കേരളത്തിലെ യാക്കോബായ സഭയുടെ അധ്യക്ഷൻ. ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ തലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമികത്വത്തിൽ 2025 മാർച്ച് 25ന് ലബനനിലെ അച്ചാനെയിലുള്ള സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണം. 1960 നവംബർ 10ന് മുളന്തുരുത്തി പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തട്ടയിൽ വർഗീസിന്റെയും സാറാമ്മയുടെയും മകനായി ജനനം. 1984 മാർച്ച് 25 ന് വൈദികനായി. 1994 ജനുവരി 14 ന് മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1994 മുതൽ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത. 18 വർഷം എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായിരുന്നു. 2019 ഓഗസ്റ്റ് 28ന് യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി. 2024 ഫെബ്രുവരി നാലിനു മലങ്കര മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടു. തുടർന്ന് എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ പ്രസിഡന്റുമായി.