Activate your premium subscription today
ബെയ്ജിങ് ∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സംഘർഷം ഒഴിവാക്കുന്നതിനുള്ള കരാർ നടപ്പാക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാവോസിൽ മേഖലാ സുരക്ഷാ സമ്മേളനത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അതിർത്തിയിൽ നിന്നു സേനയെ പിൻവലിക്കൽ പുരോഗമിക്കുന്നുവെന്നും തികച്ചും സൗഹാർദപരമാണ് ഇപ്പോൾ കാര്യങ്ങളെന്നും ചൈനയുടെ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ വു ക്വിയാൻ പറഞ്ഞു.
ന്യൂഡൽഹി∙ നിയന്ത്രണ രേഖയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിനു ശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇന്ത്യയും ചൈനയും ചർച്ച നടത്തി. അതിർത്തി പ്രശ്നത്തിൽ പ്രത്യേക പ്രതിനിധികളുടെയും മുതിർന്ന നയതന്ത്രജ്ഞരുടെയും യോഗങ്ങൾ ഉടൻ വിളിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
ന്യൂഡൽഹി ∙ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ലാവോസിൽ ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്തു നിന്നുള്ള സേനാ പിന്മാറ്റം ദിവസങ്ങൾ മുൻപാണു പൂർത്തിയായത്.
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്മാറ്റ നടപടികള് പൂർത്തിയാക്കി അതിർത്തിയിൽ പട്രോളിങ് ആരംഭിച്ചു. സൈനിക പിന്മാറ്റത്തിനൊപ്പം മേഖലയിലെ താൽക്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്.
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. മേഖലയിൽ പട്രോളിങ് വൈകാതെ ആരംഭിക്കും. നിയന്ത്രണ രേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടർന്ന് ചൈന ഇക്കാര്യം സ്ഥിരീകരിച്ചു.
പുണെ∙ ഇന്ത്യ–ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചർച്ചകളുടെ വിജയമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കുമെന്നു പറഞ്ഞ ജയ്ശങ്കർ അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും വ്യക്തമാക്കി.
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ, ചൈന സൈനിക പിൻമാറ്റം ആരംഭിച്ചു. 29ന് പിൻമാറ്റം പൂർത്തിയാകും. കിഴക്കൻ ലഡാക്കിലെ ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളിൽ നിന്നുള്ള സൈനിക പിൻമാറ്റമാണ് ആരംഭിച്ചത്. സേനാ പിൻമാറ്റം പൂർത്തിയായ ശേഷം പട്രോളിങ് ആരംഭിക്കും.
ചൈനയുമായുള്ള അതിർത്തിത്തർക്കത്തിലെ മഞ്ഞുരുക്കം ഇന്ത്യയ്ക്കു നയതന്ത്രതലത്തിലും പ്രതിരോധതലത്തിലും ആഘോഷിക്കാവുന്ന വിജയം തന്നെയാണ്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ (എൽഎസി) 2020ലെ ഗൽവാൻ തർക്കത്തിനു മുൻപുള്ള സ്ഥിതിയിൽ പട്രോളിങ് പുനരാരംഭിക്കാനാണു ധാരണ.
ന്യൂഡൽഹി ∙ ചൈനയുമായുള്ള അതിർത്തിത്തർക്കത്തിൽ, നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നു കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഇതു നേടിയെടുക്കാൻ ഇരു വിഭാഗങ്ങളും പരസ്പരം ഉറപ്പു നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ പട്രോളിങ് പുനരാരംഭിക്കാനും സൈനികരുടെ പൂർണ പിൻമാറ്റത്തിനും ഇരു രാജ്യങ്ങളും ധാരണയായതിനു പിന്നാലെയായിരുന്നു സേനാ മേധാവിയുടെ പ്രതികരണം.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ തീവ്രവാദികളുടെ പേരിൽ പാശ്ചാത്യശക്തികളുമായുള്ള ബന്ധത്തിൽ കല്ലുകടിയുണ്ടാവുന്നതിനിടെയാണ് ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിത്തർക്കത്തിൽ ശമനവും പാക്കിസ്ഥാനുമായുള്ള ബന്ധങ്ങളിൽ അയവും വന്നുതുടങ്ങിയിരിക്കുന്നത്. രണ്ടിനു പിന്നിലും റഷ്യയുടെ സൗഹൃദസമ്മർദമാണു നിരീക്ഷകർ കാണുന്നത്.
Results 1-10 of 380