയിടിച്ചിലിൽ ആശങ്ക ഒഴിയാതെ തീരദേശവാസികൾ. പുഴയുടെ മധ്യ ഭാഗത്തെ ബണ്ട് പൊളിച്ച് മാറ്റുന്നതിന് മുൻപ് കരയോട് ചേർന്ന ഭാഗത്തെ ബണ്ട് പൊളിച്ച് മാറ്റിയതാണ് വിനയായി മാറിയത്. കഴിഞ്ഞ മാസമാണ്
ഏറ്റുമാനൂർ ∙ അതിരമ്പുഴ നഗരമധ്യത്തിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന കെട്ടിടം പൊളിച്ചു തുടങ്ങി. അപകടാവസ്ഥയിലുള്ള ഭാഗമാണ് ആദ്യം പൊളിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളത്തിന്റെ ഇടപെടലിനെ തുടർന്നു ഉടമ തന്നെയാണ് കെട്ടിടം പൊളിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നും നാട്ടുകാരുടെയും
‘ഈ കേരളം മുഴുവൻ എനിക്ക് പൊളിക്കണം’– കൂർക്കഞ്ചേരി എരുകുളം ലിബി സോണി ഇതു പറയുമ്പോൾ ആശ്ചര്യം തോന്നിയേക്കും. വലിയ കെട്ടിടങ്ങൾ കരാറെടുത്തു പൊളിച്ചു നൽകുന്ന എപികെ എൻജിനീയറിങ് എന്ന സ്ഥാപനം നടത്തുന്ന ലിബിക്ക് പക്ഷേ അതു പറയുമ്പോൾ വലിയ ആവേശമാണ്. അത്താണി സ്വദേശിയായ ലിബി കൂർക്കഞ്ചേരിയിലേക്ക് വിവാഹം
ലക്നൗ∙ പത്തൊൻപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിക്കന്ദർ ഖാന്റെ വീടു തകർത്ത് ഉത്തർപ്രദേശ് സർക്കാർ. ലവ് ജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്ന സോനു
Results 1-10 of 12