Activate your premium subscription today
അരിയും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ റേഷൻ അടിസ്ഥാനത്തിൽ കടയിൽ നിന്നും വാങ്ങുന്നതിനെക്കുറിച്ച് എല്ലാവർക്കും തന്നെ അറിവുള്ളതാണ്. എന്നാൽ പെട്രോളും ഡീസലുമൊക്കെ റേഷനായി നൽകുന്ന ഒരു സംസ്ഥാനം നമ്മുടെ നാട്ടിലുണ്ടെന്നത് പുതിയ അറിവായിരിക്കുമല്ലേ? ഒരു നിശ്ചിത അളവിൽ മാത്രം പെട്രോളും ഡീസലും വിൽക്കപ്പെടുന്ന
ന്യൂഡൽഹി / ധാക്ക ∙ ബംഗാൾ, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ രാജ്യാന്തര അതിർത്തിയിലൂടെ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 11 ബംഗ്ലദേശുകാരെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) പിടികൂടി. അതിർത്തിലംഘനം തടയാൻ ബംഗ്ലദേശ് അതിർത്തിസേനയുമായി നിരന്തര ആശയവിനിമയം നടത്തിവരുന്നതായും ബിഎസ്എഫ് വക്താവ് അറിയിച്ചു. 4096 കിലോമീറ്റർ ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയാണു ബിഎസ്എഫ് കാവലിലുളളത്.
ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന കാഴ്ചയിലേക്കായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപിയുടെ യാത്ര. കൃത്യമായി പറഞ്ഞാൽ നീർമഹൽ എന്ന ട്വിജിലിക്മ നുയുങ് കാണാനും ജലത്താൽ ചുറ്റപ്പെട്ട ആ കൊട്ടാരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനുമാണ് കേന്ദ്ര സഹമന്ത്രി ആ സംസ്ഥാനത്തിലെത്തിയത്.
ന്യൂഡൽഹി ∙ ലഹരിമരുന്ന് ഉപയോഗം മൂലം ത്രിപുരയിലെ 828 വിദ്യാർഥികൾക്ക് എച്ച്ഐവി ബാധിച്ചതായും ഇവരിൽ 47 പേർ ഇതിനകം മരിച്ചതായും ത്രിപുര എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (ടിഎസ്എസിഎസ്) വെളിപ്പെടുത്തി. ബാക്കി എച്ച്ഐവി ബാധിതരിൽ പലരും സംസ്ഥാനത്തിനു പുറത്തു രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഉന്നതപഠനം നടത്തുകയാണെന്നും ടിഎസ്എസിഎസ് ജോയിന്റ് ഡയറക്ടർ പറഞ്ഞു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ആകെ പോളിങ് 63.50%. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെ ആകെ പോളിങ് 70.09% ആയിരുന്നു. ∙ കേരളം, ത്രിപുര, രാജസ്ഥാൻ, മണിപ്പുർ എന്നിവിടങ്ങളിൽ പോളിങ് പൂർത്തിയായി. ∙ കേരളം (20), കർണാടക (14), രാജസ്ഥാൻ (13), യുപി, മഹാരാഷ്ട്ര (8 വീതം), മധ്യപ്രദേശ് (6), അസം, ബിഹാർ (5 വീതം), ബംഗാൾ, ഛത്തീസ്ഗഡ് (3 വീതം), ജമ്മുകശ്മീർ, ത്രിപുര, മണിപ്പുർ (ഒന്നു വീതം) സീറ്റുകളിലേക്കായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ്.
‘‘സിപിഎം ചിഹ്നത്തിൽ വോട്ട് ചെയ്യുന്നതുപോലെ തന്നെ കോൺഗ്രസ് ചിഹ്നത്തിൽ വോട്ട് ചെയ്യാനും ഒരു മടിയുമില്ല. ഈ അവസരം നഷ്ടമായാൽ സമൂഹത്തിൽനിന്നു നമ്മൾ അകന്നുപോകും. ബിജെപിയെ തോൽപ്പിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.’’– 20 വർഷക്കാലം തുടർച്ചയായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് കോൺഗ്രസ്, സിപിഎം ദേശീയ നേതൃത്വങ്ങൾ വൈകാതെ ചർച്ച നടത്തും. ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കാൻ തൃണമൂൽ തീരുമാനിച്ച സ്ഥിതിക്ക് അവിടെ കോൺഗ്രസും ഇടതു കക്ഷികളും കൈകോർക്കും. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ വൈകാതെ ചർച്ച ചെയ്യുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
അഗർത്തല∙ ത്രിപുരയിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ തിപ്ര മോത ബിജെപി നേതൃത്വം നൽകുന്ന സർക്കാരിൽ അംഗമാകും. 60 അംഗ നിയമസഭയിൽ 13 എംഎൽഎമാരാണ് ത്രിപ മോതയ്ക്കുള്ളത്. രണ്ടു മന്ത്രിസ്ഥാനം പാർട്ടിക്കു ലഭിക്കുമെന്നാണു വിവരം. മന്ത്രിമാരുടെ സത്യപ്രതിജ്ഞ എന്നാകുമെന്നു വൈകാതെ തീരുമാനിക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രജീബ് ഭട്ടാചാർജി മാധ്യമങ്ങളോടു പറഞ്ഞു.
അഗർത്തല∙ കിടപ്പിലായ വയോധിക മകന്റെ മൃതദേഹത്തിനൊപ്പം വീടിനുള്ളിൽ കഴിഞ്ഞത് എട്ടു ദിവസം. ത്രിപുരയിലെ അഗർത്തലയിൽ ശിവനഗറിലാണ് പ്രദേശവാസികളെ നടുക്കി 82 വയസ്സുകാരിയായ കല്യാൺ സൂർ ചൗധരി മകൻ സുധീറിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. കുടുംബവഴക്കിനെ തുടർന്ന് സുധീറിന്റെ ഭാര്യ മൂന്നു വർഷം മുൻപ് വീട്ടിൽ നിന്നും മാറിയിരുന്നു. വീടിനുള്ളിൽ നിന്നും വരുന്ന ദുർഗന്ധം ശ്രദ്ധയിൽപ്പെട്ട അയൽക്കാർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.
മിസ് ഇന്ത്യ മുൻ മത്സരാർഥിയും ത്രിപുര സ്വദേശിയുമായ റിങ്കി ചക്മ സ്തനാര്ബുദത്തെ തുടർന്ന് അന്തരിച്ചു. 28 വയസ്സുകാരിയായ റിങ്കി ദീർഘനാളായി അർബുദത്തിനെതിരായ പോരാട്ടത്തിലായിരുന്നു. 2022ലാണ് റിങ്കിക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. പിന്നാലെ ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. 2017ലെ മിസ് ഇന്ത്യ മത്സരത്തിൽ
Results 1-10 of 123