Activate your premium subscription today
രണ്ടാം പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ.സിപിഎം സംസ്ഥാന സമിതി അംഗം. 2021 ലെ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽനിന്ന് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി.
തിരുവനന്തപുരം∙വിശ്വാസ സാഗരത്തെ സാക്ഷിയാക്കി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ 82–ാമത് ക്രിസ്തു രാജത്വത്തിരുനാളിന് കൊടിയേറി. വികാരി ഫാ.വൈ.എം.എഡിസൻ ക്രിസ്തുരാജ പതാക ആശീർവദിച്ചു കൊടിയേറ്റ് കർമം നിർവഹിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, പി.എ.മുഹമ്മദ് റിയാസ്, ആന്റണി രാജു എംഎൽഎ, എം.വിൻസന്റ് എംഎൽഎ,
പാലക്കാട്∙ മലമ്പുഴ ഡാം സീ പ്ലെയ്നുകൾക്ക് ഏറ്റവും അനുയോജ്യമായ ഇടമാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടന്ന ‘പാലക്കാടിന്റെ വിനോദസഞ്ചാര സാധ്യതകൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈതൃക ടൂറിസം, സാംസ്കാരിക ടൂറിസം, സിനിമ ടൂറിസം, ഫാം
സീപ്ലെയ്ൻ പദ്ധതി സംബന്ധിച്ച് വിയോജിപ്പുണ്ടെങ്കിൽ അടിച്ചേൽപ്പിക്കില്ലെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യുഡിഎഫിന്റെ സീപ്ലെയ്ൻ പദ്ധതി ജനാധിപത്യവിരുദ്ധ, തൊഴിലാളി വിരുദ്ധ പദ്ധതിയായിരുന്നു.
കൊച്ചി ∙ സീപ്ലെയ്ൻ പദ്ധതി ജനകീയമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വിശദമായ പദ്ധതി തയാറാക്കിവരികയാണ്. നടപ്പായാൽ സംസ്ഥാനത്തെ വിദൂരസ്ഥലങ്ങളിലേക്കും കുറഞ്ഞ സമയത്തിലും ചെലവിലും എത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി∙ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി സീപ്ലെയിൻ യാഥാർഥ്യമാകുന്നു. കരയിലും വെള്ളത്തിലുമിറങ്ങുന്ന വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തു. നെടുമ്പാശേരിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചിരുന്നു. തുടർന്ന് കൊച്ചി ബോൾഗാട്ടി മറീനയിൽ എത്തിയ വിമാനത്തിന് ജില്ലാ കലക്ടറടർ ഉൾപ്പെടെയുള്ളവരെത്തി വൻ വരവേൽപ്പാണ് നൽകിയത്. വിമാനത്തിന്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കി.
കൊച്ചി∙ സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ നവംബർ 11ന് രാവിലെ പത്തരയ്ക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷനാകും. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്ച (നവംബ൪ 9) ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയ൪ക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കൊച്ചിയിലെത്തുന്നത്. മാലദ്വീപിലുപയോഗിക്കുന്ന, ഒൻപത് പേരെ വഹിക്കാവുന്ന സമാനമായ വിമാനമാണിത്.
കൊച്ചി∙ ‘ഒറ്റ തന്ത’ പ്രയോഗം സിനിമയിൽ പറ്റുമെന്നും രാഷ്ട്രീയത്തിൽ പറ്റില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘‘രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല, അത് സിനിമയിൽ പറ്റും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസ് എന്ന തന്ത കൂടിയുണ്ട്.
കോഴിക്കോട് ∙ കലയുടെ ബിനാലെ അനുഭവം ആദ്യമായി കോഴിക്കോടിനു സമ്മാനിച്ച് കൊച്ചി ബിനാലെ പവിലിയൻ കടപ്പുറത്തു തുറന്നു. മലയാള മനോരമയുടെ കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ ഭാഗമായി ആരംഭിച്ച ബിനാലെ പവിലിയൻ മേയർ ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നവംബർ 10 വരെ സ
കോഴിക്കോട്∙ പി.വി.അൻവറുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് മുൻ എംഎൽഎ കാരാട്ട് റസാഖ്. സിപിഎം തന്നെ തഴഞ്ഞുവെന്നും പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നും കാരാട്ട് റസാഖ് ആരോപിച്ചു. റസാക്ക് വീണ്ടും അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് വാർത്തകൾ ഉയർന്നിരുന്നു.
കോഴിക്കോട് ∙ എസ്എഫ്ഐ ഒ നടപടിയിൽ പുതുതായി ഒന്നുമില്ലെന്നു വ്യക്തമാക്കിയ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സിപിഎം–ബിജെപി ഒത്തുതീർപ്പ് എന്നു പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും ചോദിച്ചു.
Results 1-10 of 716