ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭ്യമാക്കാന്‍ പാര്‍ക്ക് പ്ലസ്
Mail This Article
കൊച്ചി: കേരളത്തിലെ ഉപഭോക്താക്കാള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭ്യമാക്കുന്നതിനായി ‘സബ്സെ സസ്ത പെട്രോള്‍ ക്യാംപയിന്‍’ അവതരിപ്പിച്ച് പാര്‍ക്ക് പ്ലസ് ആപ്പ്. ഐഒസിഎല്‍ ഹെറിറ്റേജ് ഫ്യുവല്‍ സ്റ്റേഷനായ വി.കെ ജനാര്‍ധനന്‍ നായര്‍ & സണ്‍സിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
പാര്‍ക്ക് പ്ലസ് ആപ്പ് ഐഒസിഎലുമായി സഹകരിച്ചാണ് കുറഞ്ഞ നിരക്കില്‍ ഇന്ധനം വാങ്ങിക്കുവാന്‍ സാധിക്കുന്ന വൗച്ചറുകള്‍ നൽകുന്നത്. പാര്‍ക്ക് പ്ലസ് ആപ്ലിക്കേഷനിലൂടെയാണ് വൗച്ചറുകൾ ലഭിക്കുക. സമാനതകളില്ലാത്ത കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭിക്കുന്നതിനൊപ്പം മറ്റ് നിരവധി നേട്ടങ്ങളും പാര്‍ക്ക് പ്ലസ് ആപ്പിലൂടെ കാര്‍ ഉടമകള്‍ക്ക് ലഭിക്കും.
പാര്‍ക്ക് പ്ലസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്ത ശേഷം ഹോം പേജിലെ ബൈ പെട്രോള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് വൗച്ചര്‍ തുക തിരഞ്ഞെടുക്കാം. പേ നൗ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫ്യുവല്‍ വൗച്ചര്‍ സ്വന്തമാക്കാം. ശേഷം ഐഒസിഎല്‍ പെട്രോള്‍ പമ്പ് സന്ദര്‍ശിക്കുക. പമ്പ് ഓപ്പറേറ്ററെ പാര്‍ക്ക് പ്ലസ് ആപ്പില്‍ കാണിക്കുന്ന വൗച്ചറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇന്ധനം വാങ്ങാം.
ഇന്ത്യയിലുടനീളമുള്ള ഏത് ഐഒസിഎല്‍ പമ്പിലും ഈ വൗച്ചര്‍ റെഡീം ചെയ്യാം. ഇതിലൂടെ 2% ക്യാഷ് ബാക്ക്, 2% പാര്‍ക്ക് പ്ലസ് പെട്രോള്‍, സര്‍ച്ചാര്‍ജ് കിഴിവ്, 2 മടങ്ങ് സമ്മാനങ്ങള്‍, വെള്ളിയാഴ്ചകളില്‍ 4%ത്തിന്റെ പ്രത്യേക ക്യാഷ് ബാക്ക് എന്നിവയും കാര്‍ ഉടമകള്‍ക്ക് ലഭിക്കും. കേരളത്തിലെ കാര്‍ ഉടമകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഓഫര്‍ പ്രകാരം എക്‌സ്പി ഫ്യുവലിന് 4% ക്യാഷ് ബാക്ക്, എക്‌സ്ട്രാ ഗ്രീനിന് 3% ക്യാഷ് ബാക്ക് എന്നീ ഓഫറുകളും ലഭിക്കുമെന്ന് പാര്‍ക്ക് പ്ലസിന്റെ സ്ഥാപകനും സിഇഒയുമായ അമിത് ലഖോഡിയ പറഞ്ഞു.
പാര്‍ക്കിങ് സ്പോട്ട് കണ്ടെത്തല്‍, ചലാനുകള്‍ ട്രാക്ക് ചെയ്യല്‍, ഫാസ്റ്റ് ടാഗ് റീച്ചാര്‍ജ് ചെയ്യല്‍, ഇന്‍ഷുറന്‍സ് പുതുക്കല്‍, കുറഞ്ഞ നിരക്കില്‍ ഇന്ധനം, കാര്‍ ലോണുകള്‍, കാര്‍ സര്‍വ്വീസുകള്‍ തുടങ്ങിയ സേവനങ്ങള്‍ പാര്‍ക്ക് പ്ലസ് ആപ്പിലൂടെ എളുപ്പത്തില്‍ സാധ്യമാകും.. നിലവില്‍ 2 കോടിയിലധികം കാര്‍ ഉടമകള്‍ പാര്‍ക്ക് പ്ലസ് ആപ്പിന്റെ ഉപഭോക്താക്കളാണ്.