ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി. സാമ്പത്തിക വിദഗ്‌ധൻ. ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയുടെ ഉദാരവൽക്കരണത്തിന്റെ ഉപജ്‌ഞാതാവ്. റിസർവ് ബാങ്ക് ഗവർണർ (1982 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ (1985 87), ധനമന്ത്രി (1991 96), രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് (1999 2004) തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചു.