Activate your premium subscription today
കാസർകോട് ∙ ജില്ലയിലെ ദേശീയപാത 6 വരിയായി നവീകരിക്കുമ്പോൾ പല പാലങ്ങളും 5 വരി മാത്രമായി തുടരും. തലപ്പാടി–ചെർക്കള ഒന്നാം റീച്ചിലെ ഉപ്പള, ഷിറിയ, മൊഗ്രാൽ എന്നിവിടങ്ങളിലെ പാലങ്ങളാണ് 5 വരി പാത മാത്രമായി ഗതാഗതത്തിനു തുറന്നുകൊടുക്കുന്നത്. ഈ 3 സ്ഥലത്തും 3 വരിയായി പുതിയ പാലങ്ങൾ പണിതപ്പോൾ 2 വരി സൗകര്യം മാത്രമുള്ള പഴയ പാലം ഇതോടൊപ്പം നിലനിർത്തുകയാണ് ചെയ്യുന്നത്. ഇതാണ് ഇവിടെ 5വരി പാതയായി ദേശീയപാത അവശേഷിക്കുന്നതിനു കാരണം.
വടകര∙ ദേശീയപാത 66 നിർമാണത്തിനിടെ മുക്കാളി, മടപ്പള്ളി, വിയ്യൂർ മല ഉൾപ്പെടെ പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മണ്ണിടിച്ചിൽ കാരണം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാണെന്നും കർണാടകയിലെ അങ്കോള മാതൃകയിൽ അപകടങ്ങൾക്കു സാധ്യതയുണ്ടെന്നും
രാമനാട്ടുകര ∙ ദേശീയപാതയിൽ ആറുവരിപ്പാതയ്ക്കായി രാമനാട്ടുകര ബൈപാസ് ജംക്ഷനിൽ നിർമിച്ച പുതിയ മേൽപാലം ഗതാഗതത്തിനു തുറന്നു.അവസാനഘട്ട പരിശോധനകൾ പൂർത്തിയാക്കി വൈകിട്ടാണു പാലം വാഹനങ്ങൾക്കു തുറന്നു കൊടുത്തത്. പഴയ മേൽപാലം അടച്ച് ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെയാണ് കടത്തിവിടുന്നത്.
കൊടുങ്ങല്ലൂർ ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡിൽ പാർശ്വഭിത്തി നിർമിക്കുന്ന കോട്ടപ്പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നു ആക്ഷേപം. കോട്ടപ്പുറം പാലത്തിനു വടക്കു ഭാഗത്തു കിഴക്കേ വശത്താണ് പാർശ്വ ഭിത്തി നിർമിക്കുന്നത്.ഇതിനു വേണ്ടി നിലവിലുള്ള റോഡരികിൽ മണ്ണു മാന്തി ഉപയോഗിച്ചു
കോഴിക്കോട്∙ ദേശീയപാതയിൽ 6 വരി നിർമാണവുമായി ബന്ധപ്പെട്ട് വേങ്ങേരി മുതൽ മലാപ്പറമ്പ് പാച്ചാക്കിൽ വരെ 3 ഇടങ്ങളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റുന്ന പ്രവൃത്തി ആരംഭിക്കാൻ ഇനിയും വൈകും. 1,100 മീറ്ററിൽ മാറ്റി സ്ഥാപിക്കുന്നതിനായി 61 പൈപ്പുകൾ ആവശ്യമാണ്. ഇതുവരെ ഗുജറാത്തിൽ നിന്നു 44 പൈപ്പുകൾ എത്തി. ഈ ഇരുമ്പ്
തേഞ്ഞിപ്പലം ∙ കാക്കഞ്ചേരി ചന്തയ്ക്കടുത്ത് കെട്ടിപ്പൊക്കി നിർമിച്ച സർവീസ് റോഡിന്റെ അരികുഭിത്തി രണ്ടിടത്ത് പൊട്ടിയ നിലയിൽ. ചിലയിടത്ത് പുറത്തേക്ക് തള്ളിയിട്ടുമുണ്ട്. മഴ കൂടുതൽ കനക്കുന്നതോടെ അരികുഭിത്തിയുടെ അവസ്ഥ കൂടുതൽ പരുങ്ങലിലാകുമെന്ന് സംശയിക്കുന്നവർ ഏറെ. കാക്കഞ്ചേരി വളവിൽ കോഴിക്കോട് ഭാഗത്തേക്കുള്ള
തേഞ്ഞിപ്പലം ∙ കോഹിനൂരിലും വൈകാതെ വാഹന ഗതാഗതം വൺവേ അടിസ്ഥാനത്തിലേക്ക്. യൂണിവേഴ്സിറ്റി അധ്യാപക പാർപ്പിട സമുച്ചയ പരിസരത്ത് നിർമിച്ച സർവീസ് റോഡിൽ ടാറിങ് നടത്തി. യൂണിവേഴ്സിറ്റി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതം വൈകാതെ ഈ സർവീസ് റോഡ് വഴി വൺവേ അടിസ്ഥാനത്തിലാക്കും. ഇപ്പോൾ കോഹിനൂരിൽ മാത്രമാണ്
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിനായി കുന്നിടിച്ചതിനെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ബംഗ്ലാംകുന്ന് പ്രദേശത്ത് ചെന്നൈ ഐഐടി സംഘം പരിശോധന നടത്തി. വീടുകളുടെ ചുമരുകളിലും ഭൂമിയിലും വിള്ളൽ സംഭവിച്ചതിനെ തുടർന്ന് വീടുകളും പ്രദേശവും വാസയോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പഠിച്ച്
വളാഞ്ചേരി ∙ വയൽപരപ്പ് വയഡക്ടിനു വഴിമാറുന്നു. ആറുവരിപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി കാട്ടിപ്പരുത്തി, തൊഴുവാനൂർ വയൽപരപ്പിലൂടെയുള്ള ബൈപാസിന്റെ നിർമാണമാണ് കൂടുതൽ സജീവമായത്. ഇതോടനുബന്ധിച്ച് വയഡക്ട് പാലങ്ങളുടെ നിർമാണവും നടക്കുന്നു. തൂണുകൾ ഉയർത്തി ഗർഡറുകൾ നിരത്തി കോൺക്രീറ്റിങ് ജോലികൾ തകൃതിയാണ്.
വളാഞ്ചേരി ∙ ആറുവരിപ്പാതയുടെ അരികിലൂടെ സർവീസ് റോഡുകളിലെ കയറ്റിറക്കങ്ങളിൽ ചരക്കുവാഹനങ്ങൾ കുടുങ്ങി ഗതാഗതതടസ്സം പതിവാകുന്നു. വളാഞ്ചേരി –കുറ്റിപ്പുറം റോഡിൽ മുക്കിലപ്പീടികയിലും ചോലവളവിലും മർകസ് മൂടാലിനു സമീപവുമാണ് കയറ്റം കയറിയെത്താൻ വലിയ വാഹനങ്ങൾ പെടാപ്പാട് അനുഭവിക്കുന്നത്. വാഹനങ്ങൾ നടുറോഡിൽ
Results 1-10 of 58