Activate your premium subscription today
സുൽത്താൻപുർ∙ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതാകാം വരുൺ ഗാന്ധിക്ക് ലോക്സഭാ സീറ്റ് നിഷേധിക്കാൻ കാരണമെന്ന് ബിജെപി നേതാവ് മേനക ഗാന്ധി. മറ്റൊരു കാരണവും കണ്ടെത്താനാകുന്നില്ലെന്നായിരുന്നു ഇതേക്കുറിച്ചു ചോദ്യം ഉയർന്നപ്പോൾ അവരുടെ മറുപടി. പിലിബിത്തിലെ സിറ്റിങ് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച മേനകയുടെ പ്രതികരണം.
സുൽത്താൻപുർ (യുപി)∙ ഉത്തർപ്രദേശിലെ പിലിബിത്തിൽ വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ ആദ്യ പ്രതികരണവുമായി വരുണിന്റെ അമ്മയും എംപിയുമായ മേനക ഗാന്ധി. വരുൺ ഗാന്ധിയുടെ തുടർ നടപടികളെക്കുറിച്ച് ചോദിച്ചപ്പോൾ, ‘‘ അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കൂ. തിരഞ്ഞെടുപ്പിന് ശേഷം ഇതു ഞങ്ങൾ പരിഗണിക്കും. സമയമുണ്ട്’’ എന്നായിരുന്നു മേനകയുടെ മറുപടി.
ന്യൂഡൽഹി∙ മേനക ഗാന്ധിക്ക് യുപിയിലെ സുൽത്താൻപുരിൽ വീണ്ടും സീറ്റ് നൽകിയ ബിജെപി മകൻ വരുൺ ഗാന്ധിക്ക് പിലിബിത്തിൽ ടിക്കറ്റ് നിഷേധിച്ചു.
മാർച്ച് രണ്ടിനാണ് ഉത്തർ പ്രദേശിലേയ്ക്കുള്ള 80 ലോക്സഭാ സ്ഥാനാർഥികളിൽ 51 പേരുടെയും പേര് ബിജെപി പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയിൽനിന്ന് മത്സരിക്കുമെന്ന് അതോടെ വ്യക്തമായി. പക്ഷേ, അതിനേക്കാളുമേറെ ആകാംക്ഷയോടെ ബിജെപി പ്രവർത്തകരും പ്രതിപക്ഷവും കാത്തിരുന്ന രണ്ടു പേരുകൾ ആ പട്ടികയിൽ ഇല്ല. ഒരാൾ മേനക ഗാന്ധി, രണ്ടാമത്തെയാൾ മകൻ വരുൺ ഗാന്ധി. വരുണിന്റെ മണ്ഡലമായ പിലിബിത്തിൽ ഒന്നാം ഘട്ടത്തിൽ, ഏപ്രിൽ 19നാണ് തിരഞ്ഞെടുപ്പ്. മേനകയുടെ സുൽത്താൻപുരിൽ ആറാം ഘട്ടമായ മേയ് 25നും. സ്ഥാനാർഥികൾ വരും, വൈകില്ല എന്ന് ബിജെപി പറയുമ്പോഴും എന്തുകൊണ്ടാണ് മേനകയുടെയും വരുണിന്റെ കാര്യത്തിൽ മുൻപെങ്ങുമില്ലാത്ത ഈ അനിശ്ചിതാവസ്ഥ? 2019ൽ സുൽത്താൻപുരിൽ നിന്ന് പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിഎസ്പി സ്ഥാനാർഥിയെ മേനക തോൽപിച്ചത്. പക്ഷേ രണ്ടാം മോദി സർക്കാരിൽ മേനകയെയോ വരുണിനെയോ മന്ത്രിസഭയിലേയ്ക്കു പരിഗണിച്ചില്ല. അതോടെ കേന്ദ്രത്തെയും യുപിയിലെ യോഗി സർക്കാരിനെയും വിമർശിക്കുന്നവരുടെ മുൻനിരയിലേയ്ക്ക് പ്രതിപക്ഷത്തോടൊപ്പം പലപ്പോഴും ഇരുവരും കയറിവന്നു. അതു പലപ്പോഴും അതിരുവിടുകയും ചെയ്തു. അതോടെ പാർട്ടിയുടെ കണ്ണിലെ കരടായും അമ്മയും മകനും മാറി. 1984ൽ രാജീവ് ഗാന്ധിക്കെതിരെ സ്വതന്ത്രയായി മത്സരിച്ചാണ് മേനക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പോരാട്ട ചരിത്രം ആരംഭിക്കുന്നത്. അന്ന് അമേഠിയിൽ തോറ്റെങ്കിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച പിലിബിത്ത് പിന്നീട് മൂന്നു പതിറ്റാണ്ട് മേനകയുടെ വിലാസമായി. സഞ്ജയ് ഗാന്ധിയുടെ പിൻഗാമി താനാവണം എന്ന നിശ്ചയത്തിൽ പ്രധാനമന്ത്രി ഇന്ദിരയുടെ വസതിയിൽ നിന്ന് വഴക്കിട്ടിറങ്ങുമ്പോൾ മേനകയ്ക്ക് 25 വയസ്സാണ് പ്രായം. ഇന്ന്, അറുപത്തിയേഴാം വയസ്സിലെത്തി നിൽക്കുമ്പോൾ, ഒരേസമയം ഇന്ത്യയുടെയും ഗാന്ധി കുടുംബത്തിന്റെയും തിരഞ്ഞെടുപ്പ് ചരിത്രത്തോടൊപ്പം ചേർത്തു വയ്ക്കാവുന്ന പേരായി മാറിയിരിക്കുന്നു മേനകയുടേത്. വെല്ലുവിളികളും വിവാദങ്ങളും വിജയങ്ങളും പരാജയങ്ങളും പകയുമെല്ലാമായി സംഭവബഹുലമാണ് ആ രാഷ്ട്രീയ ജീവിതം.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലാണു പശ്ചിമ യുപിയിലെ പിലിബിത്. ആദ്യ ഘട്ടത്തിലെ 8 മണ്ഡലങ്ങളിൽ ഏഴിലും ബിജെപി സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചുവെങ്കിലും പിലിബിത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബിജെപിയുടെ സിറ്റിങ് എംപി വരുൺ ഗാന്ധിക്കു സീറ്റ് അനുവദിക്കുമോ എന്നു പ്രതിപക്ഷവും കാത്തിരിക്കുന്നു. ബിജെപിയുടെ തീരുമാനം അനുസരിച്ചാകും എസ്പിയുടെ സ്ഥാനാർഥി പ്രഖ്യാപനം.
ലക്നൗ ∙ ബിജെപിക്ക് എതിർപ്പില്ലാത്ത ഗാന്ധി കുടുംബാംഗങ്ങളും സിറ്റിങ് എംപിമാരുമായ മേനക ഗാന്ധിയെയും മകൻ വരുൺ ഗാന്ധിയെയും കയ്യൊഴിയുമോ പാർട്ടി? ഉത്തർപ്രദേശിൽ ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മേനകയുടെയും വരുണിന്റെയും പേരുണ്ടായിരുന്നില്ല. ഈ അവസരത്തിനൊത്തു പ്രതിപക്ഷം കരുക്കൾ
ന്യൂഡൽഹി ∙ ‘നിങ്ങളുണ്ടെങ്കിൽ നമ്മളൊന്നിച്ച്, നിങ്ങളില്ലെങ്കിൽ ഞങ്ങൾ ഒറ്റയ്ക്ക്’– രാമക്ഷേത്ര പ്രക്ഷോഭം തുടങ്ങിയ കാലത്ത് സംഘപരിവാറിന്റെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഇത്. ബിജെപിയുടെ പിലിബിത് എംപി വരുൺ ഗാന്ധിയുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെയാണ്. ബിജെപി ഇനി സ്ഥാനാർഥിയാക്കാനിടയില്ലെന്നു കണ്ട് മണ്ഡലത്തിൽ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കി പ്രവർത്തിക്കുകയാണ് വരുൺ. സീറ്റ് നിഷേധിച്ചാൽ വരുൺ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത പാർട്ടി തള്ളിക്കളയുന്നില്ല. ‘ഇന്ത്യ’ മുന്നണി പിന്തുണയ്ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
‘‘തെമ്മാടി, തേഡ്റേറ്റ്, യൂസ്ലെസ് എന്നൊക്കെയാണ് എന്നെ വിളിച്ചത്. പരാതി നൽകുമെന്നും പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ആ നായയ്ക്ക് പേവിഷബാധയില്ലെന്ന് പറയുന്നു. ഡൽഹിയിൽ ഇരിക്കുന്ന അവർക്കെങ്ങനെ അറിയാം ആ നായയ്ക്ക് പേവിഷബാധയില്ലെന്ന്?’’ – കഴിഞ്ഞ
തിരുവനന്തപുരം ∙ തെരുവിൽ പരുക്കേറ്റു കിടന്ന നായയെ ആശുപത്രിയിലാക്കിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നേതാവ് മേനകാ ഗാന്ധിക്കെതിരെ ഡിജിപിക്ക് പരാതി. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്.രോഹൻ കൃഷ്ണയാണു പരാതി നൽകിയത്. തെരുവുനായ കോവളം ഭാഗത്ത് ദേശീയപാതയിൽ റോഡരികിൽ രക്തമൊലിപ്പിച്ച്
കൊച്ചി∙ വളര്ത്തുനായയെ ഉപേക്ഷിക്കാനായി കാറിനു പിറകിൽ കെട്ടി അര കിലോമീറ്ററോളം വലിച്ചിഴച്ച കേസിൽ ഇടപെട്ട് ബിജെപി നേതാവ് മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല് എസ്പിയെയും ഫോണില് വിളിച്ച് വിവരങ്ങൾ തേടി | Pet Dog Tied to Car, Dragged Down Road | Maneka Gandhi | Pet Dog Tied to Car | Dog | Ernakulam News | Manorama Online
Results 1-10 of 30