Activate your premium subscription today
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി ദിനം. തികഞ്ഞ ഭക്തിയോടെയും മനഃശുദ്ധിയോടെയും ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ സമ്പൽസമൃദ്ധി, കീർത്തി,ആയുരാരോഗ്യം, രോഗമുക്തി, മനഃശാന്തി, സൽസന്താന യോഗം എന്നിവ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
ഗുരുവായൂർ ∙ ഏകാദശി ആഘോഷത്തിനായി ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു. ദർശന സൗകര്യത്തിനായി ഇന്നലെ പുലർച്ചെ 3 മുതൽ നാളെ രാവിലെ 9 വരെ ക്ഷേത്രനട തുറന്നിരിക്കുകയാണ്. ഇന്നു രാത്രിയിലും പൂർണസമയം ദർശനം നടത്താം. ഏകാദശി ദിവസമായ ഇന്ന് കാലത്ത് 6.30ന് ഒരാനയുമായി പാർഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തോടെ
ഗുരുവായൂർ ∙ ചെമ്പൈ സംഗീത സദസ്സിൽ ആസ്വാദകരുടെ മനം നിറച്ച് ഒരു മണിക്കൂർ പഞ്ചരത്ന കീർത്തനാലാപനം. നൂറോളം സംഗീതജ്ഞർ ഗണപതി സ്തുതിയോടെ കച്ചേരിക്ക് തുടക്കമിട്ടു.ത്യാഗരാജ സ്വാമികളുടെ ജഗദാനന്ദകാരക.. (നാട്ട രാഗം), ദുഡുക്കുഗല.. (ഗൗള), സാധിഞ്ചനേ.. (ആരഭി), കനകനാരുചിര.. (വരാളി), എന്തരോ മഹാനുഭാവലു (ശ്രീ) എന്നീ
ഗുരുവായൂർ∙ ഏകാദശി ദർശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങൾ കണ്ണൻ്റെ സന്നിധിയിൽ. ദശമി ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 3.00ന് തുറന്ന നട ഇന്നലെ രാത്രി അടച്ചില്ല. ഇന്ന് രാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ (വ്യാഴം) രാവിലെ 9 വരെ നട തുറന്നിരിക്കും.
ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം. ദശാപഹാരദോഷങ്ങൾ, സർവപാപങ്ങൾ എന്നിവ നീങ്ങാൻ ഈ ദിനത്തിലെ വിഷ്ണുഭജനം ഉത്തമമാണെന്നാണ് വിശ്വാസം. ഈ ഭജനം ഹരിവാസര സമയത്താണെങ്കിൽ അത്യുത്തമം.
ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ചയാണ് വരുന്നത്.
കൊച്ചി∙ ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള കോടതിവിളക്കിൽ കേസെടുത്ത് ഹൈക്കോടതി. കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും മുരളി പുരുഷോത്തമനും അടങ്ങുന്ന ദേവസ്വം ബെഞ്ച് വിഷയം നാളെ പരിഗണിക്കും.
ഗുരുവായൂർ ∙ ഏകാദശിവ്രത സമാപനമായി ഭക്തർ ക്ഷേത്രം കൂത്തമ്പലത്തിൽ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണം സമർപ്പിച്ച് അനുഗ്രഹം നേടി. വ്യാഴാഴ്ച അർധരാത്രി മുതൽ ഇന്നലെ രാവിലെ 8.30 വരെ നടന്ന ചടങ്ങിൽ 11,59,008 രൂപ ദ്വാദശിപ്പണമായി ലഭിച്ചു. തുക നാലായി വിഭജിച്ച് ഒരു ഭാഗം
ഇന്നുനടക്കുന്ന ഗുരുവായൂർ ഏകാദശി ആഘോഷത്തിൽ പങ്കെടുക്കാനും കണ്ണനെ കണ്ടുതൊഴാനുമായി ഇന്നലെ വൈകിട്ടു മുതൽ തിരക്ക് ആരംഭിച്ചു. ദശമി ദിവസമായ ഇന്നലെ പുലർച്ചെ തുറന്ന ക്ഷേത്രനട രാത്രി മുഴുവൻ തുറന്നിരുന്നു. ഇന്നു രാത്രിയിലും നട തുറന്നിരിക്കും. ദേവസ്വമാണ് ഉദയാസ്തമയ പൂജയോടെ ഏകാദശി വിളക്ക് ആഘോഷിക്കുന്നത്. കാലത്തു
ഗജരാജൻ ഗുരുവായൂർ കേശവനു രാജകീയ പ്രണാമം. ശ്രീവത്സം അതിഥി മന്ദിരത്തിൽ കേശവന്റെ പ്രതിമയ്ക്കു മുന്നിലെത്തിയാണ് ദേവസ്വത്തിലെ ഗജവീരൻമാർ പ്രണാമം അർപ്പിച്ചത്. കൊമ്പൻ ഇന്ദ്രസെൻ പ്രതിമയ്ക്കു മുന്നിൽ തുമ്പിക്കൈ ഉയർത്തി ആദരം അർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പുഷ്പാർച്ചന നടത്തി. ഭരണസമിതി അംഗങ്ങളായ
Results 1-10 of 23