Activate your premium subscription today
Saturday, Mar 29, 2025
മാനന്തവാടി∙ വയനാട് തലപ്പുഴ എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ–യുഡിഎസ്എഫ് സംഘർഷത്തിൽ 5 വിദ്യാർഥികൾക്ക് പരുക്ക്. യുഡിഎസ്എഫ് പ്രവർത്തകനായ രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയും തലശ്ശേരി പാലോട് സ്വദേശിയുമായ അദിൻ അബ്ദുല്ലയുടെ (20) മൂക്കിന് സാരമായി പരുക്കേറ്റു. പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം∙ വീർ സവർക്കർ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കാലിക്കറ്റ് സർവകലാശാലയ്ക്കു മുൻപിൽ സ്ഥാപിച്ച എസ്എഫ്ഐ ബാനറിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവര്‍ണർ ഇങ്ങനെ പ്രതികരിച്ചത്. എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല. സവർക്കർ കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്.
ചർച്ച സാംസ്കാരിക, വിദ്യാഭ്യാസ വകുപ്പുകളെക്കുറിച്ച്. പക്ഷേ സംസ്കാരത്തിനു ചേരുന്ന പ്രയോഗങ്ങളും ആരോപണങ്ങളുമല്ല കേട്ടത്. ഇന്നലെ കൂടുതൽ കേട്ടതിതാണ്– ‘ആ പറഞ്ഞത് സഭാ രേഖകളിൽനിന്നു നീക്കണം സർ.’എസ്എഫ്ഐക്കെതിരെ കലിപൂണ്ട് പി.കെ.ബഷീർ പ്രസംഗിച്ചപ്പോഴും ആ ആവശ്യമുയരുകയും പരിശോധിക്കുമെന്നു സ്പീക്കർ പറയുകയും ചെയ്തു. ‘പറയാനുള്ളതു പറഞ്ഞു, നാട്ടുകാർ കേൾക്കുകയും ചെയ്തു, ഇനി എന്തു വേണേൽ ആയിക്കോളിൻ’ എന്നായിരുന്നു ബഷീറിന്റെ പ്രതികരണം.
കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ യൂണിയന് ജനറൽ സെക്രട്ടറി ആർ.അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി. ശനിയാഴ്ച ചേർന്ന കോളജ് യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. അഭിരാജിനെ പുറത്താക്കിയെന്നും ഇപ്പോൾ എസ്എഫ്ഐയുമായി യാതൊരു ബന്ധവുമില്ലെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് വ്യക്തമാക്കി. 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 3 പേരും കെഎസ്യുക്കാരാണെന്നും സഞ്ജീവ് ആരോപിച്ചു.
കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് കെഎസ്യു ബന്ധം ആരോപിച്ച് എസ്എഫ്ഐ നേതാവ് പി.എം. ആർഷോ. അറസ്റ്റിലായ ഷാലിക്ക് കെഎസ്യു പ്രവർത്തകൻ എന്ന് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷാലിക്ക് കെഎസ്യു അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തുവെന്നും പി.എം. ആർഷോ ആരോപിക്കുന്നു. തെളിവായി ഒരു ചിത്രവും ആർഷോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി ∙ ലഹരി ഇടപാടു നടത്തിയ എസ്എഫ്ഐ നേതാക്കളെ കുറ്റപ്പെടുത്തുമ്പോൾ മന്ത്രിമാർക്ക് എന്തിനാണ് വിഷമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം മുഴുവൻ ലഹരി മരുന്നാണെന്ന് ഇപ്പോഴാണോ സർക്കാർ അറിയുന്നതെന്നും സതീശൻ ചോദിച്ചു. കേരളത്തിലെ ലഹരി ഇടപാടുകൾക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വം ഉണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. ലഹരിയല്ല, എസ്എഫ്ഐയെ ഇല്ലാതാക്കലാണ് ചിലർക്ക് താൽപര്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കൊച്ചി ∙ കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്നു 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ എം.ആകാശിനെ റിമാൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശിയായ ആകാശി (21)നെ 14 ദിവസത്തേക്കാണ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ ആകാശ്, എസ്എഫ്ഐ നേതാവും യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളെ കോളജ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്കടക്കം ലഹരി മരുന്നു വിൽക്കുന്ന ആളായിരുന്നു ആകാശ് എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. അഭിരാജിനും ആദിത്യനും നേരത്തെ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. സംഭവത്തിൽ കെഎസ്യു, എബിവിപി സംഘടനകൾ ഇന്ന് എസ്എഫ്ഐക്കെതിരെ കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു.
കൊച്ചി∙ കളമശേരി പോളിടെക്നിക്കില്‍ വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്എഫ്ഐ നേതാക്കളും യൂണിയന് ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്നും സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും നടക്കുന്ന ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്ഐ മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണങ്ങളുമായി എസ്എഫ്ഐയും കെഎസ്യുവും. പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജുമുണ്ട്. താൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് അഭിരാജ് പറയുന്നത്. ഇതിനെ എസ്എഫ്ഐ ഏരിയ കമ്മിറ്റിയും പിന്തുണച്ചു. കെഎസ്യു നേതാവിന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ രണ്ടു പേർ കെഎസ്യു നേതാക്കളാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഇതു പാടേ തള്ളുകയാണു കെഎസ്യു.
കഴക്കൂട്ടം (തിരുവനന്തപുരം) ∙ കാര്യവട്ടം ഗവ.കോളജിൽ ഡിഗ്രി പരീക്ഷയിൽ എസ്എഫ്ഐ മുൻ നേതാവ് എം.ബി.ആദർശ് വാട്സാപ് ഉപയോഗിച്ചു കോപ്പിയടിച്ചെന്നു പരാതി. ഉത്തരം അയച്ച സുഹൃത്ത് കഴക്കൂട്ടം കുളത്തൂർ കരിയിൽ സ്വദേശി ആദർശിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മൊബൈൽ ഫോണും പിടിച്ചെടുത്തു. എം.ബി.ആദർശിനെതിരെ കേസ് എടുക്കാൻ കോളജ് പ്രിൻസിപ്പലോ സർവകലാശാല അധികൃതരോ പരാതി നൽകണമെന്നു പൊലീസ് പറഞ്ഞു. ഇന്നലെ അവധിയായിരുന്നതിനാൽ ഇന്നു തുടർനടപടി സ്വീകരിക്കുമെന്നാണ് സർവകലാശാല അധികൃതർ അറിയിച്ചത്.
Results 1-10 of 1294
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.