Activate your premium subscription today
ജോർദാനിലെ വസ്ത്ര നിർമാണ കമ്പനിയായ ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു. ചെയർമാൻ സനൽകുമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
അമ്മാൻ ∙ ജോർദാനിലെ അബ്ദുല്ല രാജാവ് പുതിയ പ്രധാനമന്ത്രിയായി ഹാർവഡിൽ വിദ്യാഭ്യാസം നേടിയ ജാഫർ ഹസനെ നിയമിച്ചു. 4 വർഷമായി ഭരണത്തിലുള്ള ബിഷർ ഖസവനെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഞായറാഴ്ച രാജിവച്ചതിനെത്തുടർന്നാണിത്. യുഎസ് സഖ്യരാജ്യമായ ഇവിടെ സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് പാർലമെന്റിൽ എതിർപ്പു നേരിടുന്നതിനെത്തുടർന്ന് കടുത്ത വെല്ലുവിളിയാണ് ജാഫർ ഹസനെ കാത്തിരിക്കുന്നത്. ഗാസ യുദ്ധത്തെത്തുടർന്നുള്ള പ്രശ്നങ്ങളും ഏറെയുണ്ട്.
ജിദ്ദ∙ ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുള്ള രാജകുമാരനും ഭാര്യ റജ്വ രാജകുമാരിക്കും പെൺകുഞ്ഞു ജനിച്ചു. ഇമാൻ എന്ന പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ജനന വാർത്ത ജോർദാനിയൻ റോയൽ കോർട്ട് സ്ഥിരീകരിച്ചു. സൗദി അറേബ്യയിലെ പ്രമുഖ കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് റജ്വ രാജകുമാരി. ഈ സന്തോഷകരമായ അവസരത്തിൽ,
കെയ്റോ ∙ കുട്ടിക്കാലത്തെ ഒരു സ്വപനം മാഗ്ഡി ഈസയെന്ന സഞ്ചാരിക്ക് ലോക റെക്കോർഡാണ് നേടിക്കൊടുത്തിരിക്കുന്നത്. ഈജിപ്ഷ്യനായ മാഗ്ഡി ഈസ (45) പൊതുഗതാഗതം മാത്രം
മസ്കത്ത്∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ബുധനാഴ്ച ജോര്‍ദാന്‍ സന്ദര്‍ശിക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് ഇബിന് അല്‍ ഹുസൈന്റെ ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ സന്ദര്‍ശനം. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സന്ദര്‍ശനം ഗുണം ചെയ്യും. ഒമാന്‍
ലുസെയ്ൽ സ്റ്റേഡിയം ആവേശത്തിരയിൽ മുങ്ങിമറിഞ്ഞ രാത്രിയിൽ അക്രം അഫിഫ് എന്ന യുവ സ്ട്രൈക്കറെ ഖത്തർ ടീമിലെ സഹതാരങ്ങൾ എടുത്തുയർത്തിയതു പ്രശസ്തിയുടെ ആകാശത്തിലേക്കാണ്. ശനിയാഴ്ച രാത്രിയിലെ ഹാട്രിക് പ്രകടനം വഴി, ഖത്തർ ക്ലബ് അൽ സാദിന്റെ ഇരുപത്തേഴുകാരൻ സ്ട്രൈക്കർ അഫിഫ് ലോകമറിയുന്ന ഫുട്ബോളറായി.
ദോഹ ∙ ഏഷ്യൻ ഫുട്ബോൾ രാജാക്കന്മാരുടെ കിരീടം വിട്ടുകൊടുക്കാതെ ഖത്തർ. എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ ഖത്തർ 3–1നു ജോർദാനെ പരാജയപ്പെടുത്തി. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, അക്രം അഫിഫാണ് ഖത്തറിന്റെ 3 ഗോളുകളും നേടിയത്. 22, 73, 90+5 മിനിറ്റുകളിൽ പെനൽറ്റിയിൽനിന്നായിരുന്നു 3 ഗോളുകളും. ഖത്തർ ക്ലബ് അൽ സാദിന്റെ താരമാണ് ഹാട്രിക് നേടിയ ഇരുപത്തേഴുകാരൻ അഫിഫ്. 67–ാം മിനിറ്റിൽ യാസൻ അൽ നയ്മത്ത് ജോർദാന്റെ ഏകഗോൾ നേടി. ഖത്തറിന്റെ 2–ാം ഏഷ്യൻ കപ്പ് കിരീട വിജയമാണിത്.ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററും അഫിഫാണ് (8).
അൽ റയാൻ ∙ ദക്ഷിണ കൊറിയയെ 2–0നു വീഴ്ത്തി ജോർദാൻ ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. യാസൻ അൽ നെയ്മത് (53–ാം മിനിറ്റ്), മൂസ അൽ തമാരി (66) എന്നിവരുടെ ഗോളുകളാണ് ജോർദാന്‍ അവിസ്മരണീയ ജയമൊരുക്കിയത്. ആദ്യമായാണ് ജോർദാൻ ഏഷ്യൻ വൻകരാ ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ഇന്നു നടക്കുന്ന ഇറാൻ–ഖത്തർ സെമിഫൈനൽ വിജയികളെ ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ജോർദാൻ നേരിടും.
വാഷിങ്ടൻ ∙ വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് പ്രതികാരവുമായി അമേരിക്ക. ഇറാഖ് – സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി.
വാഷിങ്ടൻ∙ വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് പ്രതികാരവുമായി അമേരിക്ക. ഇറാഖ് – സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി.
Results 1-10 of 35