Activate your premium subscription today
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ വിജയദശമി ദിവസം നാഗ്പുരിൽ നടത്തിയ പ്രഭാഷണത്തിന് ഉത്തരേന്ത്യൻ മാധ്യമങ്ങൾക്കപ്പുറം വേണ്ടത്ര ശ്രദ്ധ ലഭിച്ചോയെന്നു സംശയം. സർസംഘചാലക് എല്ലാ വർഷവും വിജയദശമി ദിവസം നാനാവിഷയങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പ്രസ്താവന വരുന്ന ഒരു വർഷത്തേക്കുള്ള മാർഗനിർദേശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ആശയദാതാവിന്റെ നിലപാടുകൾ തത്വത്തിൽ ബിജെപിക്കും ബാധകമാണ്. എന്നാൽ, ‘ഞങ്ങൾ ചെറുതായിരുന്ന കാലത്ത് ആർഎസ്എസിനെ വേണമായിരുന്നു; ഞങ്ങൾ വളർന്നിരിക്കുന്നു, ഞങ്ങൾക്കു പ്രാപ്തിയുണ്ട്’ എന്ന് കഴിഞ്ഞ മേയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ പരാമർശത്തിനു ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തോടെ മറ്റൊരു മാനം കൈവന്നു എന്നതു വസ്തുതയാണ്. ഇത്തവണ, പ്രസ്ഥാനത്തിന്റെ 100–ാം സ്ഥാപകദിനത്തിൽ ഭാഗവത് നടത്തിയ പ്രഭാഷണം എല്ലാവരും കേൾക്കേണ്ടതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. എന്നാൽ, ഭാഗവത് പറഞ്ഞതു മോദി കേട്ടോ, മറ്റാരെങ്കിലും കേട്ടോ എന്നൊക്കെ
നാഗ്പുർ∙ ഇന്ത്യയ്ക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബംഗ്ലദേശിലെ ഹിന്ദുക്കൾക്ക് സഹായം ആവശ്യമാണെന്നും അവർക്കു നേരെയുള്ള ആക്രമണം നല്ലതല്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. നവരാത്രിയുമായി
ആർഎസ്എസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് .എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം. ∙ അന്വേഷണം യാതൊരു
പാലക്കാട് ∙ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാകാനും പരിവാർ സംഘടനകളുടെ എല്ലാ തലത്തിലും വനിതാ പങ്കാളിത്തം വർധിപ്പിക്കാനും ആർഎസ്എസ് തീരുമാനിച്ചു. സംഘടനയുടെ ശതാബ്ദി വർഷത്തിൽ ഇതിനുള്ള രൂപരേഖ അഖിലേന്ത്യാ സമന്വയ ബൈഠക്കിൽ തയാറാക്കും.
തിരുവനന്തപുരം∙ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രിയുടേതിനു തുല്യമായി ഉയർത്തിയ സാഹചര്യത്തിൽ കേരള പൊലീസും സുരക്ഷ ശക്തമാക്കി. സുരക്ഷ ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം വന്നശേഷം മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആദ്യ പരിപാടി കേരളത്തിലാണ്. ശനിയാഴ്ച പാലക്കാട് തുടങ്ങുന്ന സമന്വയ ബൈഠക്കിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് കേരളത്തിലെത്തിയത്. സംഘപരിവാർ സംഘടനകളുടെ പ്രവർത്തനം വിലയിരുത്താൻ വർഷത്തിലൊരിക്കൽ ചേരുന്ന സമ്മേളനമാണിത്. 3 ദിവസമാണ് യോഗം.
പാലക്കാട്∙ ഈ മാസം 31ന് ആരംഭിക്കുന്ന സംഘപരിവാർ സംഘടനകളുടെ ദേശീയ സമന്വയ ബൈഠക്കിന് മുന്നോടിയായി ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ മുന്നു ദിവസം നീളുന്ന ഉന്നതതല യോഗം ആരംഭിച്ചു. വാളയാർ അഹല്യാ ക്യാംപസിലാണ് സംഘടനയുടെ പ്രധാന ദേശീയ ഭാരവാഹികൾ പങ്കെടുക്കുന്ന സംഘടനാതല യോഗം നടക്കുന്നത്.
ന്യൂഡൽഹി∙ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി ഉയർത്തി. നിലവിൽ സെഡ് പ്ലസ് സുരക്ഷയാണ് മോഹൻ ഭാഗവതിന്. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്സൺ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും കൂടിക്കാഴ്ച നടത്തി. യോഗിയുടെ മണ്ഡലമായ ഗോരഖ്പുരിൽ രണ്ടുതവണയായി നടന്ന കൂടിക്കാഴ്ചയിൽ തിരഞ്ഞെടുപ്പു ഫലം, യുപിയിൽ ആർഎസ്എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കൽ എന്നിവ ചർച്ച ചെയ്തതായാണു വിവരം.ഫലം വന്ന ശേഷം ബിജെപിയിലെ മുൻനിര നേതാവുമായി ഭാഗവത് നടത്തിയ ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.
ന്യൂഡൽഹി ∙ അഴിമതിക്കാരായ ചിലരെ പാർട്ടിയിലോ മുന്നണിയിലോ ചേർത്തതിലൂടെ ബിജെപിയുടെ അഴിമതിവിരുദ്ധ പ്രതിഛായയ്ക്കു മങ്ങലേറ്റോയെന്നു പാർട്ടി പരിശോധിക്കണമെന്ന് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസർ’. ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിൽ ബിജെപിക്കും പഠിക്കാൻ പാഠങ്ങളുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണു വിമർശനം. മാറ്റത്തിനു
മാതൃപ്രസ്ഥാനത്തെ തള്ളിപ്പറയുന്ന നടപടിയായാണ് ജെ.പി.നഡ്ഡയുടെ വാക്കുകളെ ഉദ്ധവ് താക്കറെ ഉൾപ്പെടെ പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ, നഡ്ഡയുടെ നിലപാടിൽ പുതുമയില്ലെന്നതാണ് വാസ്തവം. ആർഎസ്എസിന്റെ ചട്ടക്കൂടും പ്രചാരകരുമാണ് ബിജെപിയുടെ കരുത്തെന്നത് പാർട്ടി നിഷേധിക്കാത്ത വസ്തുതയാണ്. അതായത്, ബിജെപിയുടെ അടിസ്ഥാന മനുഷ്യവിഭവ സംഭാവന ആർഎസ്എസിൽനിന്നാണ്.
Results 1-10 of 54