Activate your premium subscription today
രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ചറി നേടി ബോളിവുഡ് സംവിധായകൻ വിധു വിനോദ് ചോപ്രയുടെ മകൻ അഗ്നിദേവ് ചോപ്ര. രഞ്ജിയിൽ മിസോറമിനു വേണ്ടിയാണു യുവതാരം കളിക്കുന്നത്. 2024–25 സീസണിൽ വെറും നാല് ഇന്നിങ്സുകളിൽ താരം അടിച്ചെടുത്തത് 348 റൺസാണ്. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ
ഐസ്വാൾ∙ മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ കരിങ്കൽ ക്വാറി തകർന്നുണ്ടായ അപകടത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിട്ടുള്ള മഴയും ഉരുൾപൊട്ടലും രക്ഷാപ്രവർത്തനം തടസ്സം സൃഷ്ടിക്കുന്നതായി
ഇറ്റാനഗർ∙ മിസോറമിനെ വീഴ്ത്തി (1-2) സർവീസസ് സന്തോഷ് ട്രോഫി ഫൈനലിൽ. യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ ഏറെക്കുറെ ആധികാരിക വിജയമായിരുന്നു സർവീസസിന്റേത്. ഇന്നു രാത്രി നടക്കുന്ന മണിപ്പൂർ- ഗോവ മത്സര വിജയികളെ 9 ന് രാത്രി 7 ന് നടക്കുന്ന
ഇറ്റാനഗർ∙ നിശ്ചിത സമയവും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് കരുത്തരായ മിസോറമിനോടു തോറ്റ് കേരളം സന്തോഷ് ട്രോഫി ടൂർണമെന്റിൽനിന്ന് പുറത്ത്. ആവേശപ്പോരാട്ടത്തിൽ കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് ടിക്കറ്റെടുത്തത്.
ഐസോൾ ∙ അതിർത്തി കടന്ന് മിസോറമിൽ എത്തിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയ വിമാനം റൺവേ മറികടന്ന് ഇടിച്ചുതകർന്നെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. 8 പേർക്ക് നിസ്സാര പരുക്കേറ്റു. ലെങ്ഗ്പുയി വിമാനത്താവളത്തിലാണ് 14 പേർ സഞ്ചരിച്ച മ്യാൻമർ സൈനിക വിമാനം ടേബിൾ ടോപ് റൺവേ വിട്ട് തകർന്നത്. ഗോത്ര വിഭാഗ സംഘടനയായ അരകാൻ ആർമിയുമായി ഏറ്റുമുട്ടലുണ്ടാകുകയും അവർ ക്യാംപ് പിടിച്ചെടുക്കുകയും ചെയ്തതിനെ തുടർന്നാണ് 276 മ്യാൻമർ സൈനികർ കഴിഞ്ഞയാഴ്ച ഇന്ത്യൻ അതിർത്തി കടന്ന് മിസോറമിൽ അഭയം തേടിയത്. ഇതിൽ 184 പേരെ മടക്കിയയച്ചു. ബാക്കി 92 പേരെ കൊണ്ടുപോകാനാണ് വിമാനമെത്തിയത്. സംഭവത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയം റിപ്പോർട്ട് തേടി.
ഗുവാഹത്തി∙ മ്യാൻമറിലെ വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ നൂറുകണക്കിനു മ്യാൻമർ സൈനികർ അഭയം തേടി ഇന്ത്യൻ അതിർത്തിയിലേക്ക്. അതിർത്തി സംസ്ഥാനമായ മിസോറമിലേക്കാണ് മ്യാൻമർ സൈനികരുടെ കുടിയേറ്റം.
കൊൽക്കത്ത ∙ മിസോറം മുഖ്യമന്ത്രിയായി സെഡ്പിഎം നേതാവ് ലാൽഡുഹോമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മിസോറമിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്), കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിലെത്തുന്നത്. ഗവർണർ ഹരിബാബു കംഭംപാടി സത്യപ്രതിഞ ചൊല്ലിക്കൊടുത്തു. 40 അംഗ നിയമസഭയിൽ 27 സീറ്റാണ് സെഡ്പിഎം നേടിയത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ലാൽഡുഹോമ എന്ന ഐപിഎസ് ഓഫിസർ തന്റെ ലക്ഷ്യത്തിനായി കാത്തിരുന്നത് നീണ്ട മൂന്നര പതിറ്റാണ്ടാണ്. മിസോറം മാറി മാറി ഭരിച്ച കോൺഗ്രസും മിസോ നാഷനൽ ഫ്രണ്ടും (എംഎൻഎഫ്) അല്ലാത്ത പുതിയ സർക്കാരായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സൊറാം പീപ്പീൾസ് മൂവ്മെന്റ് (സെഡ്പിഎം) എന്ന പുതിയ പാർട്ടിയുടെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് മിസോറമിൽ അധികാരമേൽക്കുമ്പോള്‍ ലക്ഷ്യത്തിലെത്തിയത് ലാൽഡുഹോമയുടെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലം. വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറമിന്റെ ചരിത്രത്തോളം പ്രധാനപ്പെട്ടതാണ് ലാൽഡുഹോമയുടെ രാഷ്ട്രീയചരിത്രവും. അധികാരമുള്ള പാർട്ടിക്കൊപ്പം തുടർന്നിരുന്നെങ്കിൽ വലിയ ഉയരങ്ങളിൽ നേരത്തേതന്നെ അദ്ദേഹം എത്തുമായിരുന്നു. ഐപിഎസ് ഓഫിസർ എന്ന നിലയിൽ ഗോവയിലെ ലഹരിമരുന്ന് മാഫിയയ്ക്കെതിരേ ശക്തമായ നടപടിയെടുത്തപ്പോഴാണ്
ഐസ്വാൾ∙ സോറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) നേതാവ് ലാൽഡുഹോമ മിസോറം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലാൽഡുഹോമയ്ക്ക് ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു പതിനൊന്ന് സെഡ്പിഎം നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
കൊൽക്കത്ത ∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് മുഖ്യമന്ത്രി സൊറംതാഗ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി പദത്തിൽനിന്നുള്ള രാജിക്കത്ത് കഴിഞ്ഞദിവസം അദ്ദേഹം ഗവർണർക്കു കൈമാറിയിരുന്നു. മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ബിരേൻ സിങ് പരാജയപ്പെട്ടതായി മിസോറമിലെ നിയുക്ത മുഖ്യമന്ത്രി ലാൽഡുഹോമ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും തെറ്റാണ്. മണിപ്പുരിലെ കലാപം മെയ്തെയ്കളും ഗോത്ര വിഭാഗങ്ങളും തമ്മിലല്ലെന്നും സർക്കാറും ഗോത്രവിഭാഗങ്ങളും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഒരു വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് ലാൽഡുഹോമ പറഞ്ഞു.
Results 1-10 of 108