Activate your premium subscription today
ധാക്ക∙ ബംഗ്ലദേശിൽ രണ്ടുവർഷത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. 2025ന്റെ അവസാനമോ 2026ന്റെ ആദ്യ പകുതിയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പറഞ്ഞു. ഔദ്യോഗിക ടിവി ചാനലിലാണു പ്രഖ്യാപനം. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചത്. തുടർന്ന് ഇടക്കാല സർക്കാരിന്റെ തലവനായി അധികാരമേറ്റെടുത്തത് മുതൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ യൂനുസിനുമേൽ സമ്മർദമുണ്ട്.
ധാക്ക∙ ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ ആശങ്ക പങ്കുവച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ധാക്കയിൽ ബംഗ്ലദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മതസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുണ്ടായ ആക്രമണം ഖേദകരമാണെന്ന് മിശ്രി അറിയിച്ചത്.
ബംഗബന്ധു...ബംഗ്ലദേശ് സ്ഥാപകനും മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്. പാക്കിസ്ഥാനൊപ്പമുണ്ടായിരുന്ന മേഖലയായ, കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ലദേശിനെ ഒരു സ്വതന്ത്രരാജ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് റഹ്മാൻ. ബംഗ്ലദേശിലെ
ന്യൂഡൽഹി∙ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടുത്തയാഴ്ച ബംഗ്ലദേശിൽ സന്ദർശനം നടത്തും. ഡിസംബർ 9ന് മിസ്രി ബംഗ്ലദേശിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതിവാര വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ കാവൽ സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് വിക്രം മിസ്രി
ധാക്ക∙ മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസംഗങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുമായി പങ്കുവയ്ക്കരുതെന്നു ധാക്കയിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഹസീനയുടെ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്നു നീക്കണമെന്നും ഈ പ്രസംഗങ്ങൾ വ്യാപിക്കുന്നതു തടയണമെന്നും ഉത്തരവിലുണ്ട്.
ന്യൂയോർക്ക്∙ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസ് സർക്കാർ പരാജയപ്പെട്ടെന്നും യൂനുസ് വംശഹത്യയിൽ പങ്കാളിയാണെന്നും ആരോപിച്ച് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യം വിട്ടതിന് ശേഷം നടത്തിയ ആദ്യ പൊതു പ്രസംഗത്തിലാണ് ബംഗ്ലദേശിലെ നിലവിലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന രംഗത്തെത്തിയത്. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ഹസീനയുടെ പരാമർശം.
ധാക്ക∙ ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലദേശ്. യാത്രാ രേഖകൾ കൈവശം ഉണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ ബംഗ്ലദേശ് അനുവദിച്ചില്ലെന്നാണ് വിവരം. അതിർത്തിയിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷം യാത്രയ്ക്ക് അനുമതിയില്ലെന്ന് അറിയിക്കുകയായിരുന്നു.
ന്യൂഡൽഹി∙ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ അപലപിച്ച് ഷെയ്ഖ് ഹസീന. അറസ്റ്റ് അനീതിയാണ്. അദ്ദേഹത്തെ ഉടൻ വിട്ടയ്ക്കണം. എല്ലാ സമുദായങ്ങളിലെയും ആളുകളുടെ മതസ്വാതന്ത്ര്യവും ജീവനും സ്വത്തിനും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്നും ഹസീന പറഞ്ഞു.
ധാക്ക∙ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലദേശിൽ തന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റെടുത്ത് 100 ദിവസം പൂർത്തിയായ ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് യൂനുസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘
ധാക്ക ∙ സ്ഥാനഭ്രഷ്ടയായതോടെ ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചെത്തിച്ചു നിയമനടപടിക്കു വിധേയയാക്കാൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ ഇന്റർപോളിന്റെ സഹായം തേടും. ഹസീനയ്ക്കൊപ്പം പല രാജ്യങ്ങളിലേക്ക് ഒളിവിൽപോയ നേതാക്കളെയും തിരികെയെത്തിച്ച് വിചാരണ ചെയ്യാനാണ് നീക്കം. വംശഹത്യ അടക്കമുള്ള
Results 1-10 of 112