Activate your premium subscription today
Kongad is a town and state assembly constituency in Palakkad district, state of Kerala.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പട്ടണവും സംസ്ഥാന നിയമസഭാ മണ്ഡലവുമാണ് കോങ്ങാട്.
നെല്ലിയാമ്പതി∙ ക്രിസ്മസ് രാത്രി. കൊടും തണുപ്പിൽ, കാടിനു നടുവിൽപ്പെട്ട ജീപ്പിൽ അതിഥി തൊഴിലാളി സുജയ് സർദ്ദാറും ഭാര്യ സാംബയും നഴ്സുമാരായ സുദിനയും ജാനകിയും. ഒപ്പം, മണിക്കൂറുകൾക്ക് മുന്‍പ് സാംബ പ്രസവിച്ച ആൺകുഞ്ഞും. നെൻമാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മെച്ചപ്പെട്ട ചികിത്സയ്ക്കായി പോയ ഇവരെ ആന വഴിയിൽ തടഞ്ഞത് രണ്ട് മണിക്കൂർ! ആനക്കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ ജീപ്പ് പിന്നോട്ടെടുത്തപ്പോൾ എത്തിയത് കാട്ടുപോത്തിന്റെ കൂട്ടത്തിലേക്ക്. വന്യമൃഗങ്ങളെയും തടസ്സങ്ങളെയും താണ്ടി ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ക്രിസ്മസ് ദിനത്തിലെ ഒരു സന്തോഷ വാർത്ത.
ചെർപ്പുളശ്ശേരി ∙ വെള്ളിനേഴി നാണുനായർ സ്മാരക കലാകേന്ദ്രത്തിന്റെ 23–ാം വാർഷികാഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ ‘താടിയരങ്ങ്–24’ സമഗ്രമായ ആസ്വാദനാനുഭവം പകർന്നു. വെള്ളിനേഴി നാണുനായർ എന്ന യുഗപ്രഭാവനായ കലാകാരന്റെ സ്മരണയ്ക്കായാണ് താടിയരങ്ങ് സമർപ്പിച്ചത്. ആട്ടക്കഥകളിലെ അത്യപൂർവവും ചിട്ടപ്രധാനവുമായ രംഗങ്ങളെ
പുതുശ്ശേരി ∙ കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഇരുമ്പുരുക്കു കമ്പനിയിൽ പിൻവശത്തു കൂട്ടിയിട്ട മാലിന്യത്തിനു തീപിടിച്ചു. അഗ്നിരക്ഷാസേനയുടെയും കമ്പനി തൊഴിലാളികളുടെയും സമയോചിത ഇടപെടൽ വൻദുരന്തം ഒഴിവാക്കി. ഇരുമ്പുസാമഗ്രികളും പ്ലാസ്റ്റിക് വസ്തുക്കളും ഉൾപ്പെടെ ടൺകണക്കിനു മാലിന്യം കത്തിനശിച്ചു. ആളപായമില്ല.
വണ്ടിത്താവളം ∙ കന്നിമാരി കുറ്റിക്കൽ ചള്ളയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിനു തീയിട്ടു. കന്നിമാരി കുറ്റിക്കൽ ചള്ള സ്വദേശി എസ്.ഭക്തവത്സലന്റെ വാഹനമാണ് രാത്രിയിൽ അജ്ഞാതൻ കത്തിച്ചത്. പിപിഇ കിറ്റും വെൽഡിങ് ഗ്ലാസും ധരിച്ചു മുഖം മറച്ചെത്തിയ ആൾ വാഹനത്തിനു സമീപമെത്തി ഇന്ധനമൊഴിച്ചു
വടക്കഞ്ചേരി ∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ 4 വാർഡുകളിൽ ശുദ്ധജലമില്ല. വെള്ളം കിട്ടാതെ ജനം ദുരിതത്തിലാകുമ്പോഴും അധികൃതർക്കു കുലുക്കമില്ല. പഞ്ചായത്തിലെ കണിച്ചിപ്പരുത, വെള്ളിക്കുളമ്പ്, ലവണപ്പാടം, ഒറവത്തൂർ, പനംകുറ്റി, പെരുംതുമ്പ, വാൽക്കുളമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാത്ത സ്ഥിതിയാണ്. വേനൽ എത്തും
പൂർണ ഗതാഗത നിയന്ത്രണം പുതുപ്പരിയാരം ∙ മുട്ടിക്കുളങ്ങര മുതൽ കമ്പവരെ റോഡ് പ്രവൃത്തികൾ ആരംഭിച്ചതിനാലും ഈ പ്രവൃത്തികൾ 29 വരെ തുടരുന്നതിനാലും ഇതുവഴി വാഹനങ്ങൾക്കു പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എൻജിനീയർ അറിയിച്ചു. ഗതാഗത നിയന്ത്രണം ഷൊർണൂർ ∙ ഷൊർണൂർ–കവളപ്പാറ റോഡിൽ
പാലക്കാട് ∙ കൺസ്യൂമർഫെഡിന്റെ കീഴിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സബ്സിഡി ചന്തകൾ തുറന്നു. പാലക്കാട്, റെയിൽവേ കോളനി, തച്ചമ്പാറ, മണ്ണാർക്കാട്, എടത്തനാട്ടുകര, അഗളി, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, പട്ടാമ്പി, കൂറ്റനാട്, ആലത്തൂർ, നെന്മാറ, കുഴൽമന്ദം എന്നീ ത്രിവേണി സ്റ്റോറുകളിലാണു ക്രിസ്മസ് -പുതുവത്സര സബ്സിഡി
കൊപ്പം ∙ ജലജീവന്‍ മിഷന്റെ പ്രവൃത്തികള്‍ മൂലം മണ്‍തിട്ടകളും കുഴികളും മൂലം വാഹനഗതാഗതം തടസ്സമായിരുന്ന അത്താണി - മടത്തിക്കുളം റോഡ് സഞ്ചാരയോഗ്യമാക്കി കോര്മോത്ത്പടി കൂട്ടായ്മ. അത്താണി മടത്തിക്കുളം റോഡിന്റെ ഇരുവശവും മണ്‍തിട്ടകളും കുഴികളും നിറഞ്ഞു കാടുമൂടി ഗ്രാമവാസികള്‍ക്കു യാത്ര ദുരിതമായിരുന്നു.
പുതുശ്ശേരി ∙ ലോറി ബുക്കിങ് ഓഫിസിൽ അതിക്രമിച്ചു കയറി ജീവനക്കാരനെയും ഡ്രൈവറെയും മർദിച്ച കേസിൽ 4 പേർ അറസ്റ്റിൽ. കൽമണ്ഡപം സ്വദേശികളായ വടക്കുമുറി ലാഷിം (25), ടഗോർ നഗർ മുഹമ്മദ് അലി (26), വടക്കുമുറി ബഷീർ (25) മാങ്കാവ് മുഹമ്മദ് ഷാറൂഖ് (23) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.21നു രാത്രിയിലാണ് കൽമണ്ഡപം
ഒറ്റപ്പാലം∙ സംസ്ഥാന സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിൽ പരാതിപ്രവാഹം. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി എന്നിവർ നേരിട്ടു നടത്തിയ അദാലത്തിൽ ആകെ ലഭിച്ചത് 725 പരാതികൾ.ഇതിൽ 404 പരാതികൾ ഓൺലൈനായും അക്ഷയ സെന്ററുകൾ വഴിയും നേരത്തെ
Results 1-10 of 10000