Activate your premium subscription today
കോഴിക്കോടങ്ങാടിയിൽ വൃശ്ചികത്തിലെ ഒരു രാത്രി. നിയോൺ ബൾബുകളുടെ വെളിച്ചത്തിന് തണുത്ത സുലൈമാനിയുടെ നിറം ! അടഞ്ഞ കടകൾക്കു നടുവിൽ റോഡിൽ അലി കാർ നിർത്തി പുറത്തിറങ്ങിയിട്ടു പറഞ്ഞു... ഇവിടെയായിരുന്നു അങ്ങാടി സിനിമയുടെ ഷൂട്ടിങ്. രാത്രിയോട്ടം കഴിഞ്ഞ് മടങ്ങുന്ന ഒരോട്ടോ മുളിപ്പറന്നു വന്ന് കാറിനു പിന്നിൽ
അയാൾ ഉറങ്ങാതെ കിടക്കുകയായിരുന്നു. മകളുടെ മെലിഞ്ഞ കൈ അയാളുടെ നെഞ്ചിലുണ്ട്. കൂമ്പിയ ഒരു ആമ്പൽപ്പൂ തണ്ടോടെ ഒടിച്ച് നെഞ്ചിലേക്കിട്ടതു പോലെ ! ഉടുപ്പിന്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ച് അതിലൂടെ കൈകയറ്റി അയാളുടെ ഹൃദയത്തെ തൊട്ട്, മിടിപ്പുകളറിഞ്ഞായിരുന്നു മകളുടെ ഉറക്കം. അമ്മ മരിച്ചതിൽപ്പിന്നെ അവളുടെ ആശ്വാസം
കാലുകൾ ഡാഷ് ബോർഡിന്റെ മുകളിൽ കയറ്റി വച്ച് സീറ്റ് അൽപം പിന്നോട്ടു ചായിച്ച് അലസമായിട്ടായിരുന്നു കാറിനുള്ളിൽ മധുരിമയുടെ ഇരിപ്പ്! അഥവാ കിടപ്പ് ! കുസൃതിക്കാരായ ഇരട്ട മുയൽക്കുട്ടികളെപ്പോലെ അവളുടെ കാൽപാദങ്ങൾ ഇടയ്ക്കിടെ തുള്ളുന്നതു കണ്ട് മന്ദഹാസ് കൃഷ്ണന് അവയോട് അസാധാരണമായ പ്രണയം തോന്നി. അയാൾ ഡ്രൈവിങ്ങിനീടെ
ഒരു തുക ശൊല്ലട്ടുമാ? കാറിനു പുറത്തു നിന്ന് ഒരു ചോദ്യം. നന്ദൻ നീലകണ്ഠൻ ഡ്രൈവിങ് സീറ്റിന്റെ ചില്ലു താഴ്ത്തി. തൊട്ടപ്പുറം നിൽക്കുകയാണ് ഒരു തടിയൻ. നല്ല ഉയരമുള്ളതിനാൽ അയാളുടെ നെഞ്ച് മാത്രമാണ് കാറിലിരുന്നു നോക്കിയാൽ കാണാൻ പറ്റുന്നത്. കഴുത്തു മുതലുള്ള ഭാഗം കാറിനും മുകളിൽ അപാരതയിലേക്ക് ഉയർന്നു
ഇന്നു രാവിലെ താനൊരു അപൂർവ പുഷ്പമായി മാറി എന്ന് അരുണിമയ്ക്കു തോന്നി. തലയ്ക്കു മുകളിൽ നാലഞ്ചു ഡ്രോൺ വണ്ടുകൾ ! എവിടെപ്പോയാലും കൂർപ്പിച്ച ആകാംക്ഷയുമായി ഫോട്ടോഗ്രഫർമാർ ! കരയാൻ ഒരുങ്ങി നിന്ന അമ്മയെയും അച്ഛനെയും റീൽസ് എടുക്കാൻ നിന്ന കസിൻകുട്ടിയെയും തള്ളിപ്പുറത്താക്കി അവർ വീണ്ടും തന്നെ പൊതിഞ്ഞതോടെ അരുണിമ ചോദിച്ചു... വലതുകാൽ വച്ച് കാറിൽ കയറണോ? ക്യാമറക്കൂട്ടം പറഞ്ഞു... വേണം. പ്ളീസ്.
കൂട്ടുകാരി തിരിച്ചു പോവുകയാണ് ! ഒരു മാസം എന്റെ നഗരത്തിലെ താമസത്തിനു ശേഷം. ബാലുശ്ശേരിക്കാരിയാണ്. പിഎച്ച്ഡി ഗവേഷണത്തിനായി വന്നതാണ്. വിഷയം പശുവിൻ പാലും റബർപ്പാലും. നാളെ രാത്രിയാണ് ട്രെയിൻ, മലബാർ എക്സ്പ്രസ്. സ്റ്റേഷനിൽ വച്ച് യാത്ര പറയലിന്റെ ഔപചാരികതകളൊന്നും നടപ്പാവില്ലെന്ന് അവൾ മുൻകൂട്ടി
വഴിയിലേക്കു മിഴി തുറക്കുന്നതായിരുന്നു അമ്മയുടെ കിടപ്പുമുറി. ആ ജനലിനു മാത്രം അമ്മ കർട്ടനിടാറില്ല. ജനാലയിലൂടെ നോക്കിയാൽ റോഡ് ഓടിയടുക്കുന്നതു ദൂരെനിന്നേ കാണാം. മകൻ സൂര്യകിരണിന്റെ ബൈക്ക് റോഡിന്റെ അറ്റത്ത് എത്തുമ്പോൾത്തന്നെ അമ്മ കാണുമായിരുന്നു. ബൈക്കിന്റെ ഹെഡ് ലൈറ്റ് ആദ്യം തന്നെ വന്ന് അമ്മയുടെ
ടിടിഇ കൂടി നിർബന്ധിച്ചപ്പോൾ എനിക്കു മാറിയിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. നീല സ്കാർഫിട്ട് തല പാതി മൂടിയ ആ യുവതിയുടെ അരികെ ഞാനിരുന്നു. അവളുടെ ഭർത്താവ് എന്റെ സീറ്റിലേക്കും മാറി.ചൂടുകാലത്തെ തീവണ്ടിയാണ്. വൈറ്റ്ഫീൽഡ് കഴിഞ്ഞപ്പോൾ ഉച്ചവെയിൽ കംപാർട്ട്മെന്റിന്റെ ഉള്ളിലേക്കു കയറി വന്ന് യാത്രക്കാരുടെ നെറ്റിയിൽ
ആദ്യത്തെ ചായ നാടൻ ചായക്കടയുടെ പ്രഭാത പ്രാർഥനയായിരുന്നു. ഒറവയ്ക്കൽ എന്ന കൊച്ചുകവലയിൽ പേരില്ലാത്ത ഒരു ചായക്കട. അതിരാവിലെ സമോവർ കത്തിച്ച് പാലു തിളപ്പിച്ച് ചായ എടുത്താൽ അത് ദാസേട്ടന്റെ ഫോട്ടോയ്ക്കു മുന്നിൽ വയ്ക്കും. അതാണ് ഐശ്വര്യമെന്ന് കടയുടമ ചെല്ലപ്പൻ നായർ വിശ്വസിച്ചു. പണമിടുന്ന മേശയ്ക്കു മുകളിൽ രണ്ടു
വന്യമൃഗങ്ങളെ വളർത്തുന്ന കാഴ്ചബംഗ്ളാവുകളാണ് പലർക്കും വാഹനങ്ങൾ ! വണ്ടിയുടെ മുന്നിലും പിന്നിലും പൂച്ച, പട്ടി, കടുവ, പാമ്പ്, കുരങ്ങ് ! ഇവയ്ക്കു വിശ്രമിക്കാൻ പല നിറത്തലയണകൾ ! തൊങ്ങലുകൾ ! വിശാലമായ രംഗവേദികളിൽ നൃത്തം ചെയ്യുന്നതുകൊണ്ടാകാം ഒഴിഞ്ഞ ഇടങ്ങളോടാണ് രാജശ്രീ വാരിയർ എന്ന നർത്തകിക്ക് ഇഷ്ടം;
Results 1-10 of 54