Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യസഭയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സംരക്ഷിക്കാൻ ‘കർഷക കവചം’ തീർത്ത് ബിജെപി. കർഷകത്തൊഴിലാളിയുടെ മകനായ ദലിതനാണു പ്രതിപക്ഷനേതാവെന്നു കോൺഗ്രസ്. രാജ്യസഭാധ്യക്ഷൻ കൂടിയായ ധൻകറിനെതിരായ ആക്രമണത്തിൽ പ്രതിപക്ഷവും സംരക്ഷണത്തിൽ ബിജെപിയും വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടപ്പോൾ സഭ ഇന്നലെയും സ്തംഭിച്ചു.
ന്യൂഡൽഹി ∙ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ നിലപാടു കടുപ്പിച്ചും ലോക്സഭാ സ്തംഭനം ഒഴിവാക്കാൻ ഉപാധി വച്ചും ഇന്ത്യാസഖ്യം കക്ഷികൾ. യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസുമായി കോൺഗ്രസിനു ബന്ധമുണ്ടെന്ന് ആരോപിക്കാൻ ബിജെപിയുടെ രാജ്യസഭാ കക്ഷിനേതാവ് ജെ.പി.നഡ്ഡയ്ക്കും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനും ഇന്നലെ വേണ്ടത്ര സമയം നൽകി. എന്നാൽ, മറുപടി പറയാൻ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരിക്കു സമയം ലഭിക്കുന്നതിനുമുൻപു സഭ നിർത്തിവച്ചു. രണ്ടുതവണ നിർത്തിവച്ച രാജ്യസഭ 17 മിനിറ്റ് മാത്രമാണ് ചേർന്നത്.
രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ ഇന്ത്യ സഖ്യം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി. കോൺഗ്രസ്, തൃണമൂൽ, കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളിൽ നിന്നുള്ള 50ലധികം എംപിമാരുടെ ഒപ്പുകളോടെയാണ് നോട്ടിസ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ സമർപ്പിച്ചത്.
ന്യൂഡൽഹി∙ രാജ്യസഭയിൽ തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് അംഗം അഭിഷേക് മനു സിങ്വിയുടെ സീറ്റിൽനിന്നും നോട്ടുകെട്ടു കണ്ടെത്തിയതായി രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ. ഇന്നലെ സഭ പിരിഞ്ഞശേഷം ചേംബറിലെ പതിവു പരിശോധനയ്ക്കിടെയാണു നോട്ടുകൾ കണ്ടെത്തിയതെന്നും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ഉപരാഷ്ട്രപതി കൂടിയായ ജഗദീപ് ധൻകർ വ്യക്തമാക്കി.
ന്യൂഡൽഹി ∙ ഇന്ത്യയുടെ അയൽപക്കത്ത് ഹിന്ദുക്കൾ നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്റെ സ്ഥാപക ദിനത്തിൽ ഒരു രാജ്യത്തിന്റെയും പേരെടുത്ത് പരാമർശിക്കാതെയായിരുന്നു പ്രസംഗം.
ന്യൂഡൽഹി∙ സിഐഎസ്എഫ്, സെൻട്രൽ പബ്ലിക്ക് വർക്സ് വിഭാഗം, ടാറ്റാ പ്രോജക്ട് എന്നിവയിലെ ഉദ്യോഗസ്ഥർ തന്നെ അറിയിക്കാതെ പാർലമെന്റിലെ തന്റെ മുറിയിൽ പ്രവേശിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് കത്തയച്ചു. ‘‘ഇത് അസാധാരണമായ ഒരു സംഭവവികാസമാണ്. എംപി എന്ന നിലയിലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും എനിക്ക് ചേംബർ അനുവദിച്ചിരിക്കുന്ന നിയമങ്ങളുടെയും പദവികളുടെയും നഗ്നമായ ലംഘനമാണ് ഇത്’’ – ഖർഗെ കത്തിൽ ആരോപിക്കുന്നു.
സൗദി അറേബ്യയിൽ യോഗയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മർവായിയെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആദരിച്ചു.
1. ന്യൂഡൽഹി∙ ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധൻകറിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കുള്ള നീക്കം ആരംഭിച്ച് പ്രതിപക്ഷം. പ്രമേയത്തിൽ പ്രതിപക്ഷ എംപിമാർ ഒപ്പുവയ്ക്കുന്ന നടപടിക്രമങ്ങളാണ് സഭയിൽ ആരംഭിച്ചത്. രാജ്യസഭാ അധ്യക്ഷന് ജഗ്ദീപ് ധന്കര്, ജയാ ബച്ചനെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇംപീച്ച്മെന്റ് നടപടിയിലേക്ക് പ്രതിപക്ഷം കടന്നിരിക്കുന്നത്. നിലവിൽ 14 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണമെന്നുള്ളതിനാൽ ഈ സഭാ സമ്മേളനത്തിൽ ഇംപീച്ച്മെന്റ് അവതരിപ്പിക്കാൻ സാധ്യതയില്ല.
ന്യൂഡൽഹി∙ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധൻകറിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കുള്ള നീക്കം ആരംഭിച്ച് പ്രതിപക്ഷം. പ്രമേയത്തിൽ പ്രതിപക്ഷ എംപിമാർ ഒപ്പുവയ്ക്കുന്ന നടപടിക്രമങ്ങളാണ് സഭയിൽ ആരംഭിച്ചത്. രാജ്യസഭാ അധ്യക്ഷന് ജഗ്ദീപ് ധന്കര്, ജയാ ബച്ചനെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇംപീച്ച്മെന്റ് നടപടിയിലേക്ക് പ്രതിപക്ഷം കടന്നിരിക്കുന്നത്. നിലവിൽ 14 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണമെന്നുള്ളതിനാൽ ഈ സഭാ സമ്മേളനത്തിൽ ഇംപീച്ച്മെന്റ് അവതരിപ്പിക്കാൻ സാധ്യതയില്ല.
കൊല്ലം ∙ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകറും സംഘവും. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തേവള്ളിയിലെ ഹോട്ടലിലെത്തിയ ഉപരാഷ്ട്രപതിയും ഭാര്യ സുധേഷ് ധൻകറും ബന്ധുക്കൾക്കൊപ്പം പ്രത്യേകം സജ്ജമാക്കിയ വഞ്ചിവീടിൽ അഷ്ടമുടിക്കായലിൽ ഉല്ലാസയാത്രയ്ക്കിറങ്ങി. സുധേഷ് ധൻകർ ഉൾപ്പടെ
Results 1-10 of 90