Activate your premium subscription today
ടെഹ്റാൻ∙ ലബനനിൽ ഹിസ്ബുല്ലയ്ക്കെതിരെ നടത്തിയ പേജർ ആക്രമണത്തിനു സമാനമാണ് ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നേർക്കും ഉണ്ടായതെന്ന് വെളിപ്പെടുത്തൽ. ഇറാൻ പാർലമെന്റ് അംഗമായ അഹമ്മദ് ബഖ്ഷായെഷ് ആർദെസ്താനിയാണ് ഹിസ്ബുല്ല ഉപയോഗിക്കുന്നതരം പേജർ റഈസിയുടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയത്.
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസഷ്കിയാന്റെ വിജയം രണ്ടു ഘട്ടങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ നേടിയെടുത്തതാണ്. ഫലം പുറത്തുവന്നതിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ പെസഷ്കിയാൻ പറഞ്ഞത് ‘ഈ ജയം ഇറാൻ രാഷ്ട്രീയത്തിൽ പുതിയ അധ്യായം തുറക്കും’ എന്നാണ്. 2013ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നെങ്കിലും അവസാനനിമിഷം സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പിലാകട്ടെ സ്ഥാനാർഥിയാകാനുള്ള അപേക്ഷതന്നെ തള്ളപ്പെട്ടു. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിലാകട്ടെ, പരിഷ്കരണവാദികളിൽ മത്സരാനുമതി കിട്ടിയ ഏകയാളുമായിരുന്നു പെസഷ്കിയാൻ. കാര്യമായ മാറ്റങ്ങൾക്കു വിധേയമാകാൻ വിസമ്മതിക്കുന്ന അയവില്ലാത്ത രാഷ്്ട്രീയ വ്യവസ്ഥ നിലവിലുള്ള രാജ്യമെന്ന ധാരണയാണ് ഇറാനെക്കുറിച്ചു പൊതുവേയുള്ളത്. ഇറാന്റെ ഭരണഘടനയും സർക്കാർ സംവിധാനങ്ങളും പരമോന്നത നേതൃത്വവും സൃഷ്ടിക്കുന്ന ചട്ടക്കൂടുകളുടെ പരിധിക്കുള്ളിൽ
‘ദുഷ്കര പാതയാണു മുന്നിൽ. നിങ്ങളുടെ സഹകരണവും വിശ്വാസവും ഇല്ലാതെ ഈ യാത്ര സുഗമമാവില്ല. ഈ ദൗത്യത്തിൽ ഞാൻ നിങ്ങളെ കൈവെടിയില്ലെന്ന് ഉറപ്പു തരുന്നു. നിങ്ങൾ എന്നെയും ഉപേക്ഷിക്കരുത്... ’ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം മസൂദ് പെസഷ്കിയാൻ സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളാണിവ. മിതവാദ നിലപാടുള്ള പെസഷ്കിയാന്റെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ഉയർന്ന ചർച്ചകൾക്കുള്ള മറുപടി പോലെയായിരുന്നു ഈ വാക്കുകൾ.
ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്ഥാനാർഥിയായ മസൂദ് പെസെസ്കിയാനു വിജയം. ജൂൺ 28നു നടന്ന വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ജയത്തിനാവശ്യമായ 50% വോട്ടു കിട്ടാത്തതിനെ തുടർന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ മിതവാദിയായ പാർലമെന്റ് അംഗം മസൂദ് പെസസ്കിയാന് 1.6 കോടി വോട്ടുകളും യാഥാസ്ഥിതികപക്ഷ സ്ഥാനാർഥി സയീദ് ജലീലിക്ക് 1.3 കോടി വോട്ടുകളും ലഭിച്ചു.
ടെഹ്റാൻ ∙ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ജനാസ നമസ്കാരത്തിനു പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നേതൃത്വം നൽകി. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മഖ്ബേർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ടെഹ്റാൻ സർവകലാശാലയിൽ നിന്ന് ആരംഭിച്ച വിലാപയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു. റഈസിയുടെ ചിത്രങ്ങളും പതാകകളും തെരുവുകളിൽ നിറഞ്ഞു. റഈസിയുടെ ഒട്ടേറെ പ്രഭാഷണങ്ങൾക്കു വേദിയായ ആസാദി സ്ക്വയറിലേക്കു വിലാപയാത്ര എത്തിയപ്പോൾ പ്രമുഖരടക്കം നേതാവിനെ അവസാനമായി കാണാനെത്തി. ഇന്നു രാവിലെ ബിർജന്ദിൽ എത്തിക്കുന്ന മൃതദേഹം പുണ്യനഗരമായ മാഷ്ഹദിലെ ഇമാം റേസ പള്ളിയിൽ പ്രാർഥനാച്ചടങ്ങുകൾക്കു ശേഷം വൈകിട്ടു കബറടക്കും.
വാഷിങ്ടൻ ∙ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റർ വനമേഖലയിലെ മലമ്പ്രദേശത്ത് തകർന്നു വീണതിനു പിന്നാലെ അന്വേഷണത്തിനായി ഇറാൻ യുഎസിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇറാൻ സർക്കാർ സഹായം തേടിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ടെഹ്റാൻ ∙ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കബറടക്കം പുണ്യനഗരമായ മാഷ്ഹദിൽ നാളെ നടക്കും. പ്രമുഖ തീർഥാടനകേന്ദ്രമായ ഇമാം റേസ പള്ളിയിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നേതൃത്വത്തിലാണു പ്രാർഥനാച്ചടങ്ങുകൾ. കബറടക്കത്തിനു മുന്നോടിയായി റഈസിയുടെ ജന്മനാടായ ബിർജന്ദിൽ വിലാപയാത്രയുണ്ടാകും. വെള്ളിയാഴ്ച വരെ രാജ്യമെമ്പാടും 5 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
റഷ്യ– യുക്രെയ്ൻ, ഇസ്രയേൽ– ഹമാസ് സംഘർഷങ്ങള് ലോക സമ്പദ്വ്യവസ്ഥയുടെ ഉൾപ്പെടെ നടുവൊടിച്ചു മുന്നേറുമ്പോഴായിരുന്നു ആ ആക്രമണം. 2024 ഏപ്രിൽ 13ന് രാത്രിയിൽ. അന്ന് മുന്നൂറിലേറെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടത്. അതിനും രണ്ടാഴ്ച മുൻപ്, ഏപ്രിൽ ഒന്നിന്, സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു അത്. അന്നത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു. രഹസ്യ ഓപറേഷനുകളും സൈബർ ആക്രമണങ്ങളും നേരത്തേ നടത്തിയിട്ടുണ്ടെങ്കിലും ഇസ്രയേലിനു നേരെ ഇറാൻ പ്രത്യക്ഷത്തിൽ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു ഏപ്രില് 13നു രാത്രി ലോകം കണ്ടത്. അന്ന് ഇറാൻ ആഞ്ഞടിക്കുമ്പോൾ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെയും അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും മൗനാനുവാദമുണ്ടായിരുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്നു ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ലോകം പ്രതീക്ഷിച്ചു.
ഇസ്രയേലുമായി നേരിട്ടും അല്ലാതെയുമുള്ള സംഘർഷാവസ്ഥയിലായിരിക്കെ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടത് പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എന്നാൽ, അട്ടിമറിസൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നു മാത്രമല്ല, ഇറാനും അങ്ങനെയൊരു സംശയം ഉയർത്തിയിട്ടില്ല. അധികാരത്തിലിരിക്കെ മരിക്കുന്ന ഇറാന്റെ രണ്ടാമത്തെ പ്രസിഡന്റാണ്. 1981ൽ പ്രസിഡന്റ് മുഹമ്മദ് അലി രജയ് ബോംബ് സ്ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ഉറച്ച ഭരണവ്യവസ്ഥിതിയുള്ള ഇറാനിൽ റഈസിയുടെ മരണം നയപരമായ മാറ്റമുണ്ടാക്കുമെന്നു കരുതുന്നില്ല.
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപ്രതീക്ഷിത വിയോഗം ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന നേരത്തുള്ള ഇറാൻ നേതാവിന്റെ മരണം കൂടുതൽ സംഘർഷങ്ങളിലേക്ക് നയിക്കുമോ എന്ന ആശങ്കയുണ്ട്. ഇസ്രായേലിനെതിരെ ഇറാൻ സ്വീകരിച്ചിരുന്ന ആക്രമണാത്മക നിലപാട്, പുതിയ ഇറാനിയൻ നേതൃത്വത്തിന്റെ
Results 1-10 of 30