ADVERTISEMENT

ഭുവനേശ്വർ‍∙ രോഗം ഭേദമാകാനെന്ന പേരിൽ കുഞ്ഞിനോടു ക്രൂരത കാട്ടി മാതാപിതാക്കൾ. രോഗം ഭേദമാകാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത്  മാതാപിതാക്കൾ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 

കുഞ്ഞിന്റെ തലയിലും വയറ്റിലുമായി ഇരുമ്പുകമ്പി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40  പാടുകളുണ്ട്. ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസമാണ് ദേഹോപദ്രവമേൽപ്പിച്ചതിനു പിന്നിൽ. 10 ദിവസം മുൻപ് കുട്ടിക്കു പനി ഉണ്ടായിരുന്നെന്നും കരഞ്ഞിരുന്നതായും നബരംഗ്പുർ ജില്ലാ മെഡിക്കൽ ഓഫിസർ സന്തോഷ് പറഞ്ഞു. രോഗങ്ങളുടെ പേരിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയുന്നതിനായി ആരോഗ്യവകുപ്പ് ബോധവൽക്കരണം നടത്തുമെന്നും ഡോ. സന്തോഷ് അറിയിച്ചു.

English Summary:

Child Abuse: Odisha Parents Burn Infant 40 Times in Superstitious Ritual

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com