Activate your premium subscription today
അയൽക്കാരായ ഇന്റർ മിലാനെ 3–2നു പൊരുതിത്തോൽപിച്ച് എസി മിലാൻ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കളായി. രണ്ടു ഗോളിനു മുന്നിൽനിന്ന ഇന്ററിനെ 3 ഗോൾ തിരിച്ചടിച്ചാണ് എസി മിലാൻ കീഴടക്കിയത്. ലൗറ്റാരോ മാർട്ടിനെസ്, മെഹ്ദി തരേമി എന്നിവരുടെ ഗോളുകളിൽ 47 മിനിറ്റിനകം ഇന്റർ 2–0 ലീഡ് നേടിയിരുന്നു.
2025ലെ കളിയാവേശത്തിന് നിറം ചാർത്തി ഖത്തറിൽ ഇന്ന് ഫ്രഞ്ച് പോരാട്ടം. ലോകഫുട്ബോളിലെ മുൻനിര താരങ്ങൾ കളത്തിലിറങ്ങുന്ന ഫ്രഞ്ച് ഫുട്ബോളിലെ ചാംപ്യൻ ക്ലബ്ബുകളുടെ പോരാട്ടം ഇന്ന് രാത്രി 7.30ന് ദോഹ 974 സ്റ്റേഡിയത്തിൽ നടക്കും.
അറേബ്യന് ഗള്ഫ് കപ്പ് ഫൈനൽ 4ന്. ജാബെര് അല് അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ബഹ്റൈനും ഒമാനും തമ്മിലാണ് വാശിയേറിയ പോരാട്ടം. ചെവ്വാഴ്ച രാത്രിയില് നടന്ന രണ്ടാം സെമി ഫൈനല് മല്സരത്തില് ആതിഥേയരായ കുവൈത്തിനെ ഒരു ഗോളിന് തകര്ത്താണ് ബഹ്റൈന് ഫൈനലില് ഇടം നേടിയത്.
സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിനായുള്ള അരങ്ങേറ്റ മത്സരം കിലിയൻ എംബപെ ഇതിലും മനോഹരമാക്കുന്നതെങ്ങനെ! റയലിന്റെ തൂവെള്ള ജഴ്സിയിൽ ആദ്യമായി ഇറങ്ങിയ ഫ്രാൻസ് സൂപ്പർ താരം ഗോളുമായി അരങ്ങേറ്റം ആഘോഷിച്ച മത്സരത്തിൽ ക്ലബ്ബിന് സീസണിലെ ആദ്യ ട്രോഫി.
അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ ക്രിസ്റ്റ്യാനോയുടെ അൽ നസർ അൽ താവൂനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
സൗദി സൂപ്പർ കപ്പിനായുള്ള ദിരിയാ കപ്പിന്റെ സെമി ഫൈനൽ മത്സരം ഇന്ന്. ബുധനാഴ്ച വൈകിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസർ ഫുട്ബോൾ ടീം അൽ താവൂനിനെ നേരിടും.
ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ ഇംഗ്ലണ്ടിലെ എഫ്എ കപ്പ് ഫുട്ബോളിന്റെ മാതൃകയിൽ സീസൺ ഉടനീളം നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നീക്കം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഇടയ്ക്ക് ഒരു മാസം കൊണ്ടു തീർക്കാറുള്ള സൂപ്പർ കപ്പിന് അടുത്ത സീസൺ കലണ്ടറിൽ 7 മാസമാണ് എഐഎഫ്എഫ് നീക്കിവച്ചിരിക്കുന്നത്. ടീമുകളുടെ എണ്ണത്തിലും വർധനയുണ്ടാകും.
ഭുവനേശ്വർ∙ ഒഡീഷ എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് ചാംപ്യൻമാർ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. ഈസ്റ്റ് ബംഗാളിനായി ക്ലീറ്റൺ സിൽവ, നന്ദകുമാർ സെക്കർ, സോൾ ക്രെസ്പോ എന്നിവർ ഗോൾ നേടിയപ്പോൾ ഡിയാഗോ മൗറീഷ്യോ, അഹമ്മദ് ജാഹു എന്നിവരാണ് ഒഡീഷയുടെ ഗോൾ വേട്ടക്കാർ.
സൂപ്പർ കപ്പ് ഫുട്ബോളിലെ നിരാശ ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നു മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്. ഐഎസ്എൽ ഇടവേളയ്ക്കു മുൻപായി മികച്ച ഫോമിൽ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ വിജയവേഗത്തെ ബാധിച്ചുവെന്നത് ഒഴിച്ചാൽ സൂപ്പർ കപ്പിലെ പ്രകടനം ഒരു തരത്തിലും ബ്ലാസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തുന്നില്ല. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാംപ് പുനരാരംഭിക്കുന്നതിനു മുന്നോടിയായായി പരിശീലകൻ ‘മനോരമ’യോടു പറഞ്ഞു.
കലിംഗ സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്സി സെമിഫൈനൽ കാണാതെ പുറത്ത്. സി ഗ്രൂപ്പ് മത്സരത്തിൽ ഗോകുലം ഇന്നലെ ചെന്നൈയിൻ എഫ്സിയോടു പരാജയപ്പെട്ടു (2–0). ആദ്യ മത്സരത്തിൽ ഗോകുലം മുംബൈ സിറ്റി എഫ്സിയോടും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ജംഷഡ്പുരിനോടു തോറ്റ കേരള ബ്ലാസ്റ്റേഴ്സും ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. പ്രാഥമിക ഘട്ടത്തിലെ നാലു ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണ് സെമിയിലെത്തുക.
Results 1-10 of 44