Activate your premium subscription today
Tuesday, Apr 1, 2025
കോലഞ്ചേരി ∙ ഇലകൾ അനങ്ങാതെ, കാറ്റ് നിശ്ചലമായി ശ്രേഷ്ഠമായൊരു ജീവിതത്തിന്റെ അന്ത്യയാത്രാ വേള. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഭൗതിക ദേഹം വൈകിട്ടു കല്ലറയിലേക്കു വച്ച ശേഷം പ്രകൃതി ഭാവം മാറി, ശക്തമായ മഴ.
കോലഞ്ചേരി ∙ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്നത്തുനാട് നിയോജക മണ്ഡലം നവ കേരള സദസ്സ് ഇന്ന് വൈകിട്ട് 5ന് സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കും. 30,000 ചതുരശ്രയടി വിസ്തീർണമുള്ള പന്തലാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 10,000പേർക്ക് ഇരിക്കാം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും
വൈദ്യശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്നതൊരു പുണ്യമാണെന്നു പറയാറുണ്ട്. ജീവിതംതന്നെ ശുശ്രൂഷയാക്കി മാറ്റുന്ന ചിലരുണ്ട്. അക്കൂട്ടത്തിലാണു ഡോ. കെ.സി.മാമ്മന്റെ സ്ഥാനം. വളരെ ലളിതമായ ജീവിതം നയിക്കുന്നൊരാൾക്ക് ഏറ്റവും മികച്ച ഭരണാധികാരിയാകാൻ സാധിക്കില്ലെന്നു കരുതുന്നവർ ഒട്ടേറെയുണ്ട്. ഭരണത്തിന്റെ മേൽത്തട്ട് അലങ്കരിക്കുമ്പോൾ ലാളിത്യം കാത്തുസൂക്ഷിക്കാനാവില്ലെന്ന പൊതുധാരണയ്ക്കുള്ള മറുപടിയായിരുന്നു ഡോ. മാമ്മന്റെ ജീവിതം.
വെല്ലൂർ മെഡിക്കൽ കോളജിൽ എന്റെ ഗുരുനാഥനും പീഡിയാട്രിക്സ് പ്രഫസറുമായിരുന്നു ഡോ. കെ.സി.മാമ്മൻ. ഏതാണ്ടു രണ്ടു വർഷമാണ് അദ്ദേഹം അവിടെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നത്. തുടർന്ന് ഉപരിപഠനത്തിനു പോയി. പിൽക്കാലത്ത് കോലഞ്ചേരിയിൽ അദ്ദേഹം നേതൃത്വം നൽകിയ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ (എംഒഎസ്സി) കുറഞ്ഞ കാലംകൊണ്ട് പേരെടുത്ത ഒരു ആതുരാലയമായി മാറി. ശിശുരോഗ വിദഗ്ധൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ ഖ്യാതി ഒട്ടേറെപ്പേരെ അവിടേക്ക് ആകർഷിച്ചു.
ലോക അത്ലറ്റിക്സ് ഫെഡറേഷൻ ആവിഷ്കരിച്ച കിഡ്സ് അത്ലറ്റിക്സിന്റെ പ്രഥമ സംസ്ഥാന മീറ്റ് 25നു കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ ഇൻഡോർ സ്റ്റേഡിയങ്ങളിൽ നടക്കും. 4 മുതൽ 12 വരെ വയസ്സുകാരെ 3 വിഭാഗങ്ങളിലാക്കിയാണു കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മീറ്റിൽ മത്സരിപ്പിക്കുക.ജില്ലാതല മത്സര വിജയികളാണു സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.