Activate your premium subscription today
കുറവിലങ്ങാട്∙ എംസി റോഡിൽ പുതുവേലി ചോരക്കുഴി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ മുത്തച്ഛനും കൊച്ചുമകളും മരിച്ചു. ആലപ്പുഴ കായിപ്പുറം സ്വദേശി തങ്കച്ചൻ (70), കൊച്ചുമകൾ എസ്തേർ (രണ്ടര) എന്നിവരാണ് മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മ (60), മകൻ എബി ജോസഫ് (39), ഭാര്യ ട്രീസ (26) എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കമ്മയുടെയും ട്രീസയുടെയും പരുക്ക് ഗുരുതരമാണ്. ഞായറാഴ്ച
പെരുവ ∙ ഗവ. എൽപി സ്കൂളിൽ സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസ് മാതൃകാ വിദ്യാഭ്യാസ പദ്ധതിയായ വർണക്കൂടാരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.രാജ്യാന്തര നിലവാരമുള്ള പ്രീ പ്രൈമറി സ്കൂളുകളെ വാർത്തെടുക്കാനും ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടു പൊതു വിദ്യാഭ്യാസ വകുപ്പു
കുറവിലങ്ങാട് ∙ഇനി എന്തായാലും തെളിയില്ല എന്നു ഉറപ്പ്. എന്നാൽ ഈ വിളക്കുകാലുകൾ എന്തിനാണ് ഇങ്ങനെ കാത്തുസൂക്ഷിക്കുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു. എംസി റോഡിലെ തെളിയാത്ത സോളർ വിളക്കുകളുടെ കാര്യമാണു പറയുന്നത്. വിളക്കുകൾ മിക്കവയും തുരുമ്പെടുത്തു. വഴിയിലൂടെ നടക്കുന്നവരുടെ ദേഹത്തു വീഴുന്ന അവസ്ഥയിലാണ്.
കുറവിലങ്ങാട് ∙ എംസി റോഡിന്റെ സമാന്തരപാതയായ കിടങ്ങൂർ – മംഗലത്താഴം കെ.ആർ.നാരായണൻ റോഡ് നവീകരണം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയിൽ സ്ഥാപിച്ചിട്ടുള്ള തുരുമ്പ് പിടിച്ച ബോർഡിൽ ‘മാതൃകാ റോഡ്, കോട്ടയം ജില്ലാ പൊലീസ്’ എന്നെഴുതിയിട്ടുണ്ട്. പക്ഷേ ‘മാതൃക’ ബോർഡിൽ മാത്രം
കുറവിലങ്ങാട് ∙ ടൗണിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ വീണ്ടും തെളിഞ്ഞപ്പോൾ എംസി റോഡിൽ ഗതാഗതക്കുരുക്ക്. സെൻട്രൽ ജംക്ഷനിലാണ് ലൈറ്റുകൾ പ്രവർത്തനം ആരംഭിച്ചത്. കോഴാ ജംക്ഷനിലും താമസിയാതെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങും. രൂക്ഷമായ ഗതാഗതക്കുുരുക്ക് ഒഴിവാക്കുന്നതിനു നടപടി ആവശ്യപ്പെട്ടു വ്യാപാരികൾ
കുറവിലങ്ങാട് ∙ വായനയുടെ ലോകത്തിന് അതിരുകളില്ല. പക്ഷേ സമൂഹമാധ്യമങ്ങൾ അതിർത്തി ലംഘിച്ച ലോകത്ത് വീട്ടിലെ വായന വേറിട്ടൊരു അനുഭവമാണ്. വായനദിനത്തിൽ വീട്ടിലെ വായനയും പുസ്തകലോകവും വിവരിക്കുകയാണ് എഴുത്തുകാരായ എൻ.അജയകുമാറും കെ.ബി.പ്രസന്നകുമാറും. ജോലിയുടെ തിരക്കുകളിൽനിന്നു വിരമിച്ചപ്പോൾ രണ്ടു പേർക്കും
കുറവിലങ്ങാട് ∙ മോനിപ്പള്ളി തോട്ടപ്ലാക്കീൽ അജിത കഴിഞ്ഞ ദിവസം എംസി റോഡരികിലൂടെ നടന്നുവരുമ്പോഴാണ് ആ കാഴ്ച കണ്ടത്. കൊള്ളിവളവിനു സമീപം റോഡിന്റെ മധ്യത്തിലെ വലിയ കുഴിയിൽ ബൈക്ക് യാത്രക്കാരൻ മറിഞ്ഞു വീഴുന്നു. യുവാവിനു സാരമായി പരുക്കേറ്റു. ഇന്നലെ അജിത വീണ്ടും ഇതുവഴി പോയി. റോഡരികിലുള്ള കുറ്റിക്കാട്ടിൽ നിന്ന്
കുറവിലങ്ങാട് ∙പ്രവർത്തന ചുമതല സ്വകാര്യ ഏജൻസിക്കു കൈമാറിയിട്ടും കോഴാ ബ്ലോക്ക് ഓഫിസിനു സമീപത്തെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിന്റെ അവസ്ഥ ദയനീയം. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കേന്ദ്രത്തിൽ ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസി കുറവിലങ്ങാട് ടൗണിനു
കടുത്തുരുത്തി ∙ മാഞ്ഞൂർ പഞ്ചായത്തിൽ തോടുകളിലും ചിറകളിലും പാടത്തും വൈദ്യുതി ഉപയോഗിച്ച് മീൻപിടിത്തം വ്യാപകം. കനാലുകളിലും തോടുകളിലും മീനുകൾ ചത്തു പൊങ്ങി ദുർഗന്ധം വമിക്കുന്നു. മാഞ്ഞൂർ ആനിത്താനം ബ്ലോക്ക് , കനാലുകൾ കുഴിയഞ്ചാൽ തോട് എന്നിവിടങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. പുതു മഴയിൽ
കുറവിലങ്ങാട് ∙ മേഘ വിസ്ഫോടനം പോലെ പെരുമഴ, മിന്നൽ പ്രളയം. 12 മണിക്കൂറിൽ പെയ്തിറങ്ങിയത് 112 മില്ലിമീറ്റർ മഴ. കുറവിലങ്ങാട് മേഖലയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം. വൻ കൃഷിനാശം. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. റോഡുകൾ ഇടിഞ്ഞു താഴ്ന്നു. തടയണകൾ ഭാഗികമായി തകർന്നു. കാര്യമായ ജലനിരപ്പ് ഇല്ലാതിരുന്ന തോടുകളും കനാലുകളും
Results 1-10 of 87