Activate your premium subscription today
Saturday, Apr 19, 2025
ഭുവനേശ്വർ ∙ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനെയും 2 മക്കളെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമിന് ശിക്ഷായിളവ് നൽകി ഒഡീഷ സർക്കാർ. നല്ലനടപ്പ് പരിഗണിച്ചാണു ശിക്ഷാ ഇളവ്. കേസിലെ പ്രധാന പ്രതിയായ ദാരാസിങ്ങിന്റെ ഏറ്റവും അടുത്ത അനുയായി എന്നാണ് മഹേന്ദ്ര ഹെംബ്രാം അറിയപ്പെടുന്നത്.
ന്യൂഡൽഹി ∙ ഡിആർഡിഒ വികസിപ്പിച്ച ദീർഘദൂര ഗ്ലൈഡ് ബോംബ് ‘ഗൗരവ്’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപ്പുരിൽ സുഖോയ് വിമാനത്തിൽ നിന്നായിരുന്നു ബോംബ് പരീക്ഷണം. 1000 കിലോ ക്ലാസ് ബോംബുകളുടെ ശ്രേണിയിലുള്ള ഗൗരവ് 100 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യത്തിലേക്കു വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
കുറവിലങ്ങാട് ∙ ‘ഒഡീഷ പൊലീസിൽ നിന്ന് ഇങ്ങനെയൊരു അതിക്രമം ഉണ്ടാകുമെന്ന് അച്ചൻ വിചാരിച്ചില്ല. ഒഡീഷ സ്വദേശിയായ അസിസ്റ്റന്റ് വികാരിക്കും കാര്യമായി മർദനമേറ്റു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഏതായാലും ഇന്നും അച്ചൻ വിഡിയോ കോൾ ചെയ്തിരുന്നു. അതൊരു ആശ്വാസമാണ്’ - തോട്ടുവാ ജയ്ഗിരി വലിയകുളത്തിൽ വീട്ടിലിരുന്ന് ഫാ. ജോഷി ജോർജിന്റെ സഹോദരങ്ങൾ പറഞ്ഞു.
എല്ലാ ജനവിഭാഗങ്ങളും സുരക്ഷിതരായി ജീവിക്കുന്ന, വ്യത്യസ്ത ആശയങ്ങളും സ്വതന്ത്രചിന്തയും നിലനിൽക്കുന്ന ലിബറൽ സമൂഹമെന്നതാണ് നമ്മുടെ രാജ്യത്തിന്റെ നിത്യപ്രകാശം. മറ്റൊരാളുടെ മതത്തെ അറിയാനും അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്ന ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ. സഹജീവിയുടെ മതത്തെ ആദരിക്കാനായാൽ മാത്രമേ സമുദായസൗഹാർദം കാത്തുസൂക്ഷിക്കുക എന്ന പൗരധർമം നിർവഹിക്കാനാകൂ. ഈ കാഴ്ചപ്പാടിന് ഏതു സാഹചര്യത്തിലും മങ്ങലേറ്റുകൂടാ. അതുകൊണ്ടുതന്നെയാണ്, മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതും.
ന്യൂഡൽഹി ∙ ഉത്തരേന്ത്യയിൽ വൈദികർക്കുനേരെ വീണ്ടും അക്രമം. ഒഡീഷയിലെ ബഹരാംപുർ രൂപതയിലെ ജൂബ ഇടവക പള്ളിയിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥർ മലയാളി വൈദികനെ മർദിച്ചു. പള്ളിക്കു സമീപമുള്ള ഗ്രാമത്തിൽ നടന്ന റെയ്ഡിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോൾ തടയാനെത്തിയ ഇടവക വികാരി ഫാ.ജോഷി ജോർജിനെയും പൊലീസ് സംഘം ക്രൂരമായി മർദിച്ചു. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായ ഫാ.ജോഷി ജോർജിനെ ബഹരാംപുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭുവനേശ്വർ ∙ ഒഡീഷയിൽ കട്ടക്ക് ജില്ലയിൽ കാമാഖ്യ എക്സ്പ്രസ് ട്രെയിനിന്റെ 11 ബോഗികൾ പാളം തെറ്റി. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റതായാണ് വിവരം. ഞായറാഴ്ച രാവിലെ 11.54ന് മംഗുളിക്ക് സമീപമുള്ള നിർഗുണ്ടിയിലാണ് അപകടമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ അശോക് കുമാർ മിശ്ര പറഞ്ഞു.
ന്യൂഡൽഹി ∙ പരോളിലിറങ്ങുന്ന തടവുകാരെയും ജാമ്യത്തിലിറങ്ങുന്ന പ്രതികളെയും നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നതു പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതി ശുപാർശ ചെയ്തു. ഒഡീഷയിൽ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ മനുഷ്യാവകാശ ലംഘനമുണ്ടാകരുതെന്നും അന്തേവാസികളുടെ സമ്മതത്തോടെ മാത്രമേ നടപ്പാക്കാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
രോഗം ഭേദമാകാനെന്ന പേരിൽ കുഞ്ഞിനോടു ക്രൂരത കാട്ടി മാതാപിതാക്കൾ. ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് രോഗം ഭേദമാകാനായി മാതാപിതാക്കൾ 40 തവണ ഇരുമ്പുവടികൊണ്ട് ചുട്ടുപൊള്ളിച്ചു. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
‘രാജ്യത്തെ പ്രീമിയം ട്രെയിനായ രാജധാനിയെ റാഞ്ചി!’ വൈകിട്ട് നാലോടെ ന്യൂസ് ചാനലുകളിൽ ഒരു വരി വാർത്ത ബ്രേക്കിങ് ന്യൂസായി എത്തുമ്പോൾ അതിനും മണിക്കൂറുകൾക്കു മുൻപേ ഭുവനേശ്വർ രാജധാനി എക്സ്പ്രസ് വനപ്രദേശത്തു നിശ്ചലമായിരുന്നു. 1200 യാത്രക്കാരുമായി ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയാണ് രാജധാനി എക്സ്പ്രസ് പുറപ്പെട്ടത്. എന്നാൽ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിലെ ബൻസ്ഥലയിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് കെ. ആനന്ദ് റാവു ട്രാക്കിൽ അകലെയായി ചുവപ്പുകൊടികൾ കണ്ടത്. ഇതോടെ വേഗം കുറച്ചു. കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോൾ കണ്ടത് ട്രാക്കിൽ വീണുകിടക്കുന്ന മരം. പിന്നീട് സംഭവിച്ചത് ഇന്ത്യയെത്തന്നെ ഞെട്ടിച്ച ഒരു അപൂർവ ‘തട്ടിക്കൊണ്ടുപോകലാ’യിരുന്നു. 2009 ഒക്ടോബറിലായിരുന്നു സംഭവം. അതിവേഗക്കാരനായ രാജധാനി പാതിവഴിയിൽ ബ്രേക്കിട്ടത് രാജ്യമൊട്ടാകെ വാർത്തയായി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു രാജധാനി പോലെയുള്ള അതിവേഗ ട്രെയിൻ തട്ടിയെടുത്ത സംഭവം. ചമ്പലിലെ കൊള്ളക്കാരുടെ കഥ പറഞ്ഞ ബോളിവുഡ് സിനിമകളിൽ ഒട്ടേറെ തവണ കുതിരപ്പുറത്തേറി എത്തുന്ന കൊള്ളക്കാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ തടഞ്ഞു കൊള്ളയടിക്കുന്ന രംഗങ്ങളുണ്ട്. എന്നാൽ ഇതുപോലെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച 1200 യാത്രക്കാരുടെ അവസ്ഥ എന്താവും? 2009ൽ ബംഗാളിൽ മാവോയിസ്റ്റുകൾ രാജധാനി എക്സ്പ്രസ് തട്ടിയെടുത്തത് എങ്ങനെയാണ്? അന്ത്യശാസനം നൽകി മണിക്കൂറുകളോളം യാത്രക്കാരെ തടവിൽവച്ച മാവോയിസ്റ്റുകളെ എങ്ങനെയാണ് തുരത്തിയത്? ഈ ഓപറേഷനിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ? വായിക്കാം ‘ഡാർക്ക് സ്റ്റോറീസി’ൽ.
ഭുവനേശ്വർ ∙ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജോലിക്കു പോകാതെ വിവാഹ മോചന ശേഷം ജീവനാംശം ചോദിക്കുന്നത് ശരിയല്ലെന്നു നിരീക്ഷിച്ച കോടതി കുടുംബക്കോടതി അനുവദിച്ച തുക വെട്ടിക്കുറച്ചു. റൂർക്കല കുടുംബകോടതി യുവതിക്ക് പ്രതിമാസം 8000 രൂപ ജീവനാശം നൽകാൻ ഉത്തരവിട്ടിരുന്നു. ഇത് 5,000 രൂപയായി കുറച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
Results 1-10 of 318
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.