Activate your premium subscription today
കൊച്ചി∙ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പറന്നുയർന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി- ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 104 യാത്രക്കാരും 8 ജീവനക്കാരുമായി രാവിലെ 10.45നാണ് വിമാനം പുറപ്പെട്ടത്. പിന്നാലെ, റൺവേയിൽ ടയറിന്റെ അവശിഷ്ടം കണ്ടതിനെ തുടർന്ന് വിമാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തിക്കളഞ്ഞ ശേഷമായിരുന്നു ലാൻഡിങ്.
കൊച്ചി ∙ കോളജുകളിലെ വിദ്യാർഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണു തടയിടേണ്ടതെന്നും ഹൈക്കോടതി. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്.
മലയാളികളുടെ രണ്ടാം വീടായിരുന്നു കൊൽക്കത്ത ഏറെക്കാലം. ചരിത്രം കഥ പറയുന്ന നഗരം. ഹൗറപ്പാലത്തിന്റെ തലയെടുപ്പും ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഹൂഗ്ലിയുടെ തീരത്തെ ആരതികളും കൊൽക്കത്ത കണ്ട മലയാളികളുടെ മനസ്സിൽ എന്നും മായാതെ ഉണ്ടാകും. കാഴ്ചകളും ഓർമകളും ഒരുക്കി മലയാളിയെ എന്നും വിളിക്കുന്ന കൊൽക്കത്തയിലേക്കു പോകാൻ ഇനി ഒരു കാരണം കൂടി.
കൊച്ചി∙ കാട്ടാന റോഡിലേക്ക് പന മറിച്ചിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. കോതമംഗലം എൻജിനിയറിങ് കോളജ് വിദ്യാർഥിനി ആൻമേരി (21) ആണ് മരിച്ചത്. കോതമംഗലം–നീണ്ടപാറ ചെമ്പൻകുഴിയിലായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന ആൻമേരിയുടെ സുഹൃത്ത് അൽത്താഫിന് പരുക്കേറ്റ് ചികിത്സയിലാണ്. ആന
ഹൈക്കോടതിക്കു സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)യുടെ ഗേറ്റിന്റെ കമ്പിയിൽ കോർത്ത നിലയിലാണ് മധ്യവയസ്കന്റെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. െസന്ട്രൽ പൊലീസ് സ്ഥലത്തെത്തി പരിശോധകൾ നടത്തി വരികയാണ്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള് കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തിലാണ് അന്തിമവാദം നടക്കുന്നത്.
കൊച്ചി ∙ പ്രായപൂർത്തിയാകാത്തവർ മറ്റു തടവുകാർക്കൊപ്പം ജയിലിൽ കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫിസർമാർക്കുമാണു ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
കൊച്ചി∙ തൊഴിൽ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻസി (ഒഡെപെക്) നേതൃത്വത്തിൽ ആരംഭിക്കുന്ന സർക്കാർ അധീനതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജർമൻ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു. അങ്കമാലി സൗത്ത് ഇൻകെൽ ബിസിനസ് പാർക്കിൽ
കൊച്ചി ∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നരക്കോടിയിലേറെ രൂപയുടെ കഞ്ചാവു വേട്ട. തായ് എയർവേയ്സിൽ ബാങ്കോക്കിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി ഉസ്മാനെയാണ് 12 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി കസ്റ്റംസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗേജിൽ ഭക്ഷണപ്പൊതികളിലും മിഠായിപ്പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ശബരിമലയിൽ ഭിന്നശേഷിക്കാരന് ഡോളി സേവനം ലഭിക്കാതിരുന്ന സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററോടാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടിയത്. പമ്പ ബസ്റ്റോപ്പിൽ എത്തിയ ഭിന്നശേഷിക്കാരന് ഡോളി ലഭിച്ചില്ലെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരമാണ് കോടതിയുടെ നടപടി.
Results 1-10 of 506