Activate your premium subscription today
വാഷിങ്ടൻ∙ ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റ് കറൻസികളെ ബ്രിക്സ് രാജ്യങ്ങൾ പിന്തുണക്കുകയോ ചെയ്യരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡോളറിനെ സംരക്ഷിക്കുന്നതിനായി കടുത്ത നടപടികൾ
ചൈനയുമായുള്ള അതിർത്തിത്തർക്കത്തിലെ മഞ്ഞുരുക്കം ഇന്ത്യയ്ക്കു നയതന്ത്രതലത്തിലും പ്രതിരോധതലത്തിലും ആഘോഷിക്കാവുന്ന വിജയം തന്നെയാണ്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ (എൽഎസി) 2020ലെ ഗൽവാൻ തർക്കത്തിനു മുൻപുള്ള സ്ഥിതിയിൽ പട്രോളിങ് പുനരാരംഭിക്കാനാണു ധാരണ.
റഷ്യയിലെ കസാൻ. ലോകശക്തികളായ രണ്ടു രാജ്യങ്ങളുടെ തലവന്മാർ കൂടിക്കാഴ്ച നടത്തുന്നു. അതിലൊരാൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായ രാജ്യത്തിന്റെ നേതാവ്– തുർക്കിയുടെ തലവൻ തയ്യീപ് എർദോഗൻ. മറ്റൊരാൾ യുഎസിന്റെ മുഖ്യശത്രു– റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഒക്ടോബർ 23ന് ഇരുവരും തമ്മിൽ നടന്ന ചർച്ചകൾക്കു തൊട്ടുപിന്നാലെ, വൈകിട്ട് നാലോടെ തുർക്കിയുടെ തലസ്ഥാനം അങ്കാറയിൽ വൻ സ്ഫോടനം നടക്കുന്നു. തുർക്കിയിലെ എയ്റോസ്പേസ് കമ്പനിയായ ടുസാസിന്റെ ആസ്ഥാനത്തു നടന്ന സ്ഫോടനത്തിന് വൈകാതെതന്നെ ഒരു ഭീകരാക്രമണത്തിന്റെ സ്വഭാവവും കൈവന്നു. അധികൃതർ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയിലെ ബ്രിക്സ് (Brazil, Russia, India, China, and South Africa) ഉച്ചക്കോടിക്കിടെയാണ് പുട്ടിനും എർദോഗാനും തമ്മിൽ പ്രത്യേകം ചർച്ച നടത്തിയത്. ഈ ചർച്ചയുമായി സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന തരത്തിൽ ചർച്ചകളും ശക്തമായി. ആ ചിന്തയ്ക്കു പിന്നിൽ ചില കാരണങ്ങളുമുണ്ട്. നാറ്റോ സഖ്യത്തിൽ ചേരാൻ പോയ യുക്രെയ്നിനെതിര യുദ്ധം ചെയ്യുന്ന റഷ്യ യുഎസിനെതിരെ പുറത്തെടുത്ത വലിയൊരു ആയുധമായിരുന്നു ആ ചർച്ച. ബ്രിക്സ് ഉച്ചക്കോടിയുടെ ഭാഗമാകാൻ ആഗ്രഹിച്ച തുർക്കിക്കാകട്ടെ, പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ നിരവധി രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ലക്ഷ്യങ്ങളുമുണ്ട്. പല വിഷയങ്ങളിലും ശത്രുക്കളായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ ‘സ്നേഹബന്ധ’ത്തിനു പിന്നിലെന്താണ്? എന്തിനാകും നാറ്റോ സഖ്യത്തിന്റെ ഭാഗമായ തുർക്കി അവരുടെ ‘ശത്രുക്കൾ’ ഒന്നിക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുത്തത്?
കസാൻ (റഷ്യ) ∙ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചും ഗാസയിൽ ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്തും ബ്രിക്സ് നേതാക്കൾ. ഇരുപക്ഷവും ബന്ദികളെ കൈമാറണമെന്ന് ആവശ്യപ്പെട്ടു. ബ്രിക്സ് ഉച്ചകോടിയിലെ ‘കസാൻ പ്രഖ്യാപന’ത്തിൽ മധ്യപൂർവദേശത്തെ സംഘർഷം പ്രാധാന്യത്തോടെ ഇടംപിടിച്ചു. സിറിയയിലെ ഇറാൻ കോൺസുലേറ്റിനു നേർക്ക് ഇസ്രയേൽ ഏപ്രിലിൽ നടത്തിയ ആക്രമണത്തെ വിമർശിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലുമുണ്ടായ കൂട്ടക്കുരുതിയും ജനങ്ങൾ നേരിടുന്ന ദുരിതവും പ്രഖ്യാപനത്തിൽ എടുത്തുപറയുന്നു. ഇസ്രയേലിൽനിന്ന് സൈനികഭീഷണി നേരിടുന്ന ഇറാനും ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമാണ്.
കസാൻ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പുകൾ കൃത്യമായി കൈകാര്യം ചെയ്യണമെന്നും മോദിയെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഷി ചിൻപിങ് പറഞ്ഞു. അതിർത്തിയിൽ കഴിഞ്ഞ 4 വർഷമായി
കസാൻ ∙ ഭീകരവാദത്തിനും അതിനു സാമ്പത്തിക സഹായം നൽകുന്നവർക്കുമെതിരെ പോരാട്ടം ശക്തമാക്കാൻ സഹകരിക്കണമെന്ന് ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനു ധനസഹായം നൽകുന്നതു തടയാൻ എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണം. ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. നമ്മുടെ രാജ്യത്തെ യുവാക്കൾ ഇത്തരം പ്രവർത്തനങ്ങളിലേക്കു പോകുന്നതിനു തടയിടാൻ പ്രവർത്തിക്കണമെന്നും അദ്ദേഹം ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.
ബ്രിക്സ് 16–ാം ഉച്ചകോടി റഷ്യയിലെ കസാനിൽ നാളെ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നേതാക്കൾ പങ്കെടുക്കുന്നു.
കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. പ്രധാനമന്ത്രിക്ക് റഷ്യൻ അധികൃതരും ഇന്ത്യൻ സംഘവും ഊഷ്മളമായ സ്വാഗതം നൽകി. റഷ്യയിലെ ഇന്ത്യൻ വിദ്യാർഥികൾ പ്രധാനമന്ത്രിക്കായി സ്വാഗതഗാനം ആലപിച്ചു. 16–ാം ബ്രിക്സ് ഉച്ചകോടിയാണ് റഷ്യയിൽ നടക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്.
ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ (78) ബ്രിക്സ് ഉച്ചകോടിക്കായുള്ള റഷ്യൻ സന്ദർശനം റദ്ദാക്കി. വീട്ടിൽ വീണ് തലയ്ക്കു പരുക്കേറ്റതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് യാത്ര ഒഴിവാക്കിയത്. ദീർഘനേരത്തേക്കുള്ള വിമാനയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു.
അബുദാബി ∙ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ റഷ്യയിലേക്ക്. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി. ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന പ്രഥമ ഉച്ചകോടിയാണിത്. ഇതോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഷെയ്ഖ് മുഹമ്മദ്
Results 1-10 of 30