Activate your premium subscription today
മാനന്തവാടി∙ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലേക്ക് പോകുന്ന വഴി പുന്നപ്പുഴ കടക്കുന്നതിനിടെ മന്ത്രി ഒ.ആർ. കേളു ചങ്ങാടത്തിൽ കുടുങ്ങി. എൽഡിഎഫ് നേതാക്കളും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5.15 ഓടെയാണ് സംഭവം. മുളകൊണ്ട്
അമ്പലവയൽ (വയനാട്) ∙ റോഡ് തകർന്നതിനാൽ ആദിവാസിക്കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്ന നെല്ലാറച്ചാൽ ചീപ്രത്ത് ‘വിദ്യാവാഹിനി’ പദ്ധതി പുനഃസ്ഥാപിക്കാൻ ഇടപെടുമെന്നു മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ചീപ്രത്തെ കുട്ടികളെ അന്വേഷിച്ചിറങ്ങിയ അധ്യാപകർ, ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടിയെ സ്കൂളിലെത്താൻ അനുനയിപ്പിക്കുന്ന ചിത്രം ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതോടെയാണു മന്ത്രി ഇടപെടൽ.
മാനന്തവാടി ∙ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേളുവേട്ടനെ കാണാനും നേരിട്ട് അഭിനന്ദനം അറിയിക്കാനും തൃശ്ശിലേരി ഓലഞ്ചേരി പുത്തൻമിറ്റത്ത് വീട്ടിലേക്ക് ഇന്നലെ രാവിലെ മുതൽ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഒഴുകിയെത്തി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് ഇന്നലെ
തിരുനെല്ലിയിലെ മരക്കൂപ്പിലും പയ്യമ്പള്ളിയിലെ കാപ്പിത്തോട്ടത്തിലുമെല്ലാം കൂലിപ്പണിക്കു പോയിരുന്ന ഓലഞ്ചേരി രാമൻ കേളു എന്ന ഒ.ആർ. കേളു ഇനി സംസ്ഥാനത്തിന്റെ ഭരണസാരഥികളിലൊരാളാകും. മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്ന ചർച്ച സജീവമായി നടന്നപ്പോഴും കുടുംബവീട്ടിലെ കൃഷിയിടത്തിൽ പയർ കൃഷിക്കായി നിലമൊരുക്കിക്കൊണ്ടിരുന്ന കേളുവേട്ടനെയാണു മാനന്തവാടിക്കാർക്കു പരിചയം. എംഎൽഎ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും കൃഷിപ്പണിക്കു മുടക്കം വരുത്താറില്ല. കാട്ടിക്കുളം ഗവ. ഹൈസ്കൂളിലെ 10–ാം ക്ലാസിനു ശേഷം കേളു പാർട്ടിപ്രവർത്തനത്തിൽ സജീവമായി. പാർട്ടി അംഗത്വമില്ലാതിരുന്നിട്ടും
കൽപറ്റ ∙ ഒ.ആർ.കേളുവിലൂടെ വയനാട്ടിൽനിന്ന് ആദ്യമായി ഒരു സിപിഎമ്മുകാരൻ മന്ത്രിയാകുമ്പോൾ ഏറെ പ്രതീക്ഷയിലാണു ജില്ല. ഗോത്രവിഭാഗക്കാരുടെയും കർഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ അവരിലൊരാൾ തന്നെയായ ‘കേളുവേട്ടന്’ എത്രത്തോളം ഇടപെടൽ നടത്താനാകുമെന്നറിയാൻ വയനാട്ടുകാർ കാത്തിരിക്കുന്നു. ആദിവാസി വിഭാഗത്തിൽനിന്ന്
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ജയിച്ച കെ.രാധാകൃഷ്ണന്റെ ഒഴിവിൽ മാനന്തവാടി എംഎൽഎ ഒ.ആർ.കേളു (54) മന്ത്രിയാകും. എന്നാൽ, രാധാകൃഷ്ണൻ വഹിച്ചിരുന്ന ദേവസ്വം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകൾ എടുത്തു മാറ്റി പട്ടിക ജാതി–പട്ടിക വർഗ വകുപ്പ് മാത്രം നൽകിയാണ് അദ്ദേഹത്തെ മന്ത്രിയാക്കുന്നത്.
കൽപറ്റ ∙ തൂമ്പ പിടിച്ചു തഴമ്പിച്ച കയ്യുമായാണ് ഒ.ആർ.കേളു മന്ത്രിക്കസേരയിലേക്കെത്തുന്നത്. അതും വയനാട്ടിൽ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയായി. മണ്ണിനോടും സാധാരണക്കാരോടും ഇത്രയേറെ ചേർന്നു നിൽക്കുന്ന മറ്റൊരു മന്ത്രി ഈ മന്ത്രിസഭയിലുണ്ടാകില്ല. കമ്യൂണിസ്റ്റ് സർക്കാരുകൾ കേരളത്തിൽ പല തവണ അധികാരത്തിൽ
തിരുവനന്തപുരം∙ തന്നെ മന്ത്രിയാക്കിയ പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഒ.ആർ.കേളു. ഉത്തരവാദിത്തമുള്ള കാര്യമാണ്. വയനാട്ടിൽ ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങളും വന്യജീവി വിഷയവുമാണ് പ്രധാന വിഷയം. കേരളത്തിലെ ആദിവാസികൾ അഭിമുഖീകരിക്കുന്ന പൊതു വിഷയങ്ങളുമുണ്ടെന്നും ഒ.ആർ. കേളു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ
തിരുവനന്തപുരം∙ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി
Results 1-9