Activate your premium subscription today
മൂവാറ്റുപുഴ∙ വാഹനാപകടത്തിൽ മരിച്ച ഷീനയ്ക്ക് അവസാനമായി മുത്തം കൊടുക്കാൻ മകൻ ഇമ്മാനുവൽ എത്തിയപ്പോൾ കൂടി നിന്നവർ ആശങ്കയിലായിരുന്നു. ഇമ്മാനുവൽ അടങ്ങിയിരിക്കില്ല എന്നായിരുന്നു അവരുടെ ആശങ്ക. ഇമ്മാനുവൽ ശാന്തനായിരുന്നു. മുത്തം കൊടുത്ത് അമ്മയെ അവൻ യാത്രയാക്കി.ഓട്ടിസം ബാധിതനായ പതിനൊന്നുകാരനായ ഇമ്മാനുവലും
തൊടുപുഴ - മൂവാറ്റുപുഴ റോഡില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. ആനിക്കാട് മാവിന്‍ചുവടില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ ആയവന വടക്കുംപാടത്ത് സെബിന് ജോയിയാണ് (34) മരിച്ചത്.
മൂവാറ്റുപുഴ ∙ നിർമാണം നടന്നു കൊണ്ടിരിക്കുന്ന പ്ലൈവുഡ് കമ്പനിയിലേക്കു കൂറ്റൻ യന്ത്രവുമായി എത്തിയ ട്രെയിലർ ലോറി റോഡിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധം സംഘർഷാവസ്ഥ സൃഷ്ടിച്ചു.വീതിയില്ലാത്ത റോഡിൽ കൂറ്റൻ യന്ത്രവുമായി ലോറി കുടുങ്ങിയതോടെ റോഡരികിലുള്ള വീട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാത്ത
മൂവാറ്റുപുഴ∙ തൃക്കളത്തൂര്‍ കാവുംപടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി റിന ബിബി(26)യെയാണ് ചൊവ്വാഴ്ച വൈകിട്ട് ആറോടെ താമസ സ്ഥലത്തെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൂവാറ്റുപുഴ∙ സ്വകാര്യ ഹോട്ടലിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഇടുക്കി ഡിഎംഒ ഡോ. എൽ. മനോജിന്റെയും സഹായി രാഹുലിന്റെയും ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.
മൂവാറ്റുപുഴ∙ മാത്യു കുഴൽനാടന്റെ മൂവാറ്റുപുഴയിലെ എംഎൽഎ ഓഫിസിനു മുന്നിലെ ബോർഡ് മറച്ച് രക്തസാക്ഷികൾ സിന്ദാബാദ് എന്ന ബാനർ ഉയർത്തി ഡിവൈഎഫ്ഐയുടെ മുന്നറിയിപ്പ്. അന്തരിച്ച കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ അപമാനിച്ചു എന്നാരോപിച്ചു ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി എംഎൽഎ ഓഫിസ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു മുന്നോടിയായാണു ഡിവൈഎഫ്ഐ പ്രവർത്തകർ മൂവാറ്റുപുഴ അരമനപ്പടിയിലുള്ള എംഎൽഎ ഓഫിസിന്റെ ബോർഡ് മറച്ച് ‘രക്തസാക്ഷികൾ സിന്ദാബാദ്’ എന്നെഴുതിയ ബാനർ ഉയർത്തിയത്.
മൂവാറ്റുപുഴ∙ രാസലഹരി ഉപയോഗം പതിവാക്കിയതിനെ തുടർന്നു ലഹരി വിമുക്ത ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ ആശുപത്രി അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാതെ കടത്തിക്കൊണ്ടു പോയതായി പരാതി. മൂവാറ്റുപുഴ നഗരസഭയിലെ ഒരു ജനപ്രതിനിധിയുടെ മകനെ കളമശേരി മെഡിക്കൽ കോളജിലെ ലഹരി വിമുക്ത
മൂവാറ്റുപുഴ (എറണാകുളം)∙ ബന്ധുവിന്റെ വീട്ടിലെ നീന്തൽകുളത്തിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് (3) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. ചികിത്സയിലിരിക്കെ ഇന്നു രാവിലെ 8 മണിയോടെയാണ് കുഞ്ഞ് മരിച്ചത്.
മൂവാറ്റുപുഴ ∙പട്ടികജാതിക്കാരുടെ ഭവന നിർമാണ പദ്ധതിയിൽ നിന്ന് വ്യാജ രേഖകൾ ചമച്ച് 11.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പട്ടികജാതി വികസന മുൻ ഓഫിസർക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി 7 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിറവം ∙ കഴിഞ്ഞ വേനൽകാലം. നെച്ചൂരിനു സമീപം പുഴയിൽ മുങ്ങി നിവർന്നയാളുടെ സമീപത്തു കൂടി ഒരു പ്ലാസ്റ്റിക് കവർ ഒഴുകി പോകുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ കോഴിക്കടയിൽ നിന്നുള്ള അവശിഷ്ടം. ഓരോ വേനൽ കാലത്തും നീരൊഴുക്കു കുറയുന്നതോടെ ഇത്തരം സംഭവങ്ങൾ കാണുന്നതിനാൽ അദ്ദേഹത്തിനു പുതുമ തോന്നിയില്ല. പക്ഷെ
Results 1-10 of 70