Activate your premium subscription today
നെടുമങ്ങാട്∙നെടുമങ്ങാട്ടെ പുതിയ റവന്യു ടവർ മന്ദിരം തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ മന്ദിരത്തിനു മുന്നിൽ റീത്തു വച്ചു പ്രതിഷേധിച്ചു. അഡ്വ.എൻ.ബാജി, ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ, എസ്.എ.റഹിം, വി.ശശി, എ.എം.ഷെരീഫ്, ഇല്ല്യാസ്, യൂത്ത്
ബത്തേരി∙ അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മരണത്തെത്തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പൊലീസ് ആദ്യമായാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. എൻ.എം.വിജയനും പ്രതിപ്പട്ടികയിലുണ്ട്. നെൻമേനി അപ്പോഴത്തെ വീട്ടിൽ പത്രോസ്, പുൽപള്ളി പവിത്ര വീട്ടിൽ വി.കെ.സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്തത്
ന്യൂഡൽഹി ∙ സംസ്ഥാനമെന്ന നിലയിൽ ഭൂമിശാസ്ത്രപരമായി ചെറുതാണെങ്കിലും രാജ്യതലസ്ഥാനമായ ഡൽഹിക്കു വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ രാജ്യശ്രദ്ധ നേടുന്നു. ബിജെപിയും കോൺഗ്രസും ഭരിച്ചിരുന്ന സംസ്ഥാനം, അപ്രതീക്ഷിതമായി കടന്നെത്തിയ എഎപി എന്നിങ്ങനെ ട്വിസ്റ്റുകളുടെ കലവറയാണു
ന്യൂഡൽഹി ∙ ഡൽഹിയിൽ അധികാരം പിടിക്കാൻ ബിജെപി കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെ, ആംആദ്മി പാർട്ടിയെ ലക്ഷ്യമിട്ടു ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന അതിരുകടന്ന പരാമർശങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി. എഎപി കൺവീനർ അരവിന്ദ് കേജ്രിവാൾ ദേശവിരുദ്ധനും തട്ടിപ്പുകാരനുമാണെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ വിമർശിച്ചിരുന്നു. ജാഗ്രത പുലർത്തണമെന്നു നേതൃത്വം നിർദേശം നൽകി. ആരോപണങ്ങൾ വിശദീകരിക്കാൻ വീണ്ടും പത്രസമ്മേളനം വിളിച്ചിരുന്ന അജയ് മാക്കൻ ഇത് ഒഴിവാക്കി.
ബത്തേരി / തിരുവനന്തപുരം ∙ മരണശേഷവും അച്ഛനു കോൺഗ്രസ് പാർട്ടിയിൽനിന്നു നീതി കിട്ടിയില്ലെന്ന് ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മകൻ വിജേഷ്. അച്ഛൻ മരിച്ചിട്ട് അനുശോചിക്കാൻ പോലും നേതാക്കൾ തയാറായില്ല. അച്ഛന്റെ മരണം കുടുംബപ്രശ്നം മൂലമാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടന്നു. അച്ഛന്റെ വാക്ക് അനുസരിച്ചാണു പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ കാണാൻ പോയത്. എന്നാൽ, ഒരു പാർട്ടിനേതാവ് പറയേണ്ട രീതിയിലല്ല പ്രതിപക്ഷനേതാവ് തന്നോടു സംസാരിച്ചതെന്നും വിജേഷ് പറഞ്ഞു.
ബത്തേരി ∙ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പും നേതാക്കൾക്ക് അദ്ദേഹം എഴുതിയ കത്തുകളും ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കാൻ പ്രത്യേക അന്വേഷണസംഘം. കുറിപ്പും കത്തുകളും വ്യാജമാണെന്ന ആരോപണം കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്നുയർന്ന സാഹചര്യം കൂടി കണക്കിലെടുത്താണിത്.
ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരമായ കോട്ല മാർഗ് റോഡ് 9 എയിലെ ‘ഇന്ദിര ഭവൻ’ 15ന് 10ന് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സോണിയ പാർട്ടി അധ്യക്ഷയായിരിക്കെയാണ് 2016–ൽ മന്ദിരനിർമാണം ആരംഭിച്ചത്.
മലപ്പുറം ∙ അൻവറിന്റെ വനംവകുപ്പ് ഓഫീസ് മാർച്ച് യുഡിഎഫിൽ എത്തുമോ ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എൽഡിഎഫ് വിട്ട പി.വി. അൻവർ എംഎൽഎയ്ക്ക് യുഡിഎഫിൽ എത്താനുള്ള വഴിയായി വനംവകുപ്പ് ഓഫീസ് മാർച്ചും അപ്രതീക്ഷിത അറസ്റ്റും മാറുന്നു. ഡിഎംകെ രൂപീകരണവും പല തലത്തിലുള്ള സഖ്യ ചർച്ചകളുമൊക്കെയായി രാഷ്ട്രീയ ഭാവി ചോദ്യ ചിഹ്നമായിരിക്കെയാണു വനം ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ യാത്ര രംഗത്തെത്തിയത്. യുഡിഎഫ് നേതാക്കളെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുക്കില്ലെന്നറിയിച്ചതോടെ രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞു. വലിയ ഒച്ചപ്പാടുകളില്ലാതെ യാത്ര സമാപിക്കാനിരിക്കെയാണു ഈ സംഭവങ്ങൾ. അതോടെ അൻവർ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ അമരത്തെത്തി. അതോടെ വന നിയമത്തിനെതിരായ പ്രതിഷേധവും തുടർന്നുള്ള അപ്രതീക്ഷിത അറസ്റ്റും ഉയർത്തിയ ചർച്ചകളെ യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതയാക്കി മാറ്റാൻ പി.വി. അൻവർ എംഎൽഎ.
ബത്തേരി∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും ആത്മഹത്യയില് കോണ്ഗ്രസ് നേതാക്കള്ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി മൂത്ത മകൻ വിജേഷും മരുമകൾ പത്മജയും രംഗത്ത്. എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പ് ഇന്നലെ പുറത്തുവിട്ടതിനു പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തിനെതിെര ഇവർ രംഗത്തെത്തിയത്.
ഷാർജ ∙ ഇൻകാസ് ഷാർജ കമ്മിറ്റി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 139–ാം ജന്മദിനാഘോഷം ‘ജയ്ഹിന്ദ്’ നടത്തി.
Results 1-10 of 7536