Activate your premium subscription today
മലയാളി യുവാവിനെ യുറോപ്യൻ രാജ്യമായ ഹംഗറിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആത്മഹത്യാ ഗാനം എന്ന പേരിൽ പ്രസിദ്ധിയാർജ്ജിക്കുക...! ഹംഗേറിയൻ കവി ലാസ്ലോ ജാവോർ രചിച്ച്, ഹംഗേറിയൻ സംഗീതസംവിധായകനും പിയാനിസ്റ്റുമായ റെസോ സെറെസ് ഈണം നൽകിയ ഗ്ലൂമി സൺഡേ എന്ന ഗാനത്തിന്റെ വിധി അതായിരുന്നു. 1933ൽ പുറത്തിറങ്ങിയ ഈ ഗാനം ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. 1936ൽ സാം എം ലൂയിസ് എഴുതിയ ഗാനത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഹാൽ കെംപും ഡെസ്മണ്ട് കാർട്ടർ എഴുതിയ ഇംഗ്ലിഷ് പതിപ്പ് പോൾ റോബ്സണുമാണ് റെക്കോർഡു ചെയ്തു പുറത്തിറക്കിയത്. ഗാനത്തിന്റെ പുതിയ പതിപ്പ് 1941ൽ ബില്ലി ഹോളിഡേ ഇറക്കിയതോടെ ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മഹാമാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചിരുന്ന ഹംഗറിയടക്കമുള്ള രാജ്യങ്ങളിൽ ജനപ്രീതി നേടിയെടുക്കാൻ ഗ്ലൂമി സൺഡേയ്ക്ക് സാധിച്ചു. ദുഃഖഭരിതമായ വരികളും മനോഹരമായ ഈണവും കാരണം ലോകമെമ്പാടും പ്രശസ്തമായ ഗാനത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്, ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആത്മഹത്യകൾക്ക് ഈ ഗാനവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 'സമാധാനത്തിന്റെ മനുഷ്യൻ' എന്ന് പ്രശംസിച്ച് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ രംഗത്ത്.
ബുഡാപെസ്ററ് ∙ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. മോസ്കോയില്‍ എത്തിയ ഓര്ബന്
സ്റ്റുട്ഗർട്ട് ∙ യൂറോ കപ്പിൽ ‘ജർമൻ മെഷീന്റെ’ കുതിപ്പു തുടരുന്നു. പൊരുതിക്കളിച്ച ഹംഗറിയെ 2–0നു തോൽപിച്ച് ജർമനി ഗ്രൂപ്പ് എയിൽ നിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ചു. ജർമനിയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനെ ആതിഥേയർ 5–1നു തോൽപിച്ചിരുന്നു. ഇന്നലെ സ്റ്റുട്ഗർട്ടിലെ എംഎച്ച്പി അരീനയിൽ ജമാൽ മുസിയാലയും (22–ാം മിനിറ്റ്)ഇൽകായ് ഗുണ്ടോവനുമാണ് (67–ാം മിനിറ്റ്) ജർമനിക്കായി ഗോൾ നേടിയത്.
ഗ്രൂപ്പ് എയിലെ രണ്ടാം മത്സരം ഇന്നു ഹംഗറിയും സ്വിറ്റ്സർലൻഡും തമ്മിൽ. നോക്കൗട്ടിലേക്കുള്ള വിജയത്തുടക്കമാണു തുടർച്ചയായി മൂന്നാം യുറോപ്യൻ ചാംപ്യൻഷിപ്പിനെത്തിയ സ്വിറ്റ്സർലൻഡ് ലക്ഷ്യമിടുന്നത്. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെയാണു ഹംഗറി യൂറോയ്ക്കെത്തിയത്. 86 വർഷത്തിനു ശേഷം ഇരു രാജ്യങ്ങളും പ്രധാന രാജ്യാന്തര മത്സരത്തിൽ ഏറ്റുമുട്ടുന്നു.
ബുഡാപെസ്റ്റ് ∙ ഗോൾഡൻ വീസ പദ്ധതി ഗസ്റ്റ് ഇൻവെസ്റ്റർ പ്രോഗ്രാം (ജിഐപി) എന്ന പേരിൽ ഹംഗറി പുനരാരംഭിക്കുന്നു. ജൂലൈ 1 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരിക. യൂറോപ്യൻ യൂണിയനും യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കും പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നരായ പൗരന്മാര്ക്ക് ഇതിലൂടെ ഹംഗറിയിൽ വീട് സ്വന്തമാക്കാം. 2017
ബ്രാട്ടിസ്ലാവ∙ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ വിവരങ്ങളാണ് ഏവരും ഇന്റർനെറ്റിൽ തിരയുന്നത്. ആരാണ് റോബർട്ട് ഫിക്കോ? 1993ൽ സ്ലൊവാക്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ നേതാവെന്ന റെക്കോർഡോടെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തി. അതിതീവ്ര ദേശീയവാദിയും ലിബറൽ ജനാധിപത്യ ആശയങ്ങളോടു കടുത്ത വിമുഖത പ്രകടിപ്പിക്കുന്നയാളുമായ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ സുഹൃത്ത്. ഏറ്റവും കൂടുതൽ കാലം സ്ലൊവാക്യൻ പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് എന്ന റെക്കോർഡും കയ്യാളുന്ന ഈ നേതാവിനെതിരെയാണ്, മധ്യ സ്ലൊവാക് നഗരമായ ഹാൻഡ്ലോവയിൽവച്ച് ഇന്നു വധശ്രമം ഉണ്ടായത്.
ബുഡാപെസ്റ്റ്∙ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിക്ക് മാപ്പ് നൽകിയതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നൊവാക് രാജി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വിക്ടർ ഓർബനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് കാറ്റലിൻ. പ്രസിഡന്റ് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ
ബുഡാപെസ്റ്റ് ∙ ബാലപീഡനക്കേസ് കൂട്ടുപ്രതിക്ക് മാപ്പുനൽകി വിവാദത്തിൽപെട്ട ഹംഗറി പ്രസിഡന്റ് കാതലിൻ നൊവാക് രാജിവച്ചു. ചിൽഡ്രൻസ് ഹോമിലെ ലൈംഗികചൂഷണം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് കൂട്ടുപ്രതിയായി ശിക്ഷിക്കപ്പെട്ട സ്ഥാപനത്തിന്റെ ഡപ്യൂട്ടി പ്രസിഡന്റിനു മാപ്പു നൽകിയതു ജനകീയ പ്രക്ഷോഭങ്ങൾക്കും പ്രധാനമന്ത്രി വിക്ടർ ഒർബാനെയും കൂടി ലക്ഷ്യമിട്ടുള്ള വിമർശനത്തിനും ഇടയാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഹംഗറി സന്ദർശനത്തിനു മുന്നോടിയായാണ് ഏതാനും തടവുകാർക്കു പ്രസിഡന്റ് പൊതുമാപ്പു നൽകിയത്.
Results 1-10 of 24