Activate your premium subscription today
കൊൽക്കത്ത ∙ സിക്കിമിൽ പ്രേം സിങ് തമാങ് തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക്. അരുണാചൽപ്രദേശിൽ ബിജെപിയുടെ പേമ ഖണ്ഡു തന്നെ മൂന്നാം തവണ മുഖ്യമന്ത്രിയായേക്കും. സിക്കിമിൽ 32 നിയമസഭാ സീറ്റുകളിൽ 31 എണ്ണം നേടിയ സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) സ്ഥാപകൻ പ്രേം സിങ് തമാങ്ങിനെ നിയമസഭാ കക്ഷി നേതാവായി പുതിയ എംഎൽഎമാരുടെ യോഗം തിരഞ്ഞെടുത്തു.
കൊൽക്കത്ത ∙ അരുണാചൽ മാതൃകയിൽ കൂറുമാറിയെത്തിയ എംഎൽഎമാരുമായി ഭരണം പിടിച്ചെടുക്കാമെന്നു മോഹിച്ച ബിജെപിക്കു സിക്കിമിൽ വൻപരാജയം. കഴിഞ്ഞതവണ ജയിച്ച എസ്ഡിഎഫിന്റെ 12 എം എൽഎമാർ ഏറെ വൈകാതെ ബിജെപിയിൽ ചേർന്നിരുന്നു. എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എസ്കെഎം തയാറായില്ല.
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ 46 സീറ്റിൽ വിജയിച്ച് ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തു ബിജെപി സ്ഥാനാർഥികൾ
75% ജനങ്ങളും നേപ്പാളി വംശജരായ സിക്കിം അഞ്ചു വർഷമൊഴികെ എന്നും പ്രാദേശിക പാർട്ടികളുടെ ഭരണത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.5% മാത്രം വോട്ട് നേടിയ ബിജെപിക്ക് 32 അംഗ സഭയിൽ ഇന്നു 12 എംഎൽഎമാരുണ്ട് ! എല്ലാവരും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽനിന്ന് (എസ്ഡിഎഫ്) കൂറുമാറിയവർ.
ന്യൂഡൽഹി∙ അരുണാചൽപ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പു സമയക്രമത്തിൽ മാറ്റം. ജൂൺ നാലിന് പകരം വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നലെയാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾനിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ
Results 1-6