Activate your premium subscription today
ചെന്നൈ ∙ കുട്ടികളുടെ എണ്ണം കൂട്ടണമെന്ന ആഹ്വാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിൽ ജനസംഖ്യ കുറയുന്നതിനാൽ ലോക്സഭാ സീറ്റുകൾ നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു പരാമർശം. നേരത്തേ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്.ചന്ദ്രബാബു നായിഡുവും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ചെന്നൈയില് സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാലിൻ.
തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു തയ്യാറാക്കാൻ മായം ചേർത്ത നെയ്യ് ഉപയോഗിച്ചെന്ന് പരസ്യമായി ആരോപണമുന്നയിച്ചതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് സുപ്രീം കോടതി വിമർശനം. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുയരുന്ന ഇത്തരം പ്രസ്താവനകളുടെ ഔചിത്യത്തെയും കോടതി ചോദ്യം ചെയ്തു. പ്രഥമദൃഷ്ട്യാ പരിശോധനയ്ക്ക് വിധേയമാക്കിയത് നിരസിച്ച നെയ്യ് സാമ്പിളുകളാണെന്നാണ് ലാബ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു
ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രാപ്രദേശിലേക്ക്. 2,300 കോടി രൂപയുടെ പദ്ധതി നടപ്പാക്കേണ്ടെന്ന് തീരുമാനിച്ച്, ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച ലുലു ഗ്രൂപ്പിനെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡുവാണ് തിരികെ വിളിച്ചതും ക്ഷണം ലുലു ഗ്രൂപ്പ് അംഗീകരിച്ചതും.
നെയ്യിൽ കുഴച്ചെടുത്ത നല്ല മധുരമൂറുന്ന ലഡു. വലുപ്പം കൊണ്ടും സ്വാദ് കൊണ്ടും എന്നും ജനപ്രിയമാണ് തിരുപ്പതി ലഡു. എന്നാൽ കുറച്ചു ദിവസങ്ങളായി ഒരു ലഡുവിനെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദമാണ് അരങ്ങേറുന്നത്. മൃഗക്കൊഴുപ്പ് ലഡുവിൽ ഉപയോഗിച്ചോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ച. ജഗൻമോഹൻ റെഡ്ഡിയുടെ
അമരാവതി ∙ മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ മറ്റു ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചു. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി ആരോപണം നിഷേധിച്ചു. എന്നാൽ, ആന്ധ്രപ്രദേശ് കോൺഗ്രസ് പാർട്ടി അധ്യക്ഷയും ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിള സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ ആന്ധ്രാപ്രദേശിന് കൂടുതൽ കേന്ദ്രസഹായം വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപ്പുവിനും ഗ്രാമീണ വികസന സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനിക്കുമൊപ്പമാണ് നായിഡു പ്രധാനമന്ത്രിയെ കണ്ടത്.
അധികാരം കിട്ടിയ ശേഷമുള്ള സർക്കാരിന്റെ ആദ്യബജറ്റിനെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനുള്ളതായാണ് പൊതുവേ വിലയിരുത്താറുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. പക്ഷേ അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും നൽകിയ ‘വാഗ്ദാനങ്ങൾ’ പാലിക്കാനുള്ളത് ആയിരുന്നോ എന്നു മാത്രം സംശയിക്കേണ്ടിയിരിക്കുന്നു. ലോക്സഭയിൽ തുടരെത്തുടരെ ഈ രണ്ടു സംസ്ഥാനങ്ങളുടേയും പേരുകൾ മാറിമാറി വിളിച്ചാണ് നിർമല ഓരോ പദ്ധതിയും പ്രഖ്യാപിച്ചത്. കേന്ദ്രം ഭരിക്കുന്ന പാർട്ടി സംസ്ഥാനവും ഭരിച്ചാൽ അത് ഡബിൾ എൻജിൻ സർക്കാരാവുമെന്നും അവിടേക്ക് വികസനം ഒഴുകുമെന്നും ഒട്ടേറെ സംസ്ഥാനങ്ങളിലെ ബിജെപി തിരഞ്ഞെടുപ്പു റാലികളിൽ സംസാരിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ സർക്കാരിന്റെ ഭാഗമായ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും വാരിക്കോരി ബജറ്റിൽ ശതകോടികൾ നൽകിയപ്പോൾ ഉത്തർപ്രദേശ് അടക്കമുള്ള, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പേരുകൾ പോലും നാമമാത്രമായിട്ടാണ് നിർമലയുടെ നാവിൽ വന്നത്. അതേസമയം കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാവട്ടെ കടുത്ത നിരാശയും. പ്രതിപക്ഷം പറഞ്ഞപോലെ ഇത് പ്രധാനമന്ത്രിക്കസേര രക്ഷിക്കാനുള്ള 'കുർസി ബച്ചാവോ' ബജറ്റാണോ? ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റിൽ അമിത പ്രാധാന്യമാണോ ലഭിച്ചത്? വിശദമായി പരിശോധിക്കാം.
ആന്ധ്രാപ്രദേശിൽ വേണ്ടെന്നുവച്ച 2,300 കോടി രൂപയുടെ വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് തയ്യാറായേക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി സർക്കാർ ഇതിനായി ലുലു ഗ്രൂപ്പ് അധികൃതരുമായി വൈകാതെ ചർച്ച നടത്തുമെന്നാണ് സൂചനകൾ.
ആന്ധ്രാപ്രദേശിലെ പ്രമുഖ തുറമുഖ, വ്യാവസായിക നഗരമായ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കാനിരുന്ന വൻ നിക്ഷേപ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒരുങ്ങുന്നു. മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ നിലപാടുകൾ മൂലം നിലച്ചുപ്പോയ പദ്ധതിക്ക്
അമരാവതി∙ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ഗുണ്ടൂർ പൊലീസ്. ടിഡിപി എംഎൽഎ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ജഗന് പുറമെ ആന്ധ്രാ പൊലീസിന്റെ സിഐഡി വിഭാഗം
Results 1-10 of 67