Activate your premium subscription today
പത്തനംതിട്ട ∙ കോഴഞ്ചേരി താലൂക്കിന്റെ കുലശേഖരപ്പേട്ടയിലുള്ള സപ്ലൈകോ ഗോഡൗണിലേക്കെത്തിയ 5 ലോറി അരി പരിശോധനയിൽ മോശമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചയയ്ക്കാൻ റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമെത്തിയ 2280 ചാക്ക് അരിയാണ് നിലവാരമില്ലാത്തതിനാൽ തിരിച്ചയയ്ക്കാൻ ക്വാളിറ്റി ചെക്കർ റിപ്പോർട്ട് നൽകിയത്. ഇന്ന്
കൊച്ചി∙ വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയർ. ഡിസംബർ 21 മുതൽ 30 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയർ സംഘടിപ്പിക്കുന്നത്. ഡിസംബർ 21ന് രാവിലെ 11ന് കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപിയാണ് വിശിഷ്ടാതിഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ആദ്യ വിൽപന നിർവഹിക്കും.
കൽപറ്റ ∙ നേരമൊന്ന് ഇരുട്ടി വെളുത്തപ്പോൾ വൈത്തിരി സപ്ലൈ ഓഫിസിന് സ്ഥാനചലനം. അന്വേഷിച്ചപ്പോൾ കൽപറ്റയിലേക്ക് മാറ്റിയെന്ന് മറുപടി. പിന്നെ കണ്ടത് മണിക്കൂറുകൾ നീണ്ട സമരപരിപാടികൾ. രാഷ്ട്രീയ വ്യത്യാസമില്ലാതെ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ഒന്നിച്ചു നിന്ന് ജില്ലാ സപ്ലൈ ഓഫിസ് ഉപരോധിച്ചു. വൈകിട്ടോടെ ഓഫിസ്
പാലക്കാട് ∙ നെല്ലിന്റെ വിലവിതരണം സപ്ലൈകോ സുതാര്യമാക്കുന്നു. ഇനി മുതൽ ബാങ്കിൽ നിന്നുള്ള വിലവിതരണത്തിന്റെ വിവരങ്ങൾ അപ്പപ്പോൾ സപ്ലൈകോയ്ക്കു സൈറ്റിൽ ലഭ്യമാകും. ഇതു തുടർന്നുള്ള വിലവിതരണം വേഗത്തിലാക്കാൻ സഹായിക്കും. നൽകിയ തുകയുടെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുമെന്നതും മെച്ചമാണ്. കർഷകർക്കും പരാതിയുമായി
പാലക്കാട് ∙ സംസ്ഥാനത്ത് ഒന്നാംവിളയിൽ സംഭരിച്ച നെല്ലിന്റെ വില വിതരണത്തിനു സപ്ലൈകോ ബാങ്കുകൾക്കു നിർദേശം നൽകി. ഘട്ടംഘട്ടമായാണു വില അക്കൗണ്ടിലേക്ക് നൽകുക. ആദ്യഘട്ടത്തിൽ നവംബർ 15 വരെ പിആർഎസ് അംഗീകരിച്ച കൃഷിക്കാർക്ക് ഉടൻ വില നൽകിത്തുടങ്ങും.കർഷകർ പിആർഎസുമായി ബാങ്കിലേക്ക് പോകുന്നതിനു മുൻപ് പാഡി
തിരുവനന്തപുരം ∙ ക്രിസ്മസിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ജില്ലയിലെ സപ്ലൈകോ വിൽപനശാലകളിൽ പലയിടത്തും അരിയും പലവ്യഞ്ജനങ്ങളും ഇല്ല. പച്ചരി, വെളിച്ചെണ്ണ, മുളക്, മല്ലി എന്നിവയ്ക്കാണ് ക്ഷാമം കൂടുതൽ. ലഭ്യമല്ലാത്തവ ഉടൻ എത്തിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും എന്നു വരുമെന്ന് കൃത്യമായി പറയുന്നില്ല.
പാലക്കാട് ∙ സംസ്ഥാനത്ത് കിലോയ്ക്ക് 28.20 രൂപ നിരക്കിൽ സപ്ലൈകോ നെല്ലു സംഭരിക്കുമെന്നു സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞവർഷവും ഇതേ വിലയ്ക്കാണു നെല്ലു വാങ്ങിയത്. താങ്ങുവിലയിൽ കേന്ദ്ര സർക്കാർ വർധിപ്പിച്ച 1.17 രൂപ സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതത്തിൽ കുറച്ചതാണു പഴയ വില തുടരാൻ കാരണം. ഫലത്തിൽ, കർഷകനു കിലോയ്ക്ക് 1.17 രൂപ നഷ്ടമാകും. സംഭരണവിലയ്ക്കു പുറമേ കിലോയ്ക്ക് 12 പൈസ കൈകാര്യച്ചെലവും കർഷകർക്കു ലഭിക്കും.
തൊടുപുഴ ∙ സപ്ലൈകോ ഡിപ്പോയിൽ സബ്സിഡി ഇനങ്ങൾ തീർന്നതോടെ സാധാരണക്കാർ ദുരിതത്തിൽ. സാധനങ്ങൾ ഡിപ്പോയിൽനിന്ന് ഔട്ലെറ്റുകളിലേക്കുള്ള വിതരണം ഇല്ലാതായതോടെ വിൽപന കേന്ദ്രങ്ങൾ എല്ലാം നിലവിൽ കാലിയായി. മിക്ക വിൽപനകേന്ദ്രങ്ങളിലും ഓണത്തിന് എത്തിയ സബ്സിഡി സാധനങ്ങളിൽ പഞ്ചസാര, കടല, കടുക്, പരിപ്പ് എന്നിവ രണ്ടാഴ്ച
തിരുവനന്തപുരം ∙ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ലോറികളുടെ ‘ഇരട്ടയാത്ര’ തടയാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നടപടി തുടങ്ങി. കേന്ദ്ര നിർദേശപ്രകാരം റൂട്ടുകളുടെ ദൂരം കഴിയുന്നത്ര കുറച്ചാകും ഇത്തവണ ട്രാൻസ്പോർട്ടിങ് കരാറുകൾ പുതുക്കുക. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളിൽനിന്നു സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും തുടർന്നു റേഷൻ കടകളിലേക്കും സാധനങ്ങൾ എത്തിക്കുന്നതാണു നിലവിലെ രീതി.
തൊടുപുഴ ∙ സബ്സിഡി ഇനങ്ങൾ തൊടുപുഴ സപ്ലൈകോ ഡിപ്പോയിൽ പകുതിയോളം തീർന്നതോടെ വിൽപനകേന്ദ്രങ്ങൾ കാലിയായി.തൊടുപുഴയിലെ സപ്ലൈകോ മാവേലി നിലവിൽ സബ്സിഡി ഉൽപന്നങ്ങളിൽ 6 എണ്ണമേ ലഭ്യമുള്ളൂ. ഓണത്തിനാണു സബ്സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് വിൽപനകേന്ദ്രങ്ങളിൽ എത്തിയതെന്നു ജീവനക്കാർ പറയുന്നു. കഴിഞ്ഞ മാസം
Results 1-10 of 392