Activate your premium subscription today
തിരൂരങ്ങാടി ∙ തന്റെ പ്രൊഡക്ഷൻ കമ്പനി നിർമിച്ച പ്രഥമ സിനിമയുടെ റിലീസിന് മുൻപേ സിദ്ദിഖ് വിടപറഞ്ഞതിന്റെ സങ്കടത്തിൽ സഹപ്രവർത്തകർ. സംവിധായകൻ സിദ്ദീഖും വേങ്ങര പാലശ്ശേരിമാട് സ്വദേശി നാസർ വേങ്ങരയും ചേർന്നുള്ള പ്രൊഡക്ഷൻ കമ്പനിയായ മീഡിയ യൂണിവേഴ്സും വിജയൻ പള്ളിക്കരയുടെ എമിറേറ്റ്സ് പ്രൊഡക്ഷൻസും
‘‘മോനേ കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്.. കേക്കുന്നില്ലാ കേക്കുന്നില്ലാ...’’ വാസ്തവത്തിൽ മുകേഷും വാർഡനും തമ്മിലുള്ള ഈ ഡയലോഗ് കേൾക്കാത്തവരുണ്ടോ! സിദ്ദിഖ് ലാൽ ചിത്രമായ റാംജിറാവു സ്പീക്കിങ്ങിലെ ഈ ഡയലോഗിനെ മൂടാൻ ഒരു പുതപ്പിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച ഈ ഡയലോഗ് ഷൂട്ട് ചെയ്യുമ്പോൾ അവിടെ നടന്നതാണ് യഥാർഥ തമാശ സീൻ.
പെരിന്തൽമണ്ണ∙ മിമിക്രി കലാകാരൻമാർക്ക് എന്നും സ്നേഹവും വാത്സല്യവും പകർന്ന് നൽകിയ വലിയ കലാകാരൻ ആയിരുന്നു സിദ്ദിഖ് എന്ന് നടനും മിമിക്രി കലാകാരനുമായ സൂരജ് തേലക്കാട് പറഞ്ഞു. മഴവിൽ മനോരമയിൽ സിദ്ദിഖ് സംവിധാന മേൽനോട്ടം നിർവഹിച്ച ‘സിനിമ ചിരിമ’ എന്ന പരിപാടി ജീവിതത്തെ മാറ്റിമറിച്ചതായി സൂരജ് ഓർത്തു.
കോട്ടയ്ക്കൽ∙ അന്തരിച്ച സിനിമാ സംവിധായകൻ സിദ്ദീഖിന് മലപ്പുറത്ത് മറ്റൊരു മേൽവിലാസമുണ്ട്., ബസുടമ. ലാവർണ ബസ് ഗ്രൂപ്പിൽ 7 വർഷമായി പാർട്ണറാണ് അദ്ദേഹം. ബിസിനസ് പങ്കാളി എന്നതിനൊപ്പം ഏറെ ബഹുമാനിക്കുന്ന കലാകാരനാണ് "സിദ്ദീഖ് അണ്ണനെ"ന്ന് ഗ്രൂപ്പിലെ മറ്റൊരു പാർട്ണറായ പരുത്തിക്കുന്നൻ മുഹമ്മദ്ഷാഫി
കൊച്ചി∙ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് സിദ്ദിഖിന് കണ്ണീരോടെ വിടനൽകി കേരളം. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കബറടക്കി.
മലയാള സിനിമ ചരിത്രത്തിൽ ഒട്ടേറെ ഇരട്ട സംവിധായകരും എഴുത്തുകാരും ഉണ്ടായിട്ടുണ്ടെങ്കിലും സിദ്ദീഖ്-ലാലിന്റെ തട്ട് താണ് തന്നെയിരിക്കും. 1989-ൽ ‘റാംജി റാവു സ്പീക്കീങ്’ എന്ന സിനിമയിലൂടെയാണ് സിദ്ദീഖും ലാലും സ്വതന്ത്ര സംവിധായകരാകുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന
തമാശകൾക്കൊരു കുഴപ്പമുണ്ടെന്ന് എല്ലാവരും പറയും. ഒറ്റ പറച്ചിലിലേ ചിരി വരൂ. ആവർത്തിക്കുന്തോറും ആ ചിരി മാഞ്ഞു പോകും. പുതിയ കാലത്തിന്റെ ഭാഷയിൽ പറയും, ആ കോമഡി ചീഞ്ഞു എന്ന്! പക്ഷേ, എത്രയാവർത്തി കണ്ടാലും മലയാളികൾ ഇപ്പോഴും പൊട്ടിച്ചിരിക്കുന്ന സിനിമകളെടുത്താൽ, അതിൽ ഉറപ്പായും സിദ്ദിഖ്–ലാൽ ചിത്രങ്ങളുണ്ടാകും. എത്ര ആവർത്തിച്ചിട്ടും ആ ചിരികളിലെ ഹാസ്യം മടുപ്പിക്കാത്തത് എന്തുകൊണ്ടാകും? അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. ആ നർമ മുഹൂർത്തങ്ങളിലെല്ലാം ജീവിതത്തിന്റെ നോവും ചൂടുമുണ്ട്. സാധാരണക്കാരുടെ നിത്യസംഭാഷണങ്ങളിൽനിന്നും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടങ്ങളിൽനിന്നുമെല്ലാം സിദ്ദിഖും ലാലും കണ്ടെടുത്ത കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമായിരുന്നു അവ. മത്തായിച്ചനും ഉർവശി തിയറ്ററും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും അപ്പുക്കുട്ടനും ഗോവിന്ദൻ കുട്ടിയും തോമസുകുട്ടിയും ഗർവാസീസ് ആശാനും അഞ്ഞൂറാനും സാഗർ കോട്ടപ്പുറവും ഹിറ്റ്ലറും കന്നാസും കടലാസും കെ.കെ. ജോസഫും തുടങ്ങി എത്രയെത്ര കഥാപാത്രങ്ങളാണ് സിദ്ദിഖ് ലാൽ സിനിമകളിൽനിന്ന് മലയാളികളുടെ ചിരിവട്ടത്തിന്റെ ഭാഗമായത്.
ജിദ്ദ∙ തനിക്ക് ആദ്യമായി സൗദിയിലേയ്ക്ക് വീസ ശരിയായപ്പോൾ 2000 രൂപ നൽകി സഹായിച്ച സംവിധായകൻ സിദ്ദീഖിനെ ഓർത്ത് വിതുമ്പി പ്രവാസി മലയാളി. സൗദിയിലെ വാദി ദവാസിറിൽ പ്രവാസിയായ മലപ്പുറം കുന്നുമ്മൽ സ്വദേശി കൂട്ടീരി അബ്ദുൽ കബീറിന് മുപ്പത് വർഷം മുമ്പ് സൗദിയിലേയ്ക്ക് വീസ ശരിയായപ്പോഴാണ് സിദ്ദീഖ് രണ്ടായിരം രൂപ നൽകി
നര്‍മമാണ് ഞങ്ങളുടെയൊക്കെ ജീവവായു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പണ്ടൊക്കെ തമാശ എവിടെയുണ്ടോ അവിടെ ഞാനും ലാലും ഉണ്ടാകും. തമാശ പറയുന്നവര്‍ എന്നതിലുപരി തമാശ നല്ലരീതിയില്‍ ആസ്വദിക്കുന്നവര്‍ കൂടിയാണ് ഞങ്ങള്‍. എന്റെ വാപ്പയും ലാലിന്റെ അപ്പിച്ചിയും നല്ല നര്‍മബോധമുള്ള ആളുകളാണ്. പുല്ലേപ്പടിയിലെ
സിനിമ ഹറാമാണ് എന്നു വിശ്വസിച്ചിരുന്ന കുടുംബത്തില്‍പെട്ടയാളാണ് എന്റെ വാപ്പ ഇസ്മയില്‍ ഹാജി. പക്ഷേ, ഉമ്മ സൈനബയുടെ വീട്ടുകാര്‍ സിനിമകളൊക്കെ കാണുന്ന കൂട്ടത്തിലാണ്. സ്കൂള്‍ അടയ്ക്കാന്‍ കാത്തിരിക്കും ഞങ്ങള്‍ ഉമ്മയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലേക്കു പോകാന്‍. ഉമ്മയുടെ ഇളയ സഹോദരന് യൂസഫ് മാമയാണ് ഞങ്ങളെ സിനിമ
Results 1-10 of 14