Activate your premium subscription today
തിരുവനന്തപുരം ∙ എസ്എഫ്ഐ നേതാവ് പി.എം.ആർഷോയ്ക്കു ചട്ടപ്രകാരമുള്ള ഹാജരുണ്ടെന്ന് റിപ്പോർട്ട് നൽകിയ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ പദവിയിൽനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും എംജി സർവകലാശാല വൈസ് ചാൻസിലർക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി. ആർഷോ ദീർഘനാളായി കോളജിൽ ഹാജരാകാത്തതുകൊണ്ട്
കൊച്ചി ∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ മഹാരാജാസ് കോളജിലെ പഠനം അവസാനിപ്പിക്കുന്നു. ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ ഏഴാം സെമസ്റ്റർ വിദ്യാർഥിയായ ആർഷോ ഈ സെമസ്റ്റർ ആരംഭിച്ച ശേഷം ക്ലാസിൽ എത്തിയിട്ടില്ലെന്ന് കാട്ടി കോളജ് അധികൃതർ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായി താൻ ആറാം സെമസ്റ്റർ കൊണ്ട് എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ ഇ–മെയിൽ മുഖേനെ ക്ലാസ് ടീച്ചറിനെ വിവരം അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം∙എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് എംഎ ക്ലാസിലേക്കു വ്യവസ്ഥകൾ പാലിക്കാതെ പ്രവേശനം നൽകിയെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും എംജി സർവകലാശാല വിസിക്കും നിവേദനം നൽകി. നിശ്ചിത ശതമാനം ഹാജരില്ലാത്ത ആർഷോയെ പിജി ക്ലാസിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നും ആർഷോയെ കോളജിൽ നിന്നു പുറത്താക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു .
കൊയിലാണ്ടി∙ സംഘടനാ പ്രവര്‍ത്തനത്തില്‍ തെറ്റുകളും വീഴ്ചകളും സംഭവിച്ചാല്‍ തിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും മുന്നോട്ടു പോകുന്ന വിദ്യാര്‍ഥി പ്രസ്ഥാനമാണ് എസ്എഫ്ഐയെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. കൊയിലാണ്ടി ഗുരുദേവാ കോളജ് പരിസരത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥി പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു
തിരുവനന്തപുരം∙ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിലെ ഒരു ക്യാംപസിലും ഇടിമുറിയില്ലെന്നും എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ പി.എം. ആർഷോ.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്കെതിരെ വനിതാ നേതാവ് പീഡന പരാതി നല്‍കിയെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണം പൊലീസിനു മുന്നിൽ വീണ്ടും ആവർത്തിച്ച് എസ്എഫ്ഐ. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ ഇന്നലെ പൊലീസിനു നൽകിയ മൊഴിയിലാണ് ആത്മഹത്യ ചെയ്ത വിധികർത്താവ് പി.എൻ.ഷാജി ഉൾപ്പെടെ 3 പ്രതികളും കോഴ ഇടപാടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിന്നത്. എസ്എഫ്ഐ കോഴ ആരോപണം ഉന്നയിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് പി.എം.ആർഷോ പറഞ്ഞിരുന്നു.
തിരുവനന്തപുരം∙ കഴിഞ്ഞ 6–7 വർഷമായി തുടർച്ചയായി പ്രതിപക്ഷത്തിരിക്കുന്നതിന്റെ വിഷമം നിമിത്തമാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉൾപ്പെടെയുള്ളവർ എസ്എഫ്ഐയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്ന് പരിഹസിച്ച് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്ത്. കേരള സർവകലാശാല യുവജനോത്സവത്തിൽ ഉയർന്ന
കൽപറ്റ ∙ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ അംഗവും യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമടക്കം 18 പേരുടെ പ്രതിപ്പട്ടികയിൽ എത്ര എസ്എഫ്ഐക്കാർ എന്നതിൽ സിപിഎമ്മിനും എസ്എഫ്ഐക്കും രണ്ടു നിലപാട്. 18 പേരിൽ 4 പേർ മാത്രമാണ് എസ്എഫ്ഐ എന്നും ബാക്കിയുള്ളവർ മറ്റു സംഘടനകളിലുള്ളവരോ ഒരു സംഘടനയിലുമില്ലാത്തവരോ ആണെന്നുമാണ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞത്. കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ എസ്.അഭിഷേക്, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരെ പുറത്താക്കുകയും ചെയ്തു.
കൊച്ചി∙ പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട നാലു പേരെ എസ്എഫ്ഐ പുറത്താക്കിയെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. സംഭവത്തിൽ ഉൾപ്പെട്ടവരിൽ നാലു പേർ മാത്രമാണ് എസ്എഫ്ഐയിലുള്ളത്. ഒരിക്കലും ഒരു ക്യാംപസിലും നടക്കാൻ പാടില്ലാത്ത ക്രൂരമായ കാര്യങ്ങളാണു സിദ്ധാർഥിനു നേരെ ഉണ്ടായതെന്നു പറഞ്ഞ ആർഷോ അവർക്കെതിരെ ശക്തമായ നടപടി തന്നെ വേണമെന്നും അറിയിച്ചു.
Results 1-10 of 102