Activate your premium subscription today
പട്ന∙ ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിക്ക് എല്ലാ സീറ്റിലും കെട്ടിവച്ച തുക നഷ്ടമായി. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീൽ കുമാർ സിങ്, കിരൺ സിങ് എന്നിവരെയാണ് ജൻ സൂരജ് പാർട്ടി മത്സരിപ്പിച്ചത്.
പട്ന ∙ ബിഹാറിലെ നാലു നിയമസഭാ സീറ്റുകളിലേക്ക് നവംബർ 13നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്കു നിർണായകം. ജൻ സുരാജ് പാർട്ടിക്കു പ്രശാന്ത് കിഷോർ അവകാശപ്പെടുന്ന ജനപിന്തുണ ഉണ്ടോയെന്നു തിരഞ്ഞെടുപ്പു ഫലം വെളിവാക്കും. ജൻ സുരാജ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമോയെന്നാണു ഉറ്റു നോക്കുന്നത്. ഉപതിരഞ്ഞെടുപ്പു ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രശാന്ത് കിഷോറിന്റെ നീക്കങ്ങളെ സ്വാധീനിക്കും.
ജൻ സുരാജ് പാർട്ടിയുടെ വോട്ടു ഭിന്നിപ്പിക്കൽ തന്ത്രം നേരിടാൻ ആർജെഡി പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ സഹായം തേടും
പട്ന∙ ഒടുവിൽ ജൻ സുരാജ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്ത ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു.
കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിലെ ‘പിആർ പ്രതിനിധി’ ടി.ഡി.സുബ്രഹ്മണ്യൻ മുൻ എസ്എഫ്ഐ നേതാവും സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകനും. ദേശീയ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സംഘാംഗമായിരുന്ന സുബ്രഹ്മണ്യൻ വിവിധ ദേശീയ പാർട്ടികൾക്കു വേണ്ടി പ്രവർത്തിച്ചു.
പട്ന ∙ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ‘ജൻ സുരാജ്’ രാഷ്ട്രീയ പാർട്ടി രൂപീകരണ സമ്മേളനം ബുധനാഴ്ച പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കും. പ്രശാന്ത് കിഷോർ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണു സൂചനകൾ. മാർഗനിർദേശകന്റെ റോളിലാകും അദ്ദേഹം. ജൻ സുരാജ് പാർട്ടിയുടെ ആദ്യ അധ്യക്ഷൻ ദലിത് സമുദായത്തിൽ നിന്നാകാൻ സാധ്യതയുണ്ട്.
പട്ന ∙ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജൻ സുരാജ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനായി ഒക്ടോബർ രണ്ടിനു പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ വൻ റാലി സംഘടിപ്പിക്കും.
പട്ന∙ രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർതാരമായ സാക്ഷാൽ വിരാട് കോലി തന്റെ കീഴിൽ കളിച്ചിട്ടുണ്ടെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന താരങ്ങളിൽ മിക്കവരും തന്റെ സഹതാരങ്ങളായിരുന്നുവെന്നും തേജസ്വി ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിനു
ബിഹാറിൽ അധികാരത്തിലെത്തിയാൽ ഉടൻ മദ്യനിരോധനം പിൻവലിക്കുമെന്നു ജൻ സുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു
ന്യൂഡൽഹി∙ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തിറങ്ങാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സമൂഹത്തിന്റെ അടിത്തട്ടിൽ നടത്തുന്ന പ്രചരണ ക്യാംപെയ്നായ ജൻ സൂരജ് അഭിയാൻ രാഷ്ട്രീയപാർട്ടിയായി മാറ്റാനാണു നീക്കം. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ ജൻ സൂരജ് അഭിയാൻ രാഷ്ട്രീയപാർട്ടിയാകും. ബിഹാർ
Results 1-10 of 128