Activate your premium subscription today
Monday, Mar 24, 2025
തിരുവനന്തപുരം ∙ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ഗ്യാസ് ഏജന്‍സി ഉടമ എസ്. മനോജ് രംഗത്തെത്തി. അലക്സ് മാത്യുവിനെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പരാതി
കൊച്ചി ∙ ആറു ജില്ലകളിൽ മുടങ്ങിയ പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും. എറണാകുളം ഉദയംപേരൂരിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോട്ട്ലിങ് പ്ലാന്റിലെ ലോഡിങ് െതാഴിലാളികൾ നടത്തിയ സമരം ഒത്തുതീർപ്പായതോടെയാണ് ഇത്. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല, ശമ്പളം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതോടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍പിജി സിലിണ്ടര്‍ വിതരണം നിലയ്ക്കുകയായിരുന്നു.
തിരുവനന്തപുരം∙ കേരള തീരത്ത് എണ്ണ, പ്രകൃതി വാതക സാന്നിധ്യം കണ്ടെത്തുന്നതിനായി വീണ്ടും പര്യവേഷണത്തിനു കളമൊരുങ്ങുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കൊല്ലം തീരത്ത് ഡ്രില്ലിങ് ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയില്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി: കേരളത്തിലെ ഉപഭോക്താക്കാള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭ്യമാക്കുന്നതിനായി ‘സബ്സെ സസ്ത പെട്രോള്‍ ക്യാംപയിന്’ അവതരിപ്പിച്ച് പാര്‍ക്ക് പ്ലസ് ആപ്പ്. ഐഒസിഎല്‍ ഹെറിറ്റേജ് ഫ്യുവല്‍ സ്റ്റേഷനായ വി.കെ ജനാര്ധനന് നായര്‍ & സണ്‍സിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. പാര്‍ക്ക് പ്ലസ് ആപ്പ്
ന്യൂഡൽഹി ∙ ഊർജ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും അബുദാബിയും തീരുമാനിച്ചു. ഇന്ത്യാ സന്ദർശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണു 4 ധാരണാപത്രങ്ങൾ കൈമാറിയത്. എൽഎൻജി കൈമാറ്റം ദീർഘകാലത്തേക്കു തുടരാൻ അബുദാബി നാഷനൽ ഓയിൽ കമ്പനിയും (എഡിഎൻഒസി) ഇന്ത്യൻ ഓയിൽ കോർപറേഷനും തമ്മിൽ ധാരണയായി. എഡിഎൻഒസിയും ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവും തമ്മിൽ സഹകരിക്കാനും തീരുമാനമായി.
കൊല്ലം∙ തീരത്തു നിന്ന് 48 കിലോമീറ്റർ അകലെ ഇന്ധന പര്യവേക്ഷണത്തിനുള്ള നടപടികൾ ഓയിൽ ഇന്ത്യ ലിമിറ്റഡ് അടുത്ത മാസം തുടങ്ങിയേക്കും. അടുത്തിടെ അനുവദിച്ച ഇമിഗ്രേഷൻ ചെക്ക് പോയിന്റിന്റെ പ്രവർത്തനം തുടങ്ങിയാലുടൻ പര്യവേക്ഷണ നടപടികൾ ആരംഭിക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊല്ലത്ത് ഉടൻ എത്തും. കൊല്ലം നഗരത്തിൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ, താമസ സൗകര്യത്തിനുള്ള മുന്തിയ ഹോട്ടലുകൾ എന്നിവയുടെ പട്ടിക കേന്ദ്ര പെട്രോളിയം മന്ത്രാലയം ശേഖരിച്ചു. ഷിപ്പിങ് ഏജൻസി മുഖേനയാണ് ഇതു ശേഖരിച്ചത്. കൊല്ലത്തെ പ്രധാന ആശുപത്രികളുടെ വിവരങ്ങളും മന്ത്രാലയത്തിന് കൈമാറി.
കൊച്ചി ∙ എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ്ങിനായി തിരക്കുകൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്ഡേഷൻ പൂർത്തിയായിട്ടില്ലെങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്ഡേഷൻ നടത്താം.
ന്യൂഡൽഹി ∙ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) എന്നിവയ്ക്ക് 2023– 24 സാമ്പത്തിക വർഷത്തിൽ 81,000 കോടിയുടെ അറ്റാദായം. മുൻവർഷങ്ങളെക്കാൾ വളരെ ഉയർന്ന നേട്ടമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നത് 4000 കോടി രൂപയിലേറെ മുതൽമുടക്കുള്ള മൂന്നു പദ്ധതികളാണ്. എന്നാൽ, നിക്ഷേപത്തുകയുടെ വലുപ്പത്തെക്കാൾ പ്രധാനം മറ്റൊന്നാണ്: ഇന്ത്യയ്ക്ക് ആഗോള മാരിടൈം – ഷിപ്പിങ് വ്യവസായ മേഖലയിൽ അഭിമാനത്തോടെ തല ഉയർത്തിനിൽക്കാൻ ഇടംനൽകുന്ന പദ്ധതികളാണിവ. രാജ്യത്തിന്റെ വികസനക്കുതിപ്പിന് ഇന്ധനമാകാവുന്ന ഈ ബൃഹദ്പദ്ധതികൾക്കു വിദേശ ആശ്രയത്വം ഗണ്യമായി കുറയ്ക്കാനും വൻതോതിൽ വിദേശനാണ്യം നേടിയെടുക്കാൻ ഇന്ത്യയെ സഹായിക്കാനും ശേഷിയുണ്ട്. അവ സമ്മാനിക്കുന്നതാകട്ടെ, ആയിരക്കണക്കിനു തൊഴിലവസരങ്ങളും. സമീപഭാവിയിൽ തന്നെ മാരിടൈം – ഷിപ്പിങ് മേഖലയിൽ ആഗോള ഹബ്ബായി ഉയരാൻ കൊച്ചിക്കു സാധ്യത തുറക്കുന്ന പദ്ധതികളാണിവ.
ചെന്നൈ ∙ രണ്ട് വ്യവസായ സ്ഥാപനങ്ങളിലുണ്ടായ അപകടങ്ങളിൽ ഒരാൾ മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. തൊണ്ടയാർപെട്ടിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ചെന്നൈ സ്വദേശിയായ കരാർ തൊഴിലാളിയാണ് മരിച്ചത്. പ്ലാന്റിലെ എഥനോൾ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ 3 പേരെ
Results 1-10 of 35
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.