Activate your premium subscription today
മാസങ്ങളോളം വീട്ടിൽ അടച്ചിരിക്കേണ്ട വന്ന കോവിഡു കാലത്തു ആർട്ടിസ്റ്റ് നമ്പൂതിരി നിശബ്ദനായി. രാവും പകലും ആരോടും സംസാരിക്കില്ല. വായിക്കുകയോ വരയ്ക്കുകയോ ഇല്ല. എപ്പോഴും ആലോചനയിലാകും. ഒരു ദിവസം രാത്രി രണ്ടു മണിയോടെ പുറത്തു ശബ്ദ കേട്ടു മകൻ ദേവൻ നോക്കിയപ്പോൾ നമ്പൂതിരി അരണ്ട വെളിച്ചത്തിൽ എന്തോ തിരയുകയാണ്.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ മോഹൻലാൽ ഉമ്മവയ്ക്കുന്നൊരു ഫോട്ടോ കണ്ടു. ഈ ഫോട്ടോ എടുക്കാതെപൊയൊരു ഫോട്ടോയുടെ ഓർമ എന്നിൽ നിറച്ചു. ഭൂതക്കണ്ണാടിയുടെ ഷൂട്ടിങ് അവസാനിപ്പിച്ചു പോകുന്ന ദിവസം മമ്മൂട്ടി സംവിധായകൻ ലോഹിതദാസിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചത്.
പൊലീസുകാർ പണ്ടു സ്ഥിരമായി പറയുന്നൊരു ഡയലോഗുണ്ട്.‘നിന്നെ ഞാൻ കുനിച്ചു നിർത്തി ഇടിക്കും’ നേരെ നിർത്തി ഇടിക്കുന്നതിലും വലിയ ഇടിയാണു കുനിച്ചു നിർത്തി ഇടിക്കുന്നത് എന്നർഥം. അതേ വാക്കു നമുക്കു പറയാൻ തോന്നുന്ന ചില സന്ദർഭങ്ങളുണ്ട്. അതിലൊന്നാണ് ആമാശയം എന്ന പാരഡി കേട്ട നിമിഷം. 33 വർഷം മുൻപു
ഇതൊരു സാങ്കൽപിക സീനാണ്. സീൻ ഒന്ന് എന്നു പറയാം. നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു നേതാവിന്റെ പത്രസമ്മേളനം. ഇതിനിടയിൽ ചോദ്യം ചോദിച്ച ആളോട് അദ്ദേഹം തട്ടിക്കയറുന്നു, പച്ചത്തെറി പറയുന്നു. നേതക്കന്മാർക്കു പിന്നിൽ പാർട്ടിയും അണികളുമൊക്കെ എല്ലാ സംരക്ഷണവുമായി ഉണ്ടെങ്കിലും പിന്നീടുള്ള അവസ്ഥ എന്താകും ? നാടു മുഴുവൻ ഇളകും. നാവു പിഴച്ച പലരുടെയും കഥകൾ നാം കണ്ടതാണ്.
എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത് സംസാരിക്കുന്നതിനൊരു താളമുണ്ട്. പറയുന്ന കാര്യങ്ങൾ പലപ്പോഴും എല്ലാവർക്കും ഇഷ്ടമാകില്ലെങ്കിലും അയാൾ അയാൾക്ക് മനസ്സിൽ തോന്നിയതു പറയും. ഇത്രയും കൃത്യമായി ഒരു തിരക്കഥയിലെന്ന പോലെ സംസാരിക്കുന്നവരെ ഏറെക്കണ്ടിട്ടില്ല. അയാൾ ഉദ്ദേശിക്കാത്ത ഒരു വാക്കും
സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കെ ഒരു നിമിഷം നെഞ്ചിടിപ്പു നിന്നുപോയി. മികച്ച പുസ്തകം അനൂപ് രാമകൃഷ്ണൻ. അനൂപ് ഈ ലോകത്തോടു യാത്ര പറഞ്ഞിട്ടു മാസങ്ങളായിരുന്നു. എന്റെ മേശപ്പുറത്ത് ഇപ്പോഴും ആ പുസ്തകമുണ്ട്. അനൂപ് വിളിക്കാത്ത ദിവസങ്ങൾ കുറവാണ്. ഇൻഫോസിസിലേയും മനോരമയിലേയും ജോലി വിട്ട് അനൂപ്
രാവിലെ വാട്സാപ് തുറന്നപ്പോൾ കണ്ട ഫോട്ടോ ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. തളർന്ന് ആശുപത്രിയിൽ കിടന്നു ചിരിക്കുന്ന ശ്രീനിവാസന്റെ ഫോട്ടോ. പഴയ ശ്രീനിവാസനുമായി ഒരു സാമ്യവുമില്ല. ഇനിയും മനസ്സിലാകാത്ത കാര്യം ഈ വേദനാജനകമായ ചിത്രം ഫോർേവഡ് ചെയ്യുകയും അതിനു താഴെ കമന്റ് ഇടുകയും ചെയ്യുമ്പോൾ എന്തു സന്തോഷം കിട്ടുന്നുവെന്നാണ്.
സദ്യ എന്നും സന്തോഷമുള്ള കാര്യമാണ്. എരുവിലൂടേയും പുളിയിലൂടേയും മാറി മാറി മധുരത്തിൽ അവസാനിക്കുന്ന സന്തോഷം. ചോറിന് ഇത്രയേറെ രുചിയുണ്ടോ എന്നുപോലും തോന്നിപ്പോകുന്ന സമയം. എന്നാൽ കഴിഞ്ഞ ദിവസം സദ്യ കഴിച്ചു കഴിഞ്ഞിട്ടും രുചിയേക്കുറിച്ചു ആലോചിക്കാനേ തോന്നിയില്ല. സദ്യയുടെ കുഴപ്പംകൊണ്ടല്ല. രുചി അറിയണമെങ്കിൽ
ഉളുപ്പ് എന്നൊരു മലയാള വാക്കുണ്ട്. അധികം ഉപയോഗിക്കാത്ത വാക്കാണത്. കാരണം, അത്ര വേണ്ടിവരാറില്ല. എന്താണീ ഉളുപ്പെന്നു പറഞ്ഞു മനസ്സിലാക്കുക പ്രയാസമാണ്. അതു കണ്ടും അനുഭവിച്ചും അറിയേണ്ടതാണ്.
ഒരു സുഹൃത്തു മൂന്നു ചെറിയ വിഡിയോ ക്ലിപ്പുകൾ അയച്ചുതന്നു. മൂന്നും വന്നതും വരാനിരിക്കുന്നതുമായ സിനിമകളിലെ ക്ലിപ്പുകളാണ്. എല്ലാം ന്യൂജൻ കക്ഷികളുടേത്. രണ്ടു പേർ ആദ്യമായി സിനിമ ചെയ്യുന്നവരാണ്. ഒരാൾ ഒരു സിനിമ ചെയ്ത ആളും. സിനിമ സാമൂഹിക മാധ്യമങ്ങളിൽ വൻ ആഘോഷമായിരുന്നുന്നെങ്കിലും ജനം കണ്ടില്ല. മൂന്നു
Results 1-10 of 22