Activate your premium subscription today
തിരുവനന്തപുരം∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ വീണാ വിജയനെ ചോദ്യം ചെയ്തതു യഥാർഥ അന്വേഷണ കാലാവധിയായ 8 മാസം പൂർത്തിയായശേഷം.
കൊച്ചി ∙ മുഖ്യമന്ത്രിയുടെ മകൾ വീണയിൽ നിന്നു എസ്എഫ്ഐഒ തെളിവെടുത്തതു പ്രഹസനമാണെന്നും കേന്ദ്ര ഏജൻസികളൊന്നും പിണറായിക്കെതിരെ അന്വേഷിക്കാൻ പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
തിരുവനന്തപുരം ∙ എസ്എഫ്ഐഒ മൊഴിയെടുത്തതിനു പിന്നാലെ വീണയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുതുതായി ഉദ്ഘാടനം ചെയ്ത ഫറോക്ക് റെസ്റ്റ് ഹൗസിൽ നിന്നുള്ള ചിത്രമാണു റിയാസ് പങ്കുവച്ചത്. മൊഴിയെടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വീണയ്ക്കു കടുത്ത സൈബര്‍ ആക്രമണം
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാസപ്പടി കേസിൽ അന്വേഷണം പ്രഖ്യാപിച്ചിട്ട് 10 മാസമായി. ചോദ്യം ചെയ്യല്‍ എന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. 10 മാസമായി അന്വേഷണം
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ഉൾപ്പെട്ട മാസപ്പടിക്കേസ് വീണ്ടും ചർച്ചാവിഷയമാവുന്നു. വീണയുടെ മൊഴി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) രേഖപ്പെടുത്തിയെന്ന വാർത്ത ഇന്നു പുറത്തുവന്നു. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് വീണയുടെ മൊഴിയെടുത്തത്. എന്നാൽ വീണയെ ചോദ്യം
കോട്ടയം∙ പിണറായി വിജയനെന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നന്നായി ഹോംവർക്ക് ചെയ്താണ് കേസുമായി മുന്നോട്ടുപോകുന്നതെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല
കോഴിക്കോട്∙ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) വീണയെ ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘‘ ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല’’– മുഹമ്മദ് റിയാസ് പറഞ്ഞു.
കൊച്ചി∙ മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) രേഖപ്പെടുത്തി. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. കേസ് റജിസ്റ്റർ ചെയ്തു പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്.
പി.വി.അൻവർ ഉയർത്തിവിട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും മറുപടിയില്ലാതെ മറകൾ തീർക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ അരങ്ങു കൊഴുപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയെ വിവാഹം ചെയ്ത് കൊടുക്കാത്തതിലുള്ള പക തീര്‍ക്കുകയാണ് പി.വി.അന്‍വര്‍ എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞെന്ന അവകാശവാദവുമായുള്ള
തിരുവനന്തപുരം ∙ കരിമണൽ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണം പൂർത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് എക്സാലോജിക് ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ ടി. വീണ. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെയുള്ള വീണയുടെ ഹർജി ഫെബ്രുവരിയിൽ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ. കഴിഞ്ഞ 28ന് അപ്പീലിലെ സാങ്കേതിക പരിശോധന റജിസ്ട്രാർ പൂർത്തിയാക്കി. വൈകാതെ കോടതി പരിഗണിക്കും.
Results 1-10 of 264