Activate your premium subscription today
ആലപ്പുഴ∙ അൽപം ആശ്വസിക്കാം; തകഴി ലവൽക്രോസിലെ നവീകരണവും അറ്റകുറ്റപ്പണികളും ഇന്നു പൂർത്തിയാകും. പണികൾ പൂർത്തിയായതോടെ ഗേറ്റ് അടയ്ക്കേണ്ട സാഹചര്യം ഇനി ഉണ്ടാകില്ലെന്നാണു റെയിൽവേ അധികൃതർ പറയുന്നത്. റെയിൽപാളം നവീകരണത്തിനു വേണ്ടി മാത്രം രണ്ടു മാസത്തിനിടെ പത്തു ദിവസത്തോളം റെയിൽവേ ഗേറ്റ് അടച്ചിട്ട ശേഷമാണു പണി
വൈപ്പിൻ∙ മുനമ്പം – അഴീക്കോട് പാലത്തിന്റെ കോൺക്രീറ്റിങ് ജോലികൾക്ക് തുടക്കമായി. അഴീക്കോട് ഭാഗത്ത് പാലത്തിന്റെ തുടക്കത്തിൽ 30 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളുടെ കോൺക്രീറ്റിങ്ങാണ് ആരംഭിച്ചത്. ഈ ഭാഗത്ത് പാലത്തിന്റെ പൈലിങ് ജോലികളും തുണുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. നിലവിൽ കായൽ ഭാഗത്തെ പൈലിങ്
തൃശൂർ ∙ 15 വർഷത്തിലധികമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല; ഉടനടി പൊളിക്കാൻ കരാർ നൽകിയിട്ടും 16 മാസത്തോളമായി തൊടാൻ കഴിഞ്ഞിട്ടില്ല.തൂണുകളും മുകൾഭാഗവും ഇളകി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന രണ്ടു നില കെട്ടിടം ആളില്ലാത്ത പ്രദേശത്തല്ല. 54 നഴ്സറി കുട്ടികളടക്കം 260 കുട്ടികൾ പഠിക്കുന്ന ഒളരിക്കര
കിഴക്കമ്പലം∙ കുന്നത്തുനാട് പഞ്ചായത്ത് പരിധിയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമായ സാഹചര്യത്തിൽ സംരക്ഷണ ഭിത്തിയില്ലാത്ത ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.വി.നിതാമോൾ. ശക്തമായ മഴയിൽ കഴിഞ്ഞ മേയ് 29 മുതൽ പഞ്ചായത്ത് പരിധിയിൽ ഒട്ടേറെ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനെ
പൊന്നാനി ∙ നഗരത്തിന്റെ അടയാളമായി പൊന്നാനിയിൽ 100 കോടി രൂപ ചെലവിൽ കൺവൻഷൻ സെന്റർ നിർമിക്കുന്നു. ഭാരതപ്പുഴയോരത്തു കർമ റോഡിനരികിലായി രാജ്യാന്തര നിലവാരത്തിലുള്ള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കും. 2800 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം, 4 മിനി ഹാളുകൾ, 56 മുറികളുള്ള ഹോട്ടൽ,
കാസർകോട് ∙ ദേശീയപാത ഒന്നാം റീച്ച് 75 ശതമാനം പണി തീർന്ന തലപ്പാടി– ചെങ്കള പാതയിൽ കാസർകോട് നഗരത്തിലെ ഫ്ലൈഓവർ ബന്ധപ്പെടുത്തിയുള്ള റോഡ് നിർമാണം അനിശ്ചിതത്വത്തിൽ.നുള്ളിപ്പാടിയിൽ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ട അടിപ്പാത സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. നിർത്തിവച്ച പണി തുടരാൻ കഴിയാത്ത സ്ഥിതിയിലാണ്
തീതുപ്പുന്ന മേടസൂര്യനു കിഴീൽ ആരുടെയോ സ്വപ്നവീട് കെട്ടിയുയർത്തുന്നതിനിടെ ഹസൻ ജലീൽ പറഞ്ഞു: ‘‘കൊടുംചൂടിൽ പണിയെടുക്കുന്നതു വലിയ കഷ്ടപ്പാടാണ്. പക്ഷേ, ചെയ്യാതെ പറ്റില്ലല്ലേ? ഉച്ചയ്ക്കു വിശ്രമിക്കും; ക്ഷീണം തോന്നിയാൽ ഇടനേരങ്ങളിലും.’’– മാവേലിക്കരയിലെ കെട്ടിടനിർമാണ സൈറ്റിലാണ് വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലക്കാരനായ ഹസൻ തൊഴിലെടുക്കുന്നത്.
കേളകം∙ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് ഇനത്തിൽ 41,264 രൂപ അടയ്ക്കാൻ നോട്ടിസ് ലഭിച്ച പുതനപ്ര തോമസിന്റെ വീടിന്റെ സെസ് ഒഴിവാക്കിയെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല. നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ് എന്ന പേരിൽ വൻ തുക ഈടാക്കുന്നതിനെതിരെ ഒട്ടേറെ വീട്ടുടമകൾ രംഗത്തെത്തിയിട്ടുണ്ട്. റജിസ്റ്റർ
കേളകം (കണ്ണൂർ) ∙ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് ഇനത്തിൽ 41,264 രൂപ അടയ്ക്കാൻ നോട്ടിസ് ലഭിച്ച പുതനപ്ര തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ലാ അസിസ്റ്റന്റ് ലേബർ ഓഫിസർ അറിയിച്ചു. തോമസിന്റെ വീട് 51 വർഷം മുൻപു നിർമിച്ചതാണെന്നും ഓടുമാറ്റി ആസ്ബസ്റ്റോസ് ഷീറ്റ് ഇടുക മാത്രമാണു ചെയ്തതെന്നും കാണിച്ച് കേളകം പഞ്ചായത്ത് നൽകിയ സാക്ഷ്യപത്രം ഹാജരാക്കിയതിനെത്തുടർന്നാണ് സെസ് ഒഴിവാക്കിയത്. വീടിനു പിന്നിലും ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ടിരുന്നു. അതിനു 10 ലക്ഷത്തിൽ താഴെയാണ് നിർമാണച്ചെലവു കണക്കാക്കുന്നത്. അതിന്റെ സാക്ഷ്യപത്രം ഹാജരാക്കിയാൽ അതുകൂടി ഒഴിവാക്കുമെന്നും ജില്ലാ അസി.ലേബർ ഓഫിസർ വി.ദിനേശ് അറിയിച്ചു. പ്ലിന്ത് ഏരിയയും കാലപ്പഴക്കവും കണക്കിലെടുത്താണു സെസ് ഏർപ്പെടുത്തുന്നത്. താലൂക്ക് ഓഫിസിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണ് സെസ് കണക്കാക്കിയത്. തോമസിന്റെ വീടിന് 226 ചതുരശ്ര മീറ്റർ വിസ്തീർണമാണ് റവന്യു വിഭാഗം കണക്കാക്കിയിട്ടുള്ളത്. ഇത് ഏകദേശം 2300 ചതുരശ്ര അടി വരും.
കൊല്ലം ∙ മുനിസിപ്പൽ കോർപറേഷൻ വന്യജീവി സങ്കേതം തുടങ്ങിയോ എന്നു സംശയിച്ചു പോകും ഈ കാട് കണ്ടാൽ. ആശ്രാമം മൈതാനത്തു വനം വകുപ്പ് ഒരുക്കിയ മിയാവാക്കി വനത്തേക്കാൾ വൃക്ഷനിബിഡമാണ് കിളികൊല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി നിർമാണം തുടങ്ങിയ സ്ഥലത്തെ ‘കുട്ടിവനം’. വളർന്നു നിൽക്കുന്ന മരങ്ങൾക്കിടയിൽ
Results 1-10 of 66