വലിയ സ്ക്രീനിൽ ബാവാ; മനം നിറഞ്ഞ് വിശ്വാസികൾ

Mail This Article
പുത്തൻകുരിശ് ∙ യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പാത്രിയർക്കാ സെന്ററിൽ ഒരുക്കിയ വലിയ സ്ക്രീനിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായുടെ സ്ഥാനാരോഹണ ശുശ്രൂഷ കണ്ടു വിശ്വാസികളുടെ മനസ്സു നിറഞ്ഞു. വൈകിട്ട് 6 ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർഥനയ്ക്കു ശേഷമാണു വലിയ സ്ക്രീനിനു മുൻപിലേക്കു വിശ്വാസികൾ എത്തിയത്. ശുശ്രൂഷയ്ക്കു തുടക്കം കുറിച്ചപ്പോൾ കതിന മുഴങ്ങി.
-
Also Read
സ്റ്റാർ ഇല്ലെങ്കിലും ബാർ
സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, ഫാ. ജോൺ പാത്തിക്കൽ, കത്തീഡ്രൽ വികാരി ഫാ. അജീഷ് മാത്യു, മോൻസി വാവച്ചൻ, തോമസ് കണ്ണടിയിൽ തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. വാഴിക്കൽ ചടങ്ങു പൂർത്തിയായതോടെ വെടിക്കെട്ടും മധുരവുമായി വിശ്വാസികൾ ആഹ്ലാദം പങ്കിട്ടു. മലേക്കുരിശ് ദയറയിലും സഭയുടെ പ്രധാന പള്ളികളിലും സ്ഥാനാരോഹണ ശുശ്രൂഷ വലിയസ്ക്രീനിൽ തത്സമയം കാണിച്ചു. ശ്രേഷ്ഠ ബാവായുടെ മാതൃ ഇടവകയായ മുളന്തുരുത്തി മാർതോമൻ കത്തീഡ്രലിലും സ്ഥാനാരോഹണ ശുശ്രൂഷ തത്സമയം പ്രദർശിപ്പിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ മാർതോമൻ കത്തീഡ്രലിൽ ഉയർപ്പു ശുശ്രൂഷയ്ക്ക് എത്താമെന്നു ബാവാ അറിയിച്ചിട്ടുണ്ടെന്നു പള്ളി ഭാരവാഹികൾ പറഞ്ഞു.