ADVERTISEMENT

പുത്തൻകുരിശ്∙ ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായെ സ്വീകരിക്കാൻ പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ തുടങ്ങി. 30 ന് ഉച്ചയ്ക്ക് 12.30 ന് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽ എത്തുന്ന ശ്രേഷ്‌ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിച്ച് പാത്രിയർക്കാ സെന്ററിലേക്ക് ആനയിക്കും. മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ പ്രാർഥനയ്ക്കു ശേഷം സ്‌ഥാനാരോഹണ ശുശ്രൂഷ നടക്കും. പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി എന്നിവർ പ്രധാന കാർമികരാകും.വൈകിട്ട് 4.30 ന് നടക്കുന്ന അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും. പാത്രിയർക്കാ സെന്റർ മൈതാനിയിൽ 20,000 പേർക്ക് ഇരിക്കാവുന്ന പന്തലാണു നിർമിക്കുന്നത്.

English Summary:

Baselius Joseph Catholicos Enthronement: Governor to Inaugurate Baselius Joseph Catholicos's Grand Reception

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com