കേജ്രിവാളിന് ഇനി കഠിന പരീക്ഷ; സമാധാനം പുലരുമോ മണിപ്പുരിൽ? – വായന പോയവാരം

Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
അഴിമതിവീരനെന്ന പേരുകേട്ട് മടക്കം; കേജ്‌രിവാളിന് ഇനി കഠിന പരീക്ഷ

കിട്ടാൻ പോകുന്ന സീറ്റെത്രയെന്നു കടലാസു തുണ്ടിൽ എഴുതിവയ്ക്കുന്ന രീതിയുണ്ടായിരുന്നു കേജ്‍രിവാളിന്. പക്ഷേ, ഇത്തവണ അതിനു മുതിർന്നിരുന്നില്ല. അപ്പോഴും, ഡൽഹിയിൽ പാർട്ടിക്കു കനത്ത തിരിച്ചടി കിട്ടുമെന്ന് അദ്ദേഹം കരുതിയിയിട്ടുണ്ടാവില്ല.
കലാപത്തീയിൽ എണ്ണ പകർന്ന ബിരേൻ സിങ്; രാജിയിൽ സമാധാനം പുലരുമോ മണിപ്പുരിൽ?

രണ്ടു വിഭാഗങ്ങൾ തമ്മിൽ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചു വരെ പോരാട്ടം നടത്തിയ ഒരു സംസ്ഥാനം. കലാപത്തിൽ മരിച്ചു വീണത് നൂറുകണക്കിനു പേർ; എന്നിട്ടും മണിപ്പുരിലെ മുഖ്യമന്ത്രിയുടെ രാജി ഇത്ര വൈകിയത് എന്തുകൊണ്ടാണ്? ആ രാജി ചോദിച്ചു വാങ്ങാൻ ബിജെപിക്കും ഭയമായിരുന്നോ?
എന്റെ വിവാഹവും ജാതകം നോക്കിയാണ് നടത്തിയത്’: ‘ഒരു ജാതി ജാതകം’ നായിക

വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുള്ള ഐശ്വര്യയ്ക്ക് 'കാഥിക' എന്ന ടൈറ്റിൽ കൂടി ഉണ്ട്. സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് ‘ഒരു ജാതി ജാതക’ത്തിലെ വിശേഷങ്ങളുമായി ഐശ്വര്യ മിഥുൻ കോറോത്ത്.
നിറവയറുമായി ബുള്ളറ്റിൽ മലമുകളിലേക്ക്, മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറൽ

മുൻപു നടത്തിയ ഫോട്ടോഷൂട്ടുകൾ പോലെ തന്നെ ഈ ഫോട്ടോഷൂട്ടിനു പിന്നിലും ഒരു കഥയുണ്ട്. ഗർഭിണിയാണെന്നറിഞ്ഞ സമയത്താണ് ആതിര വിവാഹ മോചനം നേടുന്നത്.
കെമിസ്ട്രി ഒരുമിപ്പിച്ച ‘രസതന്ത്രം’; ആതിരയുടെയും ഹരീഷിന്റെയും പ്രണയകഥ

പഠനം തീരുന്നതിനുമുൻപു തന്നെ ആതിര ഉപ്സാലയിൽ പിഎച്ച്ഡി പ്രവേശനം ഉറപ്പിച്ചിരുന്നു. ഒരു മാസത്തിനകം ഹരീഷും അതേ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടി. രണ്ടുപേരും ഒരേ വിമാനത്തിൽ സ്വീഡനിൽ പറന്നിറങ്ങി.
കൊച്ചു സ്വർഗം! ഇത് അമ്മയ്ക്ക് മകന്റെ സമ്മാനം; വിഡിയോ

ട്രോപ്പിക്കൽ ശൈലിയിൽ രണ്ടുതട്ടുകളായാണ് വീടിന്റെ റൂഫ്. വശത്തുനിന്നും മുന്നിൽനിന്നും വ്യത്യസ്ത രൂപഭംഗി ഇതിലൂടെ ലഭിക്കും. മുൻഭിത്തി കുറച്ചുഭാഗം വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ച് ഭംഗിയാക്കി.
‘മെയിൻ കാംഫ്’ പ്രസിദ്ധീകരിച്ചിട്ട് ഒരു നൂറ്റാണ്ട്

തുടക്കത്തിൽ വലിയ ശ്രദ്ധ ലഭിക്കാതെയിരുന്ന പുസ്തകം, പക്ഷേ 1933ല്‍ ഹിറ്റ്‌ലർ അധികാരത്തിലെത്തിയതോടെ നാത്സി പ്രചാരണത്തിന്റെ പ്രധാന ഘടകമായി മാറി. ദശലക്ഷക്കണക്കിന് കോപ്പികൾ ജർമനിയിലുടനീളം വിതരണം ചെയ്യപ്പെട്ടു.
ജിമ്മിൽ പോയില്ല, പട്ടിണി കിടന്നില്ല; 105 കിലോയിൽനിന്ന് 80ലേക്ക്

ശാരീരിക ബുദ്ധിമുട്ടുകളേക്കാൾ മാനസികമായാണ് ഞാൻ ഒരുപാട് കഷ്ടപ്പെട്ടത്. കളിയാക്കലുകൾ ഒരുപാട് നേരിട്ടൊരാളാണ് ഞാൻ. അതിനെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും എനിക്ക് സങ്കടം വരും.
മൂന്നാറിനെ തോൽപ്പിക്കും സൗന്ദര്യം, യാത്രാപ്രേമികൾ കണ്ടിരിക്കേണ്ട ഇടം

വന്യജീവി സങ്കേതമായിരുന്ന ഇവിടം ഇപ്പോൾ ടൈഗര്‍ റിസേര്‍വാണ്. പെരിയാര്‍ കടുവ സങ്കേതത്തോടു ചേര്‍ന്ന് കിടക്കുന്ന ഇവിടെ വിവിധ തരത്തിലുള്ള വന്യജീവികളുടെ ആവാസകേന്ദ്രമാണ്.
മൂന്നുമക്കളിൽ നടുക്കത്തെയാളാണോ? സത്യസന്ധത, വിനയം ഇവർ വിടില്ല

രണ്ടാമതായിട്ടുള്ളവരെക്കുറിച്ച് നിരന്തരം നിരവധി കാര്യങ്ങൾ നമ്മൾ വായിക്കാറുണ്ട്. രണ്ടാമത്തെ കുട്ടികൾ വാശിക്കാരായിരിക്കും, അവർ മറ്റു കുട്ടികളെ അപേക്ഷിച്ച് റിബലുകളായിരിക്കും അങ്ങനെയങ്ങനെ
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്