Activate your premium subscription today
ഹാഥ്റസ്∙ ഫുൽറായിയിൽ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിൽ നിന്നുള്ള എൻഡിഎ നേതാവ് രംഗത്ത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്താവലെയാണ് മരിച്ചവരുടെ കുടംബത്തിലെ ഒരാൾക്ക് വീതം ജോലി
ഹാഥ്റസ് (യുപി) ∙ ഫുൽറായിയിൽ പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ 6 ഉദ്യോഗസ്ഥരെ യുപി സർക്കാർ സസ്പെൻഡ് ചെയ്തു. പ്രദേശത്തെ സബ് ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എസ്ഡിഎം), സർക്കിൾ ഓഫിസർ, മറ്റു 4 ഉദ്യോഗസ്ഥർ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ആഗ്ര എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ദുരന്തത്തിനു പിറകിൽ വൻ ഗൂഢാലോചനയുണ്ടോയെന്നതു തള്ളിക്കളയാനാവില്ലെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
ഹാഥ്റസ്∙ 121 പേരുടെ മരണത്തിനിടയാക്കിയ ഹാഥ്റസ് ദുരന്തത്തിനു പിന്നിൽ 16 പേരോളമടങ്ങുന്ന സാമൂഹ്യവിരുദ്ധരെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ
‘ഇന്ത്യ ഷൈനിങ്’ എന്ന മുദ്രാവാക്യത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചിയപ്പോൾ 2004ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഒരു തീരുമാനമെടുത്തു. പതിമൂന്നാം ലോക്സഭയുടെ കാലാവധി തീരാൻ എട്ടു മാസം ബാക്കി നിൽക്കേ, തിരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. പക്ഷേ ജനവിധി വന്നപ്പോൾ ‘തിളക്കം’ കെട്ടു. വാജ്പേയിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് എൻഡിഎയെ തോൽപിച്ച് യുപിഎ അധികാരത്തിലെത്തി. രണ്ട് പതിറ്റാണ്ടു മുൻപത്തെ ഈ തിരഞ്ഞെടുപ്പുഫലത്തിന്റെ സമാന അവസ്ഥയ്ക്ക് ബ്രിട്ടനും സാക്ഷ്യം വഹിച്ചപ്പോൾ, അതിന്റെ കാര്യകാരണങ്ങൾ വിശദീകരിച്ചുകൊണ്ട് മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച വാർത്ത പതിനായിരങ്ങളെയാണ് ആകർഷിച്ചത്. ബജറ്റിന്റെ പണിപ്പുരയിലാണ് ധനമന്ത്രി നിർമല സീതാരാമൻ. മന്ത്രിസഭയിൽ തുടർച്ചയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപനത്തിൽ മാറ്റങ്ങളുടെയും സൂചന നൽകിക്കഴിഞ്ഞു. ആദായ നികുതി ഘടന ഉൾപ്പടെ മാറുമെന്നും അഭ്യൂഹമുണ്ട്. ധനക്കമ്മി കുറഞ്ഞത് ആർക്കു ഗുണം ചെയ്യും? ഈ വിഷയങ്ങളെയെല്ലാം മുൻനിർത്തി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജോർജ് കുരുവിള നടത്തിയ അവലോകന റിപ്പോർട്ടിന് ലഭിച്ചത് മികച്ച സ്വീകാര്യത.
ന്യൂഡൽഹി ∙ ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ ചൊവ്വാഴ്ച പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ കേസിൽ, യോഗത്തിനു നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പൊലീസ് ചോദ്യം ചെയ്തതായി സൂചന. മെയിൻപുരിയിലെ ആശ്രമം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ
ന്യൂഡൽഹി ∙ ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ ചൊവ്വാഴ്ച പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ഡൽഹി പൊലീസിൽ കീഴടങ്ങിയതായും തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. വിഡിയോ സന്ദേശത്തിലാണ് അഭിഭാഷകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
അമ്മയെയും ഭാര്യയെയും മകളെയും നഷ്ടപ്പെട്ട സോഖ്നയിലെ വിനോദ് കുമാർ. മുത്തശ്ശിയെ തേടി ഓടിയെത്തിയ അഭയ് സിങ്. സഹോദരിയെ കണ്ടെത്താൻ ആഗ്രയിലും അലിഗഡിലും ബോഗ്ലയിലും ഇറ്റയിലുമുള്ള ആശുപത്രികളിൽ ഓടിയെത്തിയ രാജേഷ് കുമാർ... 121 പേരുടെ മരണത്തിനിടയാക്കിയ പ്രാർഥനായോഗ ദുരന്തഭൂമിയിൽ ഇതുപോലെയുള്ള കണ്ണീർക്കുടുംബങ്ങൾ പലതുണ്ട്. ആൾദൈവങ്ങൾക്കു പഞ്ഞമില്ലാത്ത നാട്ടിൽ, ഭോലെ ബാബ ഒരാൾ മാത്രമാണ്. ഹാഥ്റസിലേക്കുള്ള വഴിയിൽ നീളെ മറ്റ് ആൾദൈവങ്ങളുടെ ആശ്രമങ്ങളുണ്ട്, പരസ്യ ബോർഡുകളും. അപകടം ഉണ്ടായ മരവിപ്പിനു ശേഷവും, ബാബയെ പൂര്ണമായി തള്ളിപ്പറയാൻ ജനം തയാറായിട്ടില്ല. പൊറുക്കാനും ക്ഷമിക്കാനും അവർ തയാറാണ്. ബാബ ഒന്നും ചെയ്തിട്ടല്ലല്ലോ എന്ന് പിന്തുണയ്ക്കാനും. ആൾ ദൈവങ്ങൾ സമ്പന്നരായി പടർന്ന് പന്തലിക്കുമ്പോൾ, ഈ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരിലേറെയും ദലിതരും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമാണ് എന്നതുകൂടിയാണ് ഹാഥ്റസിന്റെ നേർച്ചിത്രം. ആൾദൈവങ്ങളുടെ ചൂഷണങ്ങളിൽ ഈ പാവപ്പെട്ടവർ വീണ്ടും വീണ്ടും വീണു പോകുന്നത് എന്തുകൊണ്ടാണ്?
ഹാഥ്റസ്∙ തിക്കിലും തിരക്കിലുംപെട്ട് 121 പേര് മരിച്ച ഹാഥ്റസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിൽ
ഹാഥ്റസ് ദുരന്തം: 6 പേർ അറസ്റ്റില്, മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം ഹാഥ്റസ്∙ ഉത്തർപ്രദേശിലെ ഹാഥ്റസിൽ പ്രാർഥനാച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ 2 സ്ത്രീകളടക്കം 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രാർഥനാച്ചടങ്ങിന്റെ സംഘാടകരും
അബുദാബി ∙ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് 120 ലേറെ പേർ മരിച്ച സംഭവത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുശോചന സന്ദേശമയച്ചു. പരുക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്
Results 1-10 of 23