Activate your premium subscription today
ന്യൂഡൽഹി ∙ മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അരവിന്ദ് കേജ്രിവാൾ ന്യൂഡൽഹിയിൽ തന്നെ മത്സരിക്കുമെന്നുറപ്പായതോടെ കളമൊരുങ്ങുന്നത് മുൻ മുഖ്യമന്ത്രിയും 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന്. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ അവസാന ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണു സിറ്റിങ് സീറ്റായ ന്യൂഡൽഹിയിൽ കേജ്രിവാൾ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികളായി 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ എത്തുമെന്നാണ് സൂചന.
ന്യൂഡൽഹി∙ ആംആദ്മി പാർട്ടി (എഎപി) 2025 നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. എഎപി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും. അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർഥി പട്ടികയിൽ സൗരഭ് ഭരദ്വാജ്,
ന്യൂഡൽഹി ∙ അടുത്ത വർഷത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ ആവർത്തിച്ചു. സീറ്റ് വിഭജനത്തിൽ ഇന്ത്യാസഖ്യം ചർച്ചകൾ നടത്തുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണു കേജ്രിവാൾ നിലപാടു വ്യക്തമാക്കിയത്.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. മനീഷ് സിസോദിയ അടക്കമുള്ളവരുടെ പേരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. നേരത്തെ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. ജൻപുരയിൽ നിന്നാണ് സിസോദിയ മത്സരിക്കുന്നത്.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഡൽഹി നിയമസഭാ സ്പീക്കറും ഷാദ്ര എംഎൽഎയുമായ രാം നിവാസ് ഗോയൽ. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന് എഴുതിയ കത്തിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചത്. 76 വയസായ രാം നിവാസ് തന്റെ പ്രായമാണ് തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള കാരണമെന്ന് ചൂണ്ടിക്കാട്ടുന്നെങ്കിലും പാർട്ടിയെ സേവിക്കുന്നത് തുടരുമെന്ന് അദ്ദേഹം കേജ്രിവാളിന് ഉറപ്പു നൽകി.
ന്യൂഡൽഹി∙ പ്രമുഖ യുപിഎസ്സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേർന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവേയാണ് അവാദ് ഓജ എഎപിയിൽ ചേരുന്നത്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്രിവാൾ. ഒരു സഖ്യ രൂപീകരണത്തിനും ആംആദ്മി പാർട്ടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎൽഎയെ ജയിലിൽ
ന്യൂഡല്‍ഹി∙ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനു നേരെ കയ്യേറ്റ ശ്രമം. ശനിയാഴ്ച വൈകിട്ട് ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് മേഖലയിൽ വച്ചാണ് കേജ്രിവാളിനെ ഒരു യുവാവ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം കേജ്രിവാളിന്റെ ദേഹത്തേക്ക് ഒഴിച്ചു. പദയാത്രയുടെ ഭാഗമായാണ് കേജ്രിവാൾ ഗ്രേറ്റർ കൈലാഷിൽ എത്തിയത്
ന്യൂഡൽഹി ∙ രാജിവച്ച ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ടും ആം ആദ്മി പാർട്ടിയുമായുള്ള ബന്ധം വഷളായിത്തുടങ്ങിയത് വകുപ്പ് വിഭജനത്തിന് പിന്നാലെയുള്ള ഭിന്നതകളെത്തുടർന്ന്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹം ചുമതല വഹിച്ചിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ചു നൽകിയപ്പോഴായിരുന്നു ഭിന്നതയ്ക്ക് തുടക്കം.
ന്യൂഡൽഹി ∙ അഴിമതി ആരോപണത്തിൽ അരവിന്ദ് കേജ്രിവാളും മന്ത്രിമാരും അറസ്റ്റിലായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് എഎപിക്ക് നിർണായകമായിരിക്കെയാണ് പ്രധാന നേതാവായ കൈലാഷ് ഗെലോട്ട് പാർട്ടി വിട്ടത്. മുൻനിര നേതാവും ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകളുടെ മന്ത്രിയുമായിരുന്നു ഗെലോട്ട്.
Results 1-10 of 827