Activate your premium subscription today
ഇസ്രയേലിൽ എങ്ങും ഉയരുന്ന ചോദ്യം ഇതാണ്; ഇപ്പോഴും ജീവനോടെയുണ്ടെന്നു കരുതുന്ന 101 ബന്ദികളെ ഹമാസ് എവിടെ ഒളിപ്പിച്ചിരിക്കുന്നു? ഇസ്രയേൽ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനോ കണ്ടെത്താൻ കഴിയാത്ത ഒട്ടേറെ ഒളിയിടങ്ങൾ ഇപ്പോഴും ഗാസയിൽ അവശേഷിക്കുന്നു എന്നു വേണം കരുതാൻ. ഇപ്പോൾ കണ്ടെത്തിയ തുരങ്കങ്ങൾ പലതും മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. മഞ്ഞുമല പോലെ ഹമാസിന്റെ ഒളിയിടങ്ങൾ ഇനിയും ആഴങ്ങളിൽ തയാറായിരിപ്പുണ്ടോ? ഇസ്രയേൽ സൈന്യത്തിൽനിന്നു രക്ഷ നേടാൻ കവചമായി ഹമാസ് തലവൻ യഹ്യ സിൻവർ ബന്ദികളെ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മരണം വരെ പ്രചരിച്ചിരുന്ന കാര്യം. സിൻവർ തുരങ്കങ്ങളിൽ തന്നെയാണ് ഒളിച്ചിരുന്നത് എന്നും പ്രചരിച്ചിരുന്നു. എന്നാൽ ധാരണകളിൽനിന്നു വിരുദ്ധമായി സിൻവറെ ഭൂമിയുടെ ഉപരിതലത്തിൽ ഒരു കെട്ടിടത്തിൽ കണ്ടതും ചുറ്റും സുരക്ഷാസേനയോ കവചിതമായി ബന്ദികളോ ഇല്ലാതിരുന്നതും ഇസ്രയേൽ സൈന്യത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അബദ്ധത്തിൽ കിട്ടിയ വിലപ്പെട്ട ജീവനാണ് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം സിൻവറിന്റേത്. റഫയിൽ ബോംബുകൾ വീണു പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ സായുധരായ മൂന്നുപേർ നടന്നു പോകുന്നത് ഒരു ഇസ്രയേൽ പട്ടാളക്കാരൻ കണ്ടപ്പോൾ അതു തങ്ങൾ ഒരു വർഷമായി തേടിക്കൊണ്ടിരിക്കുന്ന സിൻവർ ആണെന്ന് ആരും കരുതിയതേയില്ല.
ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെടുന്നതിനു മുൻപുള്ള അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് സിൻവറും ഭാര്യയും മക്കളും തുരങ്കത്തിലൂടെ നടക്കുന്ന വിഡിയോകളും പുറത്തുവന്നിരുന്നു.മധ്യഗാസയിലെ ഖാന് യൂനിസിലെ തുരങ്കത്തിലാണ് യഹ്യ സിന്വര് കുടുംബത്തോടൊപ്പം
ജറുസലം∙ ഹമാസ് തലവന് യഹ്യ സിന്വറിന്റെ മരണകാരണം തലയ്ക്കേറ്റ വെടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിൽ പങ്കാളിയായ ഇസ്രയേൽ നാഷനൽ സെന്റർ ഓഫ് ഫൊറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ഒരു രാജ്യാന്തര മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ന്യൂഡൽഹി ∙ ഹമാസ് നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടെങ്കിലും ഹമാസ്–ഇസ്രയേൽ പോരാട്ടം തുടരാനാണു സാധ്യത. ഒന്നാമതായി, ഇസ്രയേലിന്റെ പ്രഖ്യാപിത യുദ്ധലക്ഷ്യം പൂർത്തിയായിട്ടില്ല. ശത്രുകമാൻഡറെ വധിക്കുക മാത്രമായിരുന്നില്ല ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിന്റെ ലക്ഷ്യം. എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുക, ഹമാസിനെ തകർക്കുക എന്നിവകൂടിയായിരുന്നു. രണ്ടും നേടിയിട്ടില്ല.
ജറുസലം ∙ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഉന്നതനേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുൻനിരയിൽനിന്നു നയിച്ച വീര രക്തസാക്ഷിയെന്ന വിശേഷണത്തോടെ ഹമാസ് പ്രസ്താവനയിറക്കി. മരിച്ചത് സിൻവറെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി ഇസ്രയേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുദ്ധം തുടരുമെന്നും ഇസ്രയേൽ സേന ഗാസയിൽ നിന്നു പൂർണമായി പിൻവാങ്ങുന്നതുവരെ ബന്ദികളെ വിട്ടയയ്ക്കില്ലെന്നും സിൻവറിന്റെ ഖത്തറിലെ ഡപ്യൂട്ടി കമാൻഡർ ഖലീൽ അൽ ഹായ പ്രഖ്യാപിച്ചു. ഇസ്രയേലിനെതിരെയുള്ള ആക്രമണം കൂടുതൽ ശക്തമാക്കിയെന്നും സിൻവറിന്റെ മരണത്തോടെ യുദ്ധം അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചെന്നും ഹിസ്ബുല്ലയും പ്രസ്താവനയിറക്കി.
ഗാസ∙ ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെടുന്നതിനു മുൻപുള്ള അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. റാഫയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനിടെ ഇസ്രയേലി ഡ്രോൺ പകർത്തിയ ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. റാഫയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു കസേരയിൽ ഇരിക്കുന്ന യഹ്യ സിൻവറിനെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും. ഇസ്രയേലി ഡ്രോൺ തന്റെ ദൃശ്യങ്ങൾ പകർത്തുന്നത് മനസിലാക്കിയ യഹ്യ, ഡ്രോണിനു നേർക്ക് വാൾ ഉയർത്തി ഭീഷണിപ്പെടുത്തുന്നതും ഒരു വസ്തു ഡ്രോണിനു നേർക്ക് എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇസ്രയേൽ സേനയായ ഐഡിഎഫിന്റെ ഔദ്യോഗിക വക്താവാണ് ഡ്രോൺ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് ഭീകരതയുടെ നാളുകൾക്കു ശേഷം ജൂതരുടെ ജീവിതത്തിലുണ്ടായ ഏറ്റവും വിനാശകാരിയായ ദിനം. 2023 ഒക്ടോബർ ഏഴിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും പലവിധ പരീക്ഷണങ്ങൾ നടത്തിയും ഇഞ്ചിഞ്ചായിട്ടായിരുന്നു ഹോളോകോസ്റ്റ് മരണങ്ങൾ. എന്നാൽ ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറിയ ഹമാസ് സംഘം കൊലപ്പെടുത്തിയത് 1200ലേറെ പേരെയായിരുന്നു. അന്ന് ബന്ദികളാക്കപ്പെട്ട ഇരുന്നൂറ്റി അൻപതോളം പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. ഹമാസ് ആക്രമണത്തിനു തൊട്ടുപിന്നാലെ ഗാസ മുനമ്പിലേക്ക് മിസൈൽ വർഷം തീർക്കുകയായിരുന്നു ഇസ്രയേൽ. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 42,000 കടന്നു. അനേകായിരങ്ങൾ അംഗവൈകല്യത്തിനുമിരയായി. അതിനിടെ ഹമാസിന് പിന്തുണ നൽകുന്ന ലബനനിലെ ഹിസ്ബുല്ല സംഘത്തിനെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേർ പലായനം ചെയ്തു. എല്ലാറ്റിനും കാരണമായത് 2023 ഒക്ടോബർ 7ലെ ആ ആക്രമണമായിരുന്നു. അത് പദ്ധതിയിട്ടതാകട്ടെ ഹമാസ് തലവൻ യഹ്യ സിൻവറും.
ജറുസലം∙ ഹമാസ് തലവൻ യഹ്യ സിൻവറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാൻ വിതച്ച തീവ്രവാദത്തിന്റെ വിത്തുകൾ ഓരോന്നായി ഇസ്രയേൽ നശിപ്പിക്കുകയാണെന്നും തുടരുമെന്നും നെതന്യാഹു എക്സിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഹമാസ് തട്ടിക്കൊണ്ടു പോയ അവസാനത്തെ ഇസ്രയേലുകാരനെയും തിരികെയെത്തിക്കുമെന്നും അതുവരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ടെഹ്റാൻ ∙ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകത്തിനു പിന്നാലെ ഇസ്രയേലിന് മറുപടിയുമായി ഇറാൻ രംഗത്ത്. ‘‘പ്രതിരോധം ശക്തിപ്പെടുത്തും’’ എന്നാണ് വാർത്താകുറിപ്പിൽ ഇറാൻ വ്യക്തമാക്കിയത്. പലസ്തീൻ വിമോചനത്തിനായി യഹ്യ നടത്തിയ പോരാട്ടം യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും നിലനിൽക്കുന്നിടത്തോളം കാലം, പ്രതിരോധവും നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ ജീവിച്ചിരിക്കുന്നവർക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
Results 1-10 of 14