Activate your premium subscription today
ന്യൂഡൽഹി∙ മണിപ്പുരിൽ സംഘർഷം ശക്തമായതിനു പിന്നാലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നാളെ നോർത്ത് ബ്ലോക്കിൽ ആഭ്യന്തരമന്ത്രി വിശദമായ അവലോകന യോഗം നടത്തും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തിയ അമിത് ഷാ പ്രചാരണ പരിപാടികള് റദ്ദാക്കിയാണ് ഡല്ഹിക്ക് മടങ്ങിയത്. വടക്ക് കിഴക്കന് മേഖലയിലെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും യോഗം പരിശോധിച്ചു.
ന്യൂഡൽഹി ∙ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന വിഡിയോകളുടെ ആധികാരികത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി കുക്കി വിഭാഗം സംഘടനയോടു നിർദേശിച്ചു. വിഡിയോകൾ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഇംഫാൽ ∙ മണിപ്പുരിൽ ബിഷ്ണുപുർ, ഇംഫാൽ വെസ്റ്റ് ജില്ലകളിൽനിന്നും സുരക്ഷാസേന ആയുധശേഖരം പിടിച്ചെടുത്തു. വെള്ളിയാഴ്ച ബിഷ്ണുപുരിൽനിന്ന് 2.3 കിലോഗ്രാം സ്ഫോടനവസ്തുക്കളും ഗ്രനേഡ് ശേഖരവും ഓട്ടമാറ്റിക് റൈഫിളുമാണ് പിടിച്ചത്. ഇംഫാൽ വെസ്റ്റിൽനിന്നു പിസ്റ്റളുകളും വെടിയുണ്ടകളും ഗ്രനേഡുകളും പിടിച്ചെടുത്തു.
കൊൽക്കത്ത∙ മണിപ്പുരിൽ 3 മെയ്തെയ് യുവാക്കളെ കുക്കികൾ ബന്ദികളാക്കി. ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനോട് അഭ്യർഥിക്കുന്ന വിഡിയോ വൈറലായതോടെ ഇംഫാൽ താഴ്വരയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. ബന്ദികളിൽ ഒരാളെ പിന്നീടു കുക്കികൾ മോചിപ്പിച്ചു.
കൊൽക്കത്ത ∙ യുദ്ധപരിശീലനം നേടിയ 900 കുക്കികൾ മ്യാൻമർ അതിർത്തികടന്ന് സംസ്ഥാനത്തു പ്രവേശിച്ചുവെന്ന വ്യാജ ഇന്റലിജൻസ് റിപ്പോർട്ട് മണിപ്പുരിലെ സ്ഥിതി സ്ഫോടനാത്മകമാക്കി. റിപ്പോർട്ട് തെറ്റാണെന്ന് മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവും ഡിജിപിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചെങ്കിലും കലാപത്തിലേർപ്പെട്ട ഇരു വിഭാഗവും വൻ സന്നാഹങ്ങളുമായി സജ്ജമായിരിക്കുകയാണ്. നാളെ ആക്രമണം നടക്കുമെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.
ഇംഫാൽ ∙ മണിപ്പുരിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ പൊലീസും സൂരക്ഷാസേനയും കണ്ണീർവാതക ഷെല്ല് ഉപയോഗിച്ചതിനെത്തുടർന്ന് ആശുപത്രിയിലായിരുന്ന ഗർഭിണി മരിച്ചു. യുവതിയുടെ വയറ്റിൽ നിന്നെടുത്ത കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. മരണവാർത്തയറിഞ്ഞ് ജനക്കൂട്ടം പ്രക്ഷോഭത്തിനായി തയാറെടുത്തെങ്കിലും മുഖ്യമന്ത്രി ബിരേൻ സിങ് സമരനേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജനക്കൂട്ടം പിരിഞ്ഞുപോയി. കർഫ്യൂ പിൻവലിച്ചതിനെത്തുടർന്ന് ഇംഫാലിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ഇടവേളയ്ക്കുശേഷം മണിപ്പുർ വീണ്ടും അശാന്തിയിലാണ്. തുടരുന്ന സംഘർഷത്തിന് അറുതിവരുത്തി അവിടെ ശാന്തി പുലർത്താൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല; മുഖ്യമന്ത്രി ബിരേൻ സിങ്ങിനു നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
കൊൽക്കത്ത ∙ മണിപ്പുരിൽ കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ സംയുക്ത സേനയുടെ (യൂണിഫൈഡ് കമാൻഡ്) നിയന്ത്രണം വേണമെന്നു മുഖ്യമന്ത്രി ബിരേൻ സിങ് ഗവർണറെക്കണ്ട് അഭ്യർഥിച്ചു. കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ്, ആർമി എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ യുണിഫൈഡ് കമാൻഡ് പ്രവർത്തിക്കുന്നത്.
കൊൽക്കത്ത ∙ മണിപ്പുരിൽ 6 മാസത്തിനകം സമാധാനം കൊണ്ടുവരുമെന്നും ചർച്ചകൾക്കായി നാഗാ എംഎൽഎ ദിംഗൻഗ്ലുങ് ഗാംഗമെയിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബിരേൻ സിങ് വ്യക്തമാക്കി. മണിപ്പുർ കലാപത്തിന്റെ പേരിൽ രാജിവയ്ക്കില്ലെന്നും ബിരേൻ സിങ് പറഞ്ഞു. കലാപത്തിലേർപ്പെട്ട ഇരു വിഭാഗങ്ങളുമായും അകലം പാലിച്ചവരാണ് നാഗാ ഗോത്രങ്ങൾ.
ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിനു ശേഷം ആദ്യമായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പങ്കെടുത്തു. നിതി ആയോഗ് ഗവേണിങ് കൗൺസിൽ, ബിജെപി മുഖ്യമന്ത്രി– ഉപമുഖ്യമന്ത്രിമാരുടെ യോഗം എന്നിവയ്ക്കായി എത്തിയതായിരുന്നു ബിരേൻ സിങ്.
Results 1-10 of 59