Activate your premium subscription today
തിരുവല്ല പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരുവിഭാഗം നേതാക്കൾ പ്രവർത്തിച്ചന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി പ്രവർത്തന റിപ്പോർട്ട്. മുൻ ഏരിയ സെക്രട്ടറിയും ഒരുവിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
‘‘ആ പോയ എംഎൽഎ ആരാണ്?’’ ‘‘എനിക്കറിയില്ല, 140 എംഎൽഎമാരും ഇപ്പോൾ ഇവിടെയുണ്ട്. അവരിൽ ആരെങ്കിലും ആകും!’’ ഏതാനും ദിവസങ്ങൾക്കു മുൻപ് ചെറുതുരുത്തിയിലെ നാട്ടുകവലയിലാണ് ഇത് നടക്കുന്നത്. പാഞ്ഞു പോകുകയാണ് എംഎൽഎയുടെ കാർ. ജിജ്ഞാസ കൊണ്ട് നാട്ടുകാരൻ കൂട്ടുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ പോകുന്നു. ഇതേസമയം കുറച്ച് മാറി സ്റ്റേറ് കാർ കിടക്കുന്നതു കണ്ട് ചായക്കടയിൽ കയറിയ ആളെ സ്വീകരിച്ചത് പത്രം വായിച്ച് ചായ കുടിക്കുന്ന മന്ത്രി ഒ.ആർ. കേളു. യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി വീടു കയറിയവരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉണ്ട്. ട്രോളി ബാഗും പോർവിളിയുമായി പാലക്കാടും താരപ്രഭയിൽ വയനാടും മുന്നേറുന്ന സമയത്ത് ചേലക്കരയിൽ ചർച്ച ഇങ്ങനെയൊക്കെ ആയിരുന്നു. മൂന്നു മുന്നണികളും വാശിയോടെ പൊരുതി. വിജയം എൽഡിഎഫിനാണ്. പക്ഷേ മൂന്നു മുന്നണികൾക്കും ചേലക്കര നൽകുന്ന സൂചനകൾ നിർണായകമാണ്. വയനാടും പാലക്കാടും നഷ്ടപ്പെട്ട എൽഡിഎഫിന് ആശ്വാസ ജയമാണ് ചേലക്കര. കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം രമ്യ മൂന്നിലൊന്നായി കുറച്ചുവെന്ന് കെ. സുധാകരൻ പറയുന്നത് വെറുതയല്ല. ബിജെപിയുടെ വോട്ടിന്റെ കണക്ക് പാലക്കാട് നിന്ന് എടുക്കുന്നവർ ചേലക്കരയിലെ വളർച്ച കാണാതെ പോകരുത്. ഉടുമുണ്ടിന്റെ ചേല് കരയിലാണെങ്കിൽ അതിന്റെ ഉറപ്പ് ഇഴയിലും ഇഴയടുപ്പത്തിലുമാണ്. ആശ്വാസ ജയം എൽഡിഎഫിന് നൽകിയത് മണ്ഡലത്തിൽ പാർട്ടിക്കുള്ള ഇഴയടുപ്പമായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പൊരുതിയെങ്കിലും
കൊച്ചി∙ മസാല ബോണ്ട് കേസിലെ ഇ.ഡി സമൻസ് ചോദ്യംചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി മുൻപാകെ വാദം പൂർത്തിയായി. ജസ്റ്റിസ് ടി.ആർ. രവി ഹർജികൾ വിധി പറയാൻ മാറ്റി. വിദേശത്ത് മസാല ബോണ്ട് ഇറക്കിയതിൽ ‘ഫെമ’ നിയമ ലംഘനമുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതിൽ തെളിവെടുപ്പിനായാണു കിഫ്ബി അധികൃതർക്കും ഐസക്കിനും സമൻസ് അയച്ചത്.
തിരുവനന്തപുരം∙ ധനവകുപ്പ് ആവശ്യത്തിനു പണം വകുപ്പുകൾക്കു നൽകുന്നില്ലെന്നു പാർട്ടി യോഗങ്ങൾക്കുള്ളിലടക്കം ഉയർന്ന വിമർശനങ്ങൾക്കു തിരിച്ചടിയായി തോമസ് ഐസക്കിന്റെ കാലത്തെ ചെലവിന്റെയും ഇൗ സർക്കാരിന്റെ കാലത്തെ ചെലവിന്റെയും താരതമ്യ കണക്കുമായി മന്ത്രി കെ.എൻ.ബാലഗോപാൽ. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷം ചെലവുകളെല്ലാം കുറച്ചെന്നും ഒന്നും നൽകുന്നില്ലെന്നുമുള്ള ചിലരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ ജനമനസ്സ് മനസ്സിലാക്കുന്നതില് സിപിഎമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്മാരുടെ മനോഭാവത്തിലെ മാറ്റങ്ങള് വായിക്കാൻ പാര്ട്ടിക്ക് കഴിഞ്ഞില്ലെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. സിപിഎമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ കുഴപ്പം അല്ല, പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ വീഴ്ചയാണു പരാജയത്തിനു കാരണം. തെറ്റ് തിരുത്തും,
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ പിണറായി സർക്കാരിന്റെ മുൻഗണനകളിൽ തിരുത്തൽ വേണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുൻപില്ലാത്തവിധമാണ് ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളിൽ വർധന വരുത്തിയത്.
കൊച്ചി ∙ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചുള്ള സിപിഎം സംഘടനാ റിപ്പോർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം ജില്ലകളിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവർക്കായാണ് റിപ്പോർട്ടിങ് നടത്തിയത്.
തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക വരുത്തിയെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ. 3 മാസത്തെ പെൻഷൻ മാത്രമേ മുടങ്ങിയിട്ടുള്ളൂവെന്നും അക്കാര്യം മന്ത്രിയായിരിക്കെ തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കോൺഗ്രസിലെ പി.സി.വിഷ്ണുനാഥ്. ആ കുടിശിക പോലും വന്നത് ഗുണഭോക്താക്കളിലേക്കു നേരിട്ടു പെൻഷൻ എത്തിക്കുന്ന പരിഷ്കാരം നടപ്പാക്കിയതു കൊണ്ടാണെന്നു ഡോ.എം.കെ.മുനീർ. ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടിസാണ് കുടിശികയെക്കുറിച്ചുള്ള തർക്കത്തിലേക്കു നീണ്ടത്.
തിരുവനന്തപുരം ∙ സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്നും തെറ്റുകൾ തിരുത്തണമെന്നും ഐസക് പറഞ്ഞു. ജനങ്ങൾക്കു നൽകേണ്ട ആനുകൂല്യങ്ങൾ വൈകിപ്പിച്ചതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐസക്കിന്റെ പരാമർശം.
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യ പ്രതിഷേധവും. സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നൽകി പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വിവാദമായി. സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസ് ‘വീട്ടിൽ സ്വർണ്ണം വച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’ എന്ന കുറിപ്പുൾപ്പെടെ പോസ്റ്റിട്ടത്. തോൽവിക്കു പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്തു. വ്യാഴം ചേരുന്ന സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റിയിൽ ഇദ്ദേഹത്തോടു വിശദീകരണം തേടുമെന്നാണു സൂചന.
Results 1-10 of 405