Activate your premium subscription today
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍നിന്നു കലഹിച്ചിറങ്ങി ഒന്നായി നില്‍ക്കുകയും പിന്നീട് പലതായി പിരിയുകയും ചെയ്ത് കേരള രാഷ്ട്രീയ ഭൂമികയില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ കരുത്തു തെളിയിച്ച് ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ്. അറുപതു വര്‍ഷത്തിനിടെ പലതവണയായി പത്തിലേറെ തവണ പിളരുകയും ആറിലധികം
കൊട്ടാരക്കര ∙ മുൻ മന്ത്രി ആർ.ബാലകൃഷ്ണ പിള്ളയുടെ ശിൽപം നിർമാണത്തെച്ചൊല്ലി സിപിഎം - കേരള കോൺഗ്രസ് (ബി) ഭിന്നത വീണ്ടും. ഇന്നലെ നടന്ന കൊട്ടാരക്കര നഗരസഭ കൗൺസിലിൽ നിന്ന് കേരള കോൺഗ്രസ് (ബി) പ്രതിനിധിയായ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ള കൗൺസിലർമാർ ഇറങ്ങിപ്പോയി. ചന്തമുക്കിലെ നഗരസഭാ മൈതാനത്തു സ്ഥാപിക്കുന്ന
തിരുവനന്തപുരം ∙ വീണ്ടും മന്ത്രിയാകാൻ തനിക്കു കഴിയില്ലെന്നുറപ്പായതോടെ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നിറക്കാൻ കെ.ബി.ഗണേഷ് കുമാർ നടത്തിയ ഗൂഢാലോചനയാണ് സോളർ കേസുമായി ബന്ധപ്പെട്ട ലൈംഗികാരോപണമെന്നും ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജും പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാറും ഇതിൽ പങ്കാളികളാണെന്നും
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് സോളർ കേസ് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നെന്നും, പിന്നീട് കൂട്ടിച്ചേർത്തത് ഗണേഷ് കുമാർ എംഎൽഎയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണെന്നും പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ.
തിരുവനന്തപുരം ∙ സോളർ തട്ടിപ്പുകേസിൽ ജയിലിൽനിന്നിറങ്ങിയ തന്നെ കെ.ബി.ഗണേഷ്കുമാർ 6 മാസം ബന്ധുവീട്ടിൽ തടവിൽ പാർപ്പിച്ചെന്നു സോളർ ലൈംഗികാരോപണ കേസിലെ പരാതിക്കാരി ആരോപിച്ചു. ചാനൽ അഭിമുഖത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആദ്യമായാണ് പരാതിക്കാരി ഗണേഷിനെതിരെ രംഗത്തുവരുന്നത്. ‘ 2014 ഫെബ്രുവരി 21നു ശേഷം എന്നെ ജയിലിൽനിന്നു നേരെ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിലേക്കു കൊണ്ടുപോയി 6 മാസത്തോളം തടവിൽവച്ചത് എന്തിനെന്ന് ഗണേഷ്കുമാർ ഉത്തരം പറയട്ടെ.
കൊല്ലം ∙ ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തുന്നവർ തന്നെയാണു സോളർ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാരെന്നു കെ.ബി.ഗണേഷ്കുമാറിന്റെ സഹോദരിയും കേരള കോൺഗ്രസ്–ബി (ഉഷ മോഹൻദാസ് വിഭാഗം) ചെയർപഴ്സനുമായ ഉഷ മോഹൻദാസ് പറഞ്ഞു. ശരണ്യ മനോജ് ഉൾപ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്.
വിജയനും സതീശനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. നന്ദകുമാർ വന്നാലും നിങ്ങൾ വന്നാലും ഞാൻ ഇരിക്കാൻ പറയും. കടക്ക് പുറത്തെന്ന് ആരോടും പറയില്ല. ഞങ്ങൾ രണ്ടു പേരും രണ്ട് ധ്രുവങ്ങളിലാണ്. പിണറായി വിജയനും വി.ഡി. സതീശനും തമ്മിൽ ഒരു താരതമ്യവുമില്ല. ആർ.ബാലകൃഷ്ണ പിള്ളയെ ജയിലിലാക്കിയതിൽ സ്വന്തം സംഭാവനയുണ്ടെന്നു പറഞ്ഞ ദല്ലാൾ നന്ദകുമാർ ആരുടെ ആളായിരുന്നു? അന്ന് അയാളുടെ ലക്ഷ്യം അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു.
തിരുവനന്തപുരം ∙ സോളർ പരാതിക്കാരി ആദ്യം എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും ഇതെക്കുറിച്ച് സിബിഐക്കു മൊഴി നൽകിയിരുന്നെന്നും കെ.ബി.ഗണേഷ്കുമാർ. ‘‘2013 നു ശേഷം പരാതിക്കാരിയുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. സോളർ പ്രശ്നങ്ങൾ നടക്കുമ്പോൾ സഹായം അഭ്യർഥിച്ച് എന്റെ പിതാവിനെ കോൺഗ്രസിന്റെ പല നേതാക്കളും കണ്ടു. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ വിരോധമുണ്ടെങ്കിലും ഇൗ പറയുന്നതൊക്കെ കള്ളത്തരമാണെന്ന് എന്റെ പിതാവ് ബാലകൃഷ്ണപിള്ള എന്നോടു പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം∙ മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം. ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തു.അഡ്വക്കേറ്റ് എം. രാജഗോപാലൻ നായർ ആണ് പുതിയ ചെയർമാൻ. ബോർഡ് പുനഃസംഘടിപ്പിച്ചു. കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത് ആയിരുന്നു ചെയർമാൻ.ആർ.
ചങ്ങനാശേരി ∙ സാമൂഹികസേവന പദ്ധതികൾക്കും കാർഷിക മേഖലയിലെ പുരോഗതിക്കും ഊന്നൽ നൽകി നായർ സർവീസ് സൊസൈറ്റി ബജറ്റ്. 2023–24 സാമ്പത്തിക വർഷത്തേക്ക് 144.25 കോടി രൂപയുടെ ബജറ്റാണു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്. സ്വയംതൊഴിൽ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വനിതാ സ്വയം സഹായ സംഘങ്ങളുടെ എണ്ണം 20,000 ആക്കുന്നതിനും അംഗങ്ങളുടെ എണ്ണം 4 ലക്ഷം ആക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ബജറ്റിൽ പറയുന്നു. സംരംഭകത്വ ഗ്രൂപ്പുകളുടെ എണ്ണം കൂട്ടും. എൻഎസ്എസ് കോളജുകൾക്കു വേണ്ടി റിസർച് കൗൺസിൽ രൂപീകരിക്കും. ഭവനനിർമാണ ധനസഹായം ഒരു ലക്ഷം രൂപയായും വിദ്യാഭ്യാസ ധനസഹായം ഒരു വിദ്യാർഥിക്ക് 2,000 രൂപയായും വിവാഹ ധനസഹായം 15,000 രൂപയായും ചികിത്സാ ധനസഹായം 15,000 രൂപയായും വർധിപ്പിച്ചു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു ചേർന്ന ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എൻഎസ്എസ് താലൂക്ക് യൂണിയനുകളുടെ പ്രതിനിധികളായ 300 പേരാണു ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തത്.
Results 1-10 of 40